scorecardresearch

പട്ടി എന്ന വിളി ഇഷ്ടമായില്ലെങ്കിൽ കുരങ്ങ് എന്ന് വിളിക്കാം; ബുദ്ധിജീവികളെ പരിഹസിച്ച് ബിജെപി നേതാവ്

സി‌എ‌എയ്‌ക്കെതിരെ പ്രതിഷേധിച്ച ആളുകൾക്ക് ടി‌എം‌സിയിൽ നിന്ന് 500 രൂപ ലഭിച്ചുവെന്ന് ബസു ആരോപിച്ചു. “യഥാസമയം പണം ലഭിക്കാത്തതിനാൽ ഇപ്പോൾ അവർ പ്രതിഷേധം അവസാനിപ്പിച്ചു,” ബസു മാധ്യമപ്രവർത്തകരോട് പറഞ്ഞു

സി‌എ‌എയ്‌ക്കെതിരെ പ്രതിഷേധിച്ച ആളുകൾക്ക് ടി‌എം‌സിയിൽ നിന്ന് 500 രൂപ ലഭിച്ചുവെന്ന് ബസു ആരോപിച്ചു. “യഥാസമയം പണം ലഭിക്കാത്തതിനാൽ ഇപ്പോൾ അവർ പ്രതിഷേധം അവസാനിപ്പിച്ചു,” ബസു മാധ്യമപ്രവർത്തകരോട് പറഞ്ഞു

author-image
WebDesk
New Update
CAA Protests, സിഎഎ പ്രതിഷേധം, citizenship act, Bengal caa protests, ബംഗാൾ പ്രതിഷേധം, BJP MP Soumitra Khan, Soumitra Khan on Mamata Banerjee, Soumitra Khan mamata banerjee dog remark,BJp leader dog remark, BJP leader monkey remark, kolkata city news, iemalayalam, ഐഇ മലയാളം

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും എതിർക്കുന്ന പ്രമുഖ ബുദ്ധിജീവികൾ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നായകളാണെന്നായിരുന്നു ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെ പുതിയ വിവാദ പ്രസ്താവനയുമായി പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസു.

Advertisment

ഖാന്റെ “നായ” പരാമർശം ശരിയല്ല എന്നാർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ബുദ്ധിജീവികളെ “കുരങ്ങൻ” എന്ന് വിളിക്കാമെന്ന് സായന്തൻ ബസു പറഞ്ഞു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് പ്രതിഷേധക്കാർക്ക് 500 രൂപ വീതം ലഭിച്ചുവെന്നും സായന്തൻ ബസു ആരോപിച്ചു.

"ബുദ്ധിജീവികളെ നായ്ക്കൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്ക് അവരെ കുരങ്ങുകൾ എന്ന് വിളിക്കാം. അവരെ കുരങ്ങന്മാരായി പരിഗണിക്കുക. ഈ നിയമം (സി‌എ‌എ) സാധാരണക്കാർക്കുള്ളതാണ്. സാധാരണ ആളുകൾ ഉള്ള സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിക്കും (സി‌എ‌എ അനുകൂല റാലികളിൽ). നായ്ക്കളും കുരങ്ങുകളും നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ അർത്ഥമില്ല,” വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഖരഗ്പൂരിലെ ബസു പറഞ്ഞു.

Read More: പൊതുമുതൽ നശിപ്പിച്ചവരെ ഞങ്ങളുടെ സർക്കാർ പട്ടികളെ പോലെ വെടിവച്ചു കൊന്നു: ബിജെപി നേതാവ്

Advertisment

സി‌എ‌എയ്‌ക്കെതിരെ പ്രതിഷേധിച്ച ആളുകൾക്ക് ടി‌എം‌സിയിൽ നിന്ന് 500 രൂപ ലഭിച്ചുവെന്ന് ബസു ആരോപിച്ചു. “യഥാസമയം പണം ലഭിക്കാത്തതിനാൽ ഇപ്പോൾ അവർ പ്രതിഷേധം അവസാനിപ്പിച്ചു,” ബസു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഞായറാഴ്ചയാണ് നിയമത്തിനെതിരെ തെരുവിലിറങ്ങുന്ന കൊൽക്കത്തയിലെ ബുദ്ധിജീവികളെയും പ്രമുഖരെയും ബിജെപി എംപി സൗമിത്ര ഖാൻ നായ്ക്കളെന്ന് വിളിച്ചത്. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് വേളയിൽ ത്രിണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് സൗമിത്ര ഖാൻ.

പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും കുറിച്ച് ധാരണയില്ലാത്ത പ്രശസ്ത വ്യക്തികൾ ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണെന്നും സൗമിത്ര ഖാൻ പറഞ്ഞു. 'ഇത്തരത്തിൽ പ്രതിഷേധിക്കുന്നവർ മമത ബാനർജിയുടെ നായകളാണ്' ബിഷ്ണുപൂർ എംപിയായ ഖാൻ പറഞ്ഞു. പൗരത്വ നിയമങ്ങളെ എതിർക്കുന്ന ഇതേ ആളുകൾ കൂട്ട ബലാത്സംഗത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും നിശബ്ദരാണെന്നും ഖാൻ വിമർശിച്ചു.

പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് ബിജെപി പശ്ചിമബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞത് വിവാദമായിരുന്നു. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ പട്ടികളെ പോലെ വെടിവെച്ച് കൊന്നെന്ന രീതിയിലായിരുന്നു ദിലീപ് ഘോഷിന്‍റെ വിവാദ പ്രസംഗം. എന്നാൽ ഇത് യുപിയല്ല ബംഗാളാണെന്നായിരുന്നു മമത ബാനർജി അന്ന് മറുപടി നൽകിയത്.

Bjp West Bengal Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: