scorecardresearch

യുപിയിൽ പ്രതിഷേധക്കാരെ 'പിടിച്ചു'കൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

അക്രമത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരുടെ വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ വീതം ബിജ്‌നോർ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു

അക്രമത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരുടെ വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ വീതം ബിജ്‌നോർ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു

author-image
WebDesk
New Update
Uttar Pradesh protests, ഉത്തർപ്രദേശ് പ്രതിഷേധങ്ങൾ, CAA protests, UP Police, Gorakhpur protests, Kanpur protests, Indian Express, iemalayalam, ഐഇ മലയാളം

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ഉത്തർപ്രദേശിൽ നടന്ന അക്രമത്തിന് പിന്നിൽ​ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്നവർക്കായി വലവിരിച്ച പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റുമായി ലഭിച്ച ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കാൺപൂർ, ഫിറോസാബാദ് ഉൾപ്പെടെയുള്ള​ സ്ഥലങ്ങളിൽ പൊലീസ് റിവാർഡ് പോസ്റ്ററുകൾ പതിപ്പിച്ചു. ഗോരഖ്പൂരിൽ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ബിജ്‌നോറിൽ പൊലീസ് അന്വേഷിക്കുന്ന മൂന്ന് ആളുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

Read More: 'അലിഗഡിൽ വിദ്യാർഥികൾക്കു നേരെ സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിച്ചു; പൊലീസ് അതിക്രമം ജയ് ശ്രീറാം വിളിച്ച് '

ഫിറോസാബാദിലും ഗോരഖ്പൂരിലും വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ആവശ്യമുള്ള വ്യക്തികളുടെ ഫോട്ടോകൾ പോലീസ് പ്രചരിപ്പിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന റിവാർഡ് പോസ്റ്ററുകളിൽ, “അക്രമികളെ” കുറിച്ചുള്ള വിവരങ്ങൾക്കായി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും പോലീസിനെ സഹായിക്കുന്ന ഒരാളുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും വാഗ്ദാനം ചെയ്യുന്നുമുണ്ട്.

publive-image

മൗവിൽ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ഉൾപ്പെടെ അക്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 110 പേരുടെ ഫോട്ടോകൾ അടങ്ങിയ പോസ്റ്റർ പൊലീസ് പുറത്തുവിട്ടു. മാധ്യമ സ്ഥാപനങ്ങളും പ്രദേശവാസികളും നൽകിയ അക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും പരിശോധിച്ച ശേഷമാണ് തങ്ങൾ പോസ്റ്റർ നിർമ്മിച്ചതെന്ന് പോലീസ് പറഞ്ഞു.

Advertisment

"ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമത്തിൽ ഉൾപ്പെട്ട മറ്റ് 110 അക്രമികളെ ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ 110 പേരെക്കുറിച്ച് ഞങ്ങൾക്ക് വിവരമൊന്നും ഇല്ലാത്തതിനാൽ അവരുടെ ഫോട്ടോകളുള്ള പോസ്റ്ററുകൾ ഞങ്ങൾ പുറത്തിറക്കി," മൗ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന അക്രമത്തിൽ പങ്കെടുത്ത 48 പേരുടെ ഫോട്ടോകളുള്ള പോസ്റ്ററുകളും കാൺപൂർ പോലീസ് പുറത്തുവിട്ടു. അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 17 എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 48 പേരുടെ പോസ്റ്ററുകൾ തങ്ങൾ പുറത്തുവിട്ടിട്ടുണ്ടെന്ന് ബാബുപൂർവ സർക്കിൾ ഓഫീസർ മനോജ് കുമാർ ഗുപ്ത പറഞ്ഞു.

ഫിറോസാബാദിൽ കഴിഞ്ഞ വെള്ളിയാഴ്ച നൽബന്ദ് പ്രദേശത്ത് നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് അവകാശപ്പെടുന്ന 80 പേരുടെ ഫോട്ടോകളുള്ള ഒരു പോസ്റ്റർ പോലീസ് പുറത്തുവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരുടെ വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ വീതം ബിജ്‌നോർ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ഇതുവരെ 146 പേരെ അറസ്റ്റ് ചെയ്തു.

Uttar Pradesh Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: