scorecardresearch

'അയാള്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുന്നു'; അമിത് ഷാ ഹോം മോണ്‍സ്റ്ററെന്നു സിദ്ധാര്‍ത്ഥ്

മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്?

മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്?

author-image
WebDesk
New Update
Siddharth,സിദ്ധാര്‍ത്ഥ്, Actor Sidharth,നടന്‍ സിദ്ധാര്‍ത്ഥ്, Amit Shah,അമിത് ഷാ, Siddharth Amit Shah, ie malayalam,

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്‍ക്കത്തയിലെ പ്രസംഗത്തിനെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തിനെതിരെയാണു സിദ്ധാര്‍ഥ് രംഗത്തെത്തിയത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്.

Advertisment

''ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്നു പറയുന്നതു ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണു നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍,'' സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

Read More: ഹിന്ദു, സിഖ്, ജൈന, ബുദ്ധമത അഭയാര്‍ഥികള്‍ക്ക് രാജ്യം വിടേണ്ടിവരില്ല: അമിത് ഷാ

Advertisment

അമിത് ഷായ്ക്കു മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു. ആളുകളെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും ബംഗാള്‍ വ്യതസ്ത മത വിശ്വാസികള്‍ ഒരുപോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി.

''ബംഗാളിലേക്കു വരുന്ന എല്ലാവര്‍ക്കും സ്വാഗതം. പക്ഷേ ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കാതിരിക്കുക. അതു ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുക. ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണു ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ല,'' മമത പറഞ്ഞു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംസ്ഥാനത്തിലെ വലിയ ആഘോഷമായ ദുര്‍ഗാപൂജയില്‍ ഒത്തുചേരുന്നുണ്ടെന്നും മമത ഓര്‍മ്മിപ്പിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

Sidharth Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: