scorecardresearch

Russia-Ukraine Crisis Highlights: ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ച് യുക്രൈനിയൻ പ്രസിഡന്റ്

പ്രതിരോധ പോരാട്ടത്തില്‍ യുക്രൈനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോ വ്യക്തമാക്കി

Russia Ukraine Crisis, Zelensky

കീവ്: റഷ്യയുമായി സമാധാന ചർച്ചകൾ ആരംഭിക്കാൻ യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമ്മതിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു.

ബെലാറഷ്യൻ നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുമായുള്ള ഒരു ഫോൺ കോളിനെത്തുടർന്ന്, പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യൻ-ഉക്രിയൻ അതിർത്തിയിലെ ഒരു യോഗത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാൻ അദ്ദേഹം സമ്മതിച്ചതായി സെലെൻസ്കിയുടെ ഓഫീസ് അറിയിച്ചു.

റഷ്യ ഉക്രൈൻ അധിനിവേശം നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. മുൻകൂർ വ്യവസ്ഥകളില്ലാതെ ചർച്ചകൾ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം യുക്രൈനിലെ ഖാർകിവ് നഗരം പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം യുക്രൈനിയൻ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവർണർ അറിയിച്ചു. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ പോരാട്ടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. “ഖാർകിവിന്റെ നിയന്ത്രണം പൂർണ്ണമായും നമ്മുടെ കയ്യിലായി! ശത്രുക്കളിൽ നിന്ന് നഗരത്തിന്റെ പൂർണ്ണമായ ശുദ്ധീകരണം നടക്കുന്നു. റഷ്യൻ ശത്രു തീർത്തും നിരാശയിലാണ്,” ഖാർകിവിന്റെ ഗവർണർ ഒലെഹ് സിന്യെഹുബോവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

അതേസമയം, ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി നിരസിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരെ രോക്ഷം കാണിക്കാത്ത സ്ഥലങ്ങളില്‍ വച്ച് താന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാറസില്‍ നിന്ന് ആക്രമിച്ചില്ലായിരുന്നെങ്കില്‍ മിന്‍സ്കില്‍ വച്ച് ചര്‍ച്ച സാധ്യമായേനെ എന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖളകളിലും മിസൈലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിരോധം തുടരുകയാണ് യുക്രൈന്‍. റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു.

കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈന് ആയുധസഹായം നല്‍കുമെന്ന് ജര്‍മനി വാഗ്ദാനം ചെയ്തു. സൈനിക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ നല്‍കുക. പ്രതിരോധ പോരാട്ടത്തില്‍ യുക്രൈനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കീവില്‍ കനത്ത കര്‍ഫ്യു തുടരുകയാണ്. കർഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ എട്ട് വരെ തുടരുമെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചിരിക്കുന്നത്. കർഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ റഷ്യൻ അധിനിവേശത്തിൽ 198 പേർ കൊല്ലപ്പെടുകയും 1000 ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രൈൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൈനികർ ഉൾപ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല.

കീവിനെ വളഞ്ഞിട്ട് റഷ്യ ആക്രമിക്കുമ്പോഴും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന തരത്തിലായിരുന്നു പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കിയുടെ പ്രതികരണം. “ഇത് നമ്മുടെ ഭൂമിയാണ്, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ. ഞങ്ങൾ അതിനെയെല്ലാം സംരക്ഷിക്കും, നമ്മള്‍ വിജയിക്കും. എതിരാളികളുടെ വ്യാമോഹം നടക്കില്ല” അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന്‍ യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.

Also Read: മോദിയുമായി സംസാരിച്ചതായി യുക്രൈനിയൻ പ്രസിഡന്റ്; രക്ഷാ സമിതിയിൽ പിന്തുണ അഭ്യർത്ഥിച്ചു

Live Updates
21:13 (IST) 27 Feb 2022
പുടിന്റെ ഉത്തരവിനെതിരെ യുഎസ്

പുടിൻ റഷ്യയുടെ ആണവ പ്രതിരോധ സേനയോട് അതീവ ജാഗ്രത പുലർത്താൻ ഉത്തരവിട്ടതിനെതിരെ യുഎസ്. ഇത് “അസ്വീകാര്യമായ” മുന്നേറ്റമാണെന്ന് പുടിന്റെ ഉത്തരവിനെ യുഎസ് വിശേഷിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

“തീർത്തും അസ്വീകാര്യമായ വിധത്തിൽ പ്രസിഡന്റ് പുടിൻ ഈ യുദ്ധം വിപുലീകരിക്കുന്നത് തുടരുകയാണെന്നാണ് ഇതിനർത്ഥം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സാധ്യമായ രീതിയിൽ ശക്തമായി തടയുന്നത് നമ്മൾ തുടരണം,” യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് സിബിഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

20:55 (IST) 27 Feb 2022
ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ച് യുക്രൈനിയൻ പ്രസിഡന്റ്

റഷ്യയുമായി സമാധാന ചർച്ചകൾ ആരംഭിക്കാൻ യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമ്മതിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു.

ബെലാറഷ്യൻ നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുമായുള്ള ഒരു ഫോൺ കോളിനെത്തുടർന്ന്, പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യൻ-ഉക്രിയൻ അതിർത്തിയിലെ ഒരു യോഗത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാൻ അദ്ദേഹം സമ്മതിച്ചതായി സെലെൻസ്കിയുടെ ഓഫീസ് അറിയിച്ചു.

റഷ്യ ഉക്രൈൻ അധിനിവേശം നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. മുൻകൂർ വ്യവസ്ഥകളില്ലാതെ ചർച്ചകൾ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

19:37 (IST) 27 Feb 2022
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

യുക്രൈൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായി റാലികളിൽ പ്രസംഗിച്ച അദ്ദേഹം ഉത്തർപ്രദേശിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ തന്നെ യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റഷ്യയുടെ ആക്രമണത്തെത്തുടർന്ന് യുക്രൈയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവും. യുക്രൈനിൽ അകപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇന്ത്യ അവരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. ശനിയാഴ്ച മുതൽ 900-ലധികം ആളുകളെ തിരികെ കൊണ്ടുവന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഉക്രേനിയൻ നേതാവ് വോലോഡൈമർ സെലെൻസ്‌കി എന്നിവരുമായും മോദി സംസാരിച്ചു, പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ സംഭാഷണത്തിന് ആഹ്വാനം ചെയ്തിരുന്നു.

18:44 (IST) 27 Feb 2022
ഖാർകിവ് പിടിച്ചെടുക്കനുള്ള റഷ്യൻ ശ്രമം പരാജയപ്പെടുത്തിയതായി ഗവർണർ

യുക്രൈനിലെ ഖാർകിവ് നഗരം പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം യുക്രൈനിയൻ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവർണർ. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ പോരാട്ടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്.

“ഖാർകിവിന്റെ നിയന്ത്രണം പൂർണ്ണമായും നമ്മുടെ കയ്യിലായി! ശത്രുക്കളിൽ നിന്ന് നഗരത്തിന്റെ പൂർണ്ണമായ ശുദ്ധീകരണം നടക്കുന്നു. റഷ്യൻ ശത്രു തീർത്തും നിരാശയിലാണ്,” ഖാർകിവിന്റെ ഗവർണർ ഒലെഹ് സിന്യെഹുബോവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

16:58 (IST) 27 Feb 2022
ആക്രമണത്തിനിടെ റഷ്യൻ സേനയ്ക്ക് ഏകദേശം 4,300 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈൻ മന്ത്രി

ആക്രമണത്തിനിടെ റഷ്യൻ സേനയ്ക്ക് 4,300 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ ഞായറാഴ്ച പറഞ്ഞു, എണ്ണത്തിൽ വ്യക്തത വരുന്നതേയുള്ളൂ എന്നവർ കൂട്ടിച്ചേർത്തു.

റഷ്യൻ സൈന്യത്തിന് ഏകദേശം 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്ടപ്പെട്ടതായും അവർ തന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.

16:51 (IST) 27 Feb 2022
യുക്രൈനിൽ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

14:42 (IST) 27 Feb 2022
യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തി

യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തി. വ്യവസായ മന്ത്രി പി. രാജീവും, ബെന്നി ബെഹനാന്‍ എംപിയും ചെര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു.

13:39 (IST) 27 Feb 2022
ചര്‍ച്ചയ്ക്കില്ലെന്ന് യുക്രൈന്‍

ബലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി നിരസിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരെ രോക്ഷം കാണിക്കാത്ത സ്ഥലങ്ങളില്‍ വച്ച് താന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാറസില്‍ നിന്ന് ആക്രമിച്ചില്ലായിരുന്നെങ്കില്‍ മിന്‍സ്കില്‍ വച്ച് ചര്‍ച്ച സാധ്യമായേനെ എന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.

https://twitter.com/mzinshteyn/status/1497842663902507008

13:17 (IST) 27 Feb 2022
യുക്രൈനുമായി ചര്‍ച്ച, റഷ്യന്‍ പ്രതിനിധി ബലാറസില്‍

യുക്രൈനുമായുള്ള ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലാറസിൽ എത്തിയതായി പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. യോഗത്തിന് ആവശ്യമായ എല്ലാം തയ്യാറാക്കിയിട്ടുണ്ടെന്നും ഇപ്പോൾ പ്രോട്ടോക്കോൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ബെലാറസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

12:38 (IST) 27 Feb 2022
യുക്രൈനില്‍ നിന്ന് ഒന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്തു

യുക്രൈനിലെ റഷ്യൻ അക്രമത്തെ തുടർന്ന് 150,000 ത്തിലധികം ആളുകൾ പലായനം ചെയ്തതായി യുഎന്നിന്റെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി. “150,000-ലധികം ഉക്രേനിയൻ അഭയാർത്ഥികൾ ഇപ്പോൾ അയൽരാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്, അവരിൽ പകുതി പോളണ്ടിലേക്കും പലരും ഹംഗറി, മോൾഡോവ, റൊമാനിയ, തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് കടന്നിട്ടുള്ളത്”

https://twitter.com/FilippoGrandi/status/1497578215665250304

12:12 (IST) 27 Feb 2022
റഷ്യന്‍ സൈന്യം ഖാര്‍കീവില്‍

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലേക്ക് റഷ്യന്‍ സൈന്യം കടന്നതായി യുക്രൈന്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചു. യുക്രൈന്‍ സൈന്യവും റഷ്യന്‍ സൈന്യവുമായി നിരത്തുകളില്‍ പോരാട്ടം നടക്കുകയാണെന്നാണ് വിവരം. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. റഷ്യന്‍ സൈനികരെ വെടിവെച്ചിടാനും നിര്‍ദേശമുണ്ട്.

11:35 (IST) 27 Feb 2022
‘കീവ് ഉറച്ച് നില്‍ക്കുന്നു’

റഷ്യയുടെ ആക്രമണം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് യുക്രേനിയന്‍ ജനത.

https://twitter.com/olgatokariuk/status/1497803336887652353

10:42 (IST) 27 Feb 2022
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 25 മലയാളികളടക്കം 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.

10:02 (IST) 27 Feb 2022
റഷ്യന്‍ സൈന്യത്തിന് നേരെ ഒറ്റയ്ക്ക്

റഷ്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിക്കുന്ന യുക്രേനിയന്‍ പൗരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുക്രേനിയന്‍ വാര്‍ത്താ മാധ്യമമായ എച്ച്ബിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

https://twitter.com/tweetsNV/status/1497188444124053506

09:32 (IST) 27 Feb 2022
വാസില്‍കീവിലെ ഓയില്‍ ടെര്‍മിനലില്‍ മിസൈലുകള്‍ പതിച്ചു

യുക്രൈന്റെ തലസ്ഥാനമായ കീവിന്റെ തെക്കുപടിഞ്ഞാറുള്ള നഗരമായ വാസിൽകിവിലെ ഓയില്‍ ടെര്‍മിനലില്‍ തീപ്പിടിത്തമുണ്ടായി. പ്രസ്തുത മേഖലയില്‍ മിസൈലുകള്‍ പതിച്ചതായി മേയര്‍ നതാലിയ ബാലസിനോവിച്ച് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഇത് യുക്രൈനിന്റെ ദേശീയ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.

https://twitter.com/KyivIndependent/status/1497728382875938816

Web Title: Russia ukraine crisis kyiv volodymyr zelenskyy live updates