/indian-express-malayalam/media/media_files/uploads/2020/05/railway-station.jpg)
ന്യൂഡൽഹി: സ്‌പെഷ്യൽ രാജധാനി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം. ഫോണിൽ ആപ്പ് ഇല്ലാത്ത യാത്രക്കാരോട് സ്റ്റേഷനിലെത്തിയശേഷം ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുമെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. യാത്ര തുടങ്ങുന്നതിനു മുൻപ് എല്ലാവരും ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണമെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
Indian Railways is going to start few passenger trains services. It is mandatory for passengers to download Aarogya Setu app in their mobile phones, before commencing their journey
Download this app now -
Android : https://t.co/bpfHKNLHmD
IOS : https://t.co/aBvo2Uc1fQpic.twitter.com/MRvP8QBVPU— Ministry of Railways (@RailMinIndia) May 11, 2020
അതേസമയം, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആപ്പിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. യാത്രക്കാർ കോൺടാക്ട് ട്രെയ്സിങ് ആപ്പ് ഉപയോഗിക്കണമെന്ന ഉപദേശമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രസ്താവനയിൽ ഉണ്ടായിരുന്നത്.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയതിനുശേഷമാണ് ആപ്പ് നിർബന്ധമാക്കിക്കൊണ്ടുളള തീരുമാനം പുറത്തുവന്നതെന്നാണ് സൂചന. അതേസമയം, ചർച്ചയിൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാനുളള തീരുമാനം തെറ്റാണെന്നാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടത്.
രാജ്യത്ത് ട്രെയിൻ സർവീസുകൾ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇന്നലെ ബുക്കിങ് തുടങ്ങി 20 മിനിറ്റുകൾക്കുളളിൽ തന്നെ ഹൗറ-ന്യൂഡൽഹി ട്രെയിനിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. അടുത്ത 5 ദിവസത്തേക്കുളള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. മുംബൈ-ന്യൂഡൽഹി റൂട്ടുകളിലെ ട്രെയിനുകളിലെ അവസ്ഥയും സമാനമാണ്.
Read Also: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്കുള്ള സർവീസുകൾ എപ്പോൾ?
ട്രെയിൻ യാത്രക്കാർക്ക് ചില മാർഗനിർദേശങ്ങളും റെയിൽവേ നൽകിയിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 90 മിനിറ്റ് മുൻപെങ്കിലും സ്റ്റേഷനിലെത്തണം. യാത്രക്കാർ ഭക്ഷണവും ബ്ലാങ്കറ്റും കയ്യിൽ കരുതണം. യാത്രയിലുടനീളം മാസ്ക് ധരിക്കണം. ട്രെയിനിൽ കയറുന്നതിനു മുൻപും ഇറങ്ങിയശേഷവും യാത്രക്കാർക്ക് സാനിറ്റൈസർ നൽകും. തെർമൽ സ്ക്രീനിങ്ങിനുശേഷമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. രോഗലക്ഷണങ്ങളുളളവരെ കടക്കാൻ അനുവദിക്കില്ല.
തിരുവനന്തപുരം അടക്കമുളള 15 റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ന്യൂഡൽഹിയിൽനിന്നു 15 നഗരങ്ങളിലേക്കു സ്‌പെഷ്യൽ ട്രെയിനുകളായിട്ടാണ് സർവീസ്. ഈ നഗരങ്ങളിൽനിന്ന് ഇവ തിരിച്ചും സർവീസ് നടത്തും.
Read in English: Aarogya Setu app mandatory for passengers on Special Rajdhani trains
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.