scorecardresearch

ബാബറി മസ്ജിദ് കേസ് വിധിക്കുശേഷം ജഡ്ജിമാര്‍ക്ക് അത്താഴവും വീഞ്ഞും നല്‍കി രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരായ ലൈംഗിക ആരോപണം പരിഗണിച്ച ബഞ്ചിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്നും ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ്: ആന്‍ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥയുടെ പ്രകാശച്ചടങ്ങിൽ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു

തനിക്കെതിരായ ലൈംഗിക ആരോപണം പരിഗണിച്ച ബഞ്ചിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്നും ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ്: ആന്‍ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥയുടെ പ്രകാശച്ചടങ്ങിൽ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു

author-image
Apurva Viswanath
New Update
Rajan Gogoi, Ayodhya verdict, Ayodhya verdict Ranjan Gogoi, Ranjan Gogoi, ex-CJI Ranjan Gogoi, Ranjan Gogoi news, Ranjan Gogoi memoir, Ranjan Gogoi book, Ranjan Gogoi BJP, Ranjan Gogoi Autobiography, Ranjan Gogoi Justice for the Judge, Ranjan Gogoi book, latest news, malayalam news, news in malayalam, indian express malayalam, ie malayalam

മുൻ ചീഫ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗൊയും എസ് എ ബോബ്ഡെയും| എക്‌സ്‌പ്രസ് ഫൊട്ടൊ: അനിൽ ശർമ

ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് വിധിക്കുശേഷം തന്റെ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് അത്താഴമൊരുക്കി അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. താജ് മാന്‍സിങ് ഹോട്ടലിലായിരുന്നു അത്താഴം. സഹപ്രവര്‍ത്തകരുമായി ഏറ്റവും മികച്ച വീഞ്ഞ് പങ്കിട്ടതായും ഗൊഗോയ് വെളിപ്പെടുത്തുന്നു.

Advertisment

'ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ്: ആന്‍ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥയിലാണ്, രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ 2019 നവംബര്‍ ഒന്‍പതിലെ സായാഹ്നത്തെക്കുറിച്ച് ഗൊഗോയ് പരാമര്‍ശിക്കുന്നത്.

2018-ല്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം, തനിക്കെതിരായ ലൈംഗിക പീഡന ആരോപണം, തന്റെ കാലത്തെ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ തുടങ്ങി ഗൊഗോയ്‌യുടെ കരിയറുമായി ബന്ധപ്പെട്ട് ആത്മകഥയില്‍ പറയുന്ന പ്രധാന സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്. നിലവില്‍ രാജ്യസഭാ എംപിയാണ് അദ്ദേഹം.

''വിധി പുറപ്പെടുവിച്ചശേഷം ഒന്നാം കോടതിക്കു പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയിക്കു പുറത്ത് അശോകചക്രത്തിനു താഴെ സെക്രട്ടറി ജനറല്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു. ജഡ്ജിമാരെ വൈകുന്നേരം ഞാന്‍ അത്താഴത്തിനായി താജ് മാന്‍സിങ് ഹോട്ടലിലേക്കു കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. അവിടെ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ഒരു കുപ്പി വീഞ്ഞ് പങ്കിട്ടു. മുതിര്‍ന്നയാളായതിനാല്‍ ബില്‍ തുക ഞാന്‍ നല്‍കി,''എന്നാണ് അയോധ്യാ വിധി പ്രസ്താവിച്ചശേഷമുള്ള സായാഹ്നത്തെക്കുറിച്ച് ഗൊഗോയ് പുസ്തകത്തില്‍ പറയുന്നത്.

Advertisment

Also Read: ജനറൽ ബിപിൻ റാവത്തിന് അന്ത്യാഞ്ജലി; മൃതദേഹം സുലൂർ വ്യോമത്താവളത്തിൽ എത്തിച്ചു

ചീഫ് ജസ്റ്റിസ് ഗൊഗോയ്ക്കു പുറമെ, അന്നത്തെ നിയുക്ത സിജെഐ എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു അയോധ്യാ വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച്.

തനിക്കെതിരായ ലൈംഗിക ആരോപണം പരിഗണിച്ച ബഞ്ചിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്ന് ഇന്നലെ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെ ഗൊഗോയ് പറഞ്ഞു. ''ഞാന്‍ ബെഞ്ചിലെ ജഡ്ജിയാകാന്‍ പാടില്ലായിരുന്നുവെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. ഞാന്‍ ബെഞ്ചിന്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ അത് നന്നായിരിക്കുമായിരുന്നു. നാമെല്ലാം തെറ്റുകള്‍ വരുത്തുന്നു. അത് അംഗീകരിക്കുന്നതില്‍ ദോഷമില്ല,'' അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.

ആരോപണം സംബന്ധിച്ച് 'സുപ്രീം ആരോപണങ്ങളും സത്യത്തിനായുള്ള എന്റെ അന്വേഷണവും' എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ ഗൊഗോയ് എഴുതിയിട്ടുമുണ്ട്.

''ശനിയാഴ്ചത്തെ ഷെഡ്യൂള്‍ ചെയ്യാത്ത ഈ ഹിയറിങ് വളരെ ഹ്രസ്വമായിരുന്നു, വാസ്തവത്തില്‍, ഒരു ഹിയറിങ് ഉണ്ടായില്ല. ആരോപണങ്ങള്‍ക്കെതിരെ ഞാന്‍ രോഷം പ്രകടിപ്പിക്കുകയും ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കാനുള്ള ചില അജ്ഞാത കേന്ദ്രങ്ങളുടെ ശ്രമമാണിതെന്ന് വാദിക്കുകയും ചെയ്തു. ഹിയറിംഗിന്റെ അവസാനം, വളരെ നിരുപദ്രവകരമായ ഉത്തരവ് പുറപ്പെടുവിച്ചു,'' അദ്ദേഹം ആത്മകഥയില്‍ എഴുതി.

Also Read: ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു; കര്‍ഷക സമരം അവസാനിക്കുന്നു

ജസ്റ്റിസുമാരായ ഗൊഗോയ്, ജസ്റ്റിസുമാരായ ചെലമേശ്വര്‍, മദന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് 2018ല്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചും ഗൊഗോയ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് ശരിയായ കാര്യമാണെന്ന് താന്‍ വിശ്വസിച്ചിരുന്നെങ്കിലും പത്രസമ്മേളനം 'പ്രതീക്ഷിച്ചില്ല' എന്നും മറിച്ച് കുറച്ച് പത്രപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

''2018 ജനുവരി 12 ഒരു വെള്ളിയാഴ്ചയായിരുന്നു. വിവിധ ജോലികള്‍തീര്‍ത്ത് ഉച്ചയ്ക്കു പന്ത്രണ്ടോടെ ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലേക്കു പോയി. അവിടെ കണ്ടത് എന്നെ ഞെട്ടിച്ചു. മാധ്യമങ്ങള്‍ മുഴുവന്‍ ഹാജരായിരുന്നു. കൂടിക്കാഴ്ചയുടെ വേദിയായ അദ്ദേഹത്തിന്റെ വസതിയുടെ പിന്നിലെ പുല്‍ത്തകിടിയില്‍ നിരവധി ക്യാമറകള്‍ സജ്ജമാക്കിയിരുന്നു. പുറത്ത് നിരവധി ഒ ബി വാനുകളുണ്ടായിരുന്നു,'' ഗൊഗോയ് എഴുതുന്നു.

ജസ്റ്റിസ് ചെലമേശ്വറിന്റെ 'ലെറ്റ്‌സ് മീറ്റ് ദി പ്രസ്' എന്ന പ്രയോഗത്തിലൂടെ ഞാന്‍ മനസിലാക്കിയത് കുറച്ച് അല്ലെങ്കില്‍ ചില മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണെന്നും പിന്നീട് മറ്റു വഴിയുമില്ലായിരുന്നുവെന്നും ഗൊഗൊയ് എഴുതുന്നു. പിന്മാറാന്‍ ആഗ്രഹിച്ചുവെന്നല്ല, മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വളരെ അസാധാരണമാണെങ്കിലും അത് ശരിയായ കാര്യമായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം എഴുതുന്നു.

ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ചശേഷം ലഭിച്ച രാജ്യസഭാ എംപി സ്ഥാനം സംബന്ധിച്ചും പുസ്‌കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഷ്ട്രപതിയാണ് നാമനിര്‍ദേശം ചെയ്തത് എന്നതിനാല്‍ അത് സ്വീകരിക്കുന്നതിന് മുമ്പ് താന്‍ രണ്ടുതവണ പോലും ആലോചിച്ചില്ലെന്ന് രഞ്ജന്‍ ഗൊഗോയ് പറയുന്നു.

Supreme Court Chief Justice Of India Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: