scorecardresearch

രാജ്യത്ത് ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം പുനരാരംഭിക്കും, കേരളത്തിൽ തുറക്കില്ല

കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നു കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ അഭ്യർത്ഥിച്ചു

കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നു കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ അഭ്യർത്ഥിച്ചു

author-image
WebDesk
New Update
film, cinema hall, cinema, multiplex, movie hall, cinema theatre, theatre, unlock, reopening, ie malayalam

ന്യൂഡൽഹി: ഏഴുമാസം നീണ്ട അടച്ചിടലിനൊടുവിൽ ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുക. എന്നാൽ കേരളത്തിൽ സിനിമ തിയേറ്റററുകൾ ഇപ്പോൾ തുറക്കില്ല.

Advertisment

ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രകാശ് ജാവദേദ്ക്കർ അഭ്യർത്ഥിച്ചു.

തിയറ്ററുകളും മൾട്ടിപ്ലക്സുകളും നിർബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങളും (എസ് ഒപി) കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ അൺലോക്ക് 5ന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. എസ് ഒപി പ്രകാരം, തിയറ്ററിലെത്തുന്നവർക്ക് ഇടയിൽ ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ തന്നെ ഒന്നിടവിട്ടാവും സീറ്റിംഗ് ഒരുക്കുക.

Read More: ഏഴുമാസത്തിനു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisment

എല്ലാ തിയറ്ററുകളിലും സാനിറ്റൈസർ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുൻപ് തെർമൽ സ്ക്രീനിംഗ് നടത്തുകയും ചെയ്യും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കൂ.

ബോക്സ് ഓഫീസ് കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കുമെങ്കിലും ഓൺലൈൻ ബുക്കിംഗിനെയാണ് മന്ത്രാലയം പരമാവധി പ്രോത്സാപ്പിക്കുന്നത്. ബോക്സ് ഓഫീസ് കൗണ്ടറുകൾ ദിവസം മുഴുവൻ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാൻസ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്ലോർ മാർക്കറുകളും സ്ഥാപിക്കും.

ഇടവേളകളിൽ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങൾ മാത്രം വിൽക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

ഷോ ആരംഭിക്കുന്നതിനു മുൻപ് തിയറ്ററിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാനായി ഹാളിനു പുറത്ത് ഷോ ടൈം കൃത്യമായി രേഖപ്പെടുത്തും.

ബോക്സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയറ്ററിനകത്തെ എല്ലാ എയർകണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെൽഷ്യസിനു ഇടയിലായിരിക്കും.

മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിർദേശങ്ങളും അറിയിപ്പുകളും സ്ക്രീനിംഗിനു മുൻപും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാൽ ബന്ധപ്പെടുന്നതിനായി സിനിമാഹാളിൽ ഫോൺ നമ്പറും വിവരങ്ങളും നൽകേണ്ടതുണ്ട്.

Theatre

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: