scorecardresearch

24 മണിക്കൂറിലധികം യാത്രക്കാരെ വലച്ച് എയർ ഇന്ത്യാ സർവ്വീസ്; നടപടിയുമായി വ്യോമയാന മന്ത്രാലയം

വിമാനത്തിനുള്ളിൽ കുറച്ച് ആളുകൾ ബോധരഹിതരായെന്നും ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാൻ പല യാത്രക്കാരും ആവശ്യപ്പെട്ടെന്നും മാധ്യമപ്രവർത്തകയായ ശ്വേത പുഞ്ച് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി

വിമാനത്തിനുള്ളിൽ കുറച്ച് ആളുകൾ ബോധരഹിതരായെന്നും ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാൻ പല യാത്രക്കാരും ആവശ്യപ്പെട്ടെന്നും മാധ്യമപ്രവർത്തകയായ ശ്വേത പുഞ്ച് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Delay

ഏറെ നേരം വിമാനത്തിനുള്ളിലിരുന്ന ചിലർക്ക് തലചുറ്റലടക്കമുള്ള അസ്വാരസ്യങ്ങൾ അനുഭവപ്പെടുകയും ചെയ്തു (Image Credit: Abhishek Sharma/X)

ഡൽഹി: ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം 24 മണിക്കൂറോളം വൈകിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വിമാനത്തിനുള്ളിലേക്ക് യാത്രക്കാരെല്ലാവരും പ്രവേശിച്ചതിന് ശേഷം ടേക്ക് ഓഫിന് മുമ്പാണ് സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് തിരികെ ഇറങ്ങാനാവാതെ യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിപ്പോയി. വിമാനത്തിൽ എ സി വർക്കിംഗ് അല്ലാതിരുന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. ഏറെ നേരം വിമാനത്തിനുള്ളിലിരുന്ന ചിലർക്ക് തലചുറ്റലടക്കമുള്ള അസ്വാരസ്യങ്ങൾ അനുഭവപ്പെടുകയും ചെയ്തു. 

Advertisment

സംഭവത്തിൽ എയർ ഇന്ത്യയോട് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരണം തേടി. സംഭവം സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി ചർച്ചയായതോടെയാണ് വ്യോമയാന മന്ത്രാലയം എയർ ലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. എയർ ഇന്ത്യ വിമാന സർവ്വീസുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പരാതികൾ അടുത്തിടയായി നിത്യ സംഭവങ്ങളാണ്. ഈ മാസം ആദ്യം മുംബൈയിൽ നിന്നുമുള്ള സാൻസ്ഫ്രാൻസിസ്കോ വിമാനം ആറ് മണിക്കൂറോളം വൈകിയതും യാത്രക്കാരെ വലച്ചിരുന്നു. 

വിമാനത്തിനുള്ളിൽ കുറച്ച് ആളുകൾ ബോധരഹിതരായെന്നും ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാൻ പല യാത്രക്കാരും ആവശ്യപ്പെട്ടെന്നും മാധ്യമപ്രവർത്തകയായ ശ്വേത പുഞ്ച് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. “ഇന്നലെ രാത്രി വൈകി വിമാനത്തിലെ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു, രാവിലെ 8:00 മണിക്ക് വിമാനത്താവളത്തിലേക്ക് മടങ്ങാനായിരുന്നു ഇവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം ” വെള്ളിയാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പഞ്ച് പോസ്റ്റ് ചെയ്തു.

സാങ്കേതിക തകരാർ കാരണം പുറപ്പെടൽ സമയം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ഉച്ചയോടെ വിമാനം പുറപ്പെടുമെനനായിരുന്നു എയർ ലൈൻ അധികൃതർ നൽകിയ പ്രതികരണം.  ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഡീബോർഡ് ചെയ്ത യാത്രക്കാരെ ടെർമിനലിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന പ്രായമായ യാത്രക്കാരുടെ ബന്ധുക്കളടക്കമുള്ളവർ സംഭവത്തിൽ എയർ ഇന്ത്യയുടെ വിശദീകരണം ആവശ്യപ്പെട്ട് എക്‌സിൽ പോസ്റ്റിട്ടു.

Advertisment

“ദയവായി എന്നെയും ബോർഡിംഗ് ഏരിയയിൽ കുടുങ്ങിയ മറ്റ് നിരവധി മാതാപിതാക്കളെയും വീട്ടിലേക്ക് പോകാൻ അനുവദിക്കൂ! AI 183 വിമാനം മണിക്കൂറുകളോളം വൈകി. ആളുകളെ വിമാനത്തിൽ കയറ്റി എസി ഇല്ലാതെ ഇരുത്തി. പിന്നീട് ഇമിഗ്രേഷൻ നടത്തിയതിനാൽ ടെർമിനലിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഡിപ്ലേൻ ചെയ്തു,” അഭിഷേക് ശർമ്മ എന്ന യാത്രക്കരൻ എക്‌സിൽ പോസ്റ്റ് ചെയ്തു.

എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് പരുഷ് ഗാർഗ് എന്ന മറ്റൊരാൾ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന തന്റെ പ്രായമായ മാതാപിതാക്കൾക്ക് ഉണ്ടായ അസ്വാസ്ഥ്യത്തെക്കുറിച്ച് പരാതിപ്പെട്ടു. “എസി പ്രവർത്തിക്കാത്ത വിമാനത്തിനുള്ളിൽ എന്റെ മാതാപിതാക്കൾ കുടുങ്ങി, എന്നാൽ വിമാനം മാറ്റിക്കൊണ്ട് 20 മണിക്കൂറിന് ശേഷം ഫ്ലൈറ്റ് മാറ്റി. നിങ്ങൾ ആളുകളോട് പ്രത്യേകിച്ച് മുതിർന്ന പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? അഭ്യർത്ഥന നടത്തിയിട്ടും അടിയന്തിര ഘട്ടത്തിൽ വീൽചെയറുകൾ പോലും ലഭിച്ചില്ല. ഗാർഗ് പരാതിപ്പെട്ടു.

Read More

Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: