scorecardresearch

ആപ്പ് സർക്കാരിന്റെ ബുദ്ധികേന്ദ്രത്തിന്റെ ഓഫീസ് പൂട്ടി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ

ബിജെപി എംപി പർവേഷ് സിങ് വർമയുടെ പരാതിയെ തുടർന്ന് ഡൽഹി സർക്കാരിന്റെ ആസൂത്രണ വകുപ്പ് ഷായ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു

ബിജെപി എംപി പർവേഷ് സിങ് വർമയുടെ പരാതിയെ തുടർന്ന് ഡൽഹി സർക്കാരിന്റെ ആസൂത്രണ വകുപ്പ് ഷായ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു

author-image
WebDesk
New Update
Jasmine Shah, Dialogue and Development Commission of Delhi, LG VK Saxena jasmine Shah, Delhi government

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ നയ രൂപീകരണ മന്ത്രാലയമായ ഡയലോഗ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷൻ (ഡിഡിസിഡി) വൈസ് ചെയർപേഴ്‌സണായ ജാസ്മിൻ ഷാ​യെ വിസിയായി ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കി ഉത്തരവിറക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽ ജി) വി. കെ. സക്സേന.

Advertisment

ഓഫിസും ഡിഡിസിഡി ഓഫീസുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേകാവകാശങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും ജാസ്മിൻ ഷായെ വിലക്കിയിട്ടുണ്ട്. ആം ആദ്മിയുടെ രാഷ്ട്രീയ കാര്യങ്ങൾക്കായി സർക്കാർ ഓഫീസ് ദുരുപയോഗം ചെയ്യുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

എൻസിടി ഓഫ് ഡൽഹി ഗവൺമെന്റ് ഡയറക്ടർ (പ്ലാനിങ്) വിജേന്ദ്ര സിംഗ് റാവത്ത് നവംബർ 17ന് ഒപ്പിട്ട ഉത്തരവിൽ ​ഇപ്രകാരമാണ് പറയുന്നത്. “ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചുകൊണ്ട് ഈ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുത്താൻ ഓഫീസ് മേധാവി/ഡെപ്യൂട്ടി സെക്രട്ടറി ഡിഡിസിഡിയോട് ഇതിനാൽ നിർദേശിക്കുന്നു:
a) വൈസ് ചെയർപേഴ്‌സന്റെ ഓഫീസ് ചേംബർ ( DDCD 33, ഷംനാഥ് മാർഗ്,) പരിസരത്തേക്ക് പ്രവേശനം തടയുന്ന രീതിയിൽ പൂട്ടിയിരിക്കണം. b) വാഹനവും ജീവനക്കാരുടെ സൗകര്യവും ഉടനടി പിൻവലിക്കണം.

ജാസ്മിൻ ഷായുടെ ഷംനാഥ് മാർഗിലെ ഓഫീസ് പൂട്ടുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമടക്കം എല്ലാ സൗകര്യങ്ങളും അടിയന്തരമായി പിൻവലിക്കുകയും ചെയ്തുകൊണ്ട് വ്യാഴാഴ്ച വൈകീട്ടാണ് ലെഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കിയത്. ബിജെപി എംപി പർവേഷ് സിങ് വർമയുടെ പരാതിയെ തുടർന്ന് ഡൽഹി സർക്കാരിന്റെ ആസൂത്രണ വകുപ്പ് ഷായ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

Advertisment

ഡിഡിഡിസി വൈസ് ചെയർപേഴ്‌സണായിരിക്കെ ഷാ, ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക വക്താവായി പ്രവർത്തിച്ചത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും ഇത് സ്ഥാപിത നടപടിക്രമങ്ങളുടെ ലംഘനമാണെന്നും സെപ്തംബറിൽ സമർപ്പിച്ച പരാതിയിൽ വർമ്മ പറഞ്ഞിരുന്നു.

എൽജിയുടെയും വർമയുടെയും നിർദേശപ്രകാരമാണ് ഇത് നൽകിയതെന്ന് ഷോകോസ് നോട്ടീസിന് മറുപടിയായി ഷാ പറഞ്ഞിരുന്നു. “എൽജിയുടെയും ബിജെപി എംപി വർമയുടെയും നിർദേശപ്രകാരം ആസൂത്രണ വകുപ്പ് നൽകിയ നോട്ടീസ് ഞാൻ കണ്ടു. ഡൽഹി കാബിനറ്റ് നിയമിച്ച മന്ത്രി റാങ്കിലുള്ള ഡിഡിഡിസി വൈസ് ചെയർപേഴ്സന്റെ ഓഫീസിന്മേൽ എൽജിക്ക് അധികാരമില്ല," അദ്ദേഹം പറഞ്ഞു.

ആസൂത്രണ വകുപ്പ് ഡയറക്ടർ ഒക്ടോബർ 17 ന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഷായ്ക്ക് രണ്ട് അവസരങ്ങൾ നൽകിയെങ്കിലും മറുപടി സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് എൽജി ഹൗസ് അധികൃതർ അവകാശപ്പെട്ടു. പകരം അത് ആസൂത്രണ വകുപ്പ് മന്ത്രിക്ക് മറുപടി സമർപ്പിച്ചതായി അദ്ദേഹം അറിയിച്ചു.

ജാസ്മിൻ ഷായുടെ മറുപടി അറിയണമെന്നാവശ്യപ്പെട്ട് നവംബർ നാലിന് മുഖ്യമന്ത്രിയുടെ ഓഫീസിന് എൽജി ഓഫീസ് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. അതിനുശേഷം, ഡിഡിസിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് അദ്ദേഹത്തെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും, വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് സീൽ വെയ്ക്കുകയും ചെയ്തതെന്ന് അധികൃതർ അവകാശപ്പെട്ടു.

"ഐടിഡിസി ചെയർമാൻ സാംബിത് പത്ര ബിജെപിയുടെ വക്താവായതിനാൽ അദ്ദേഹത്തിന്റെ ഓഫിസും സീൽ ചെയ്യണം," നടപടിയെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

ആരാണ് ബി ജെ പി ഭയക്കുന്ന ആപ്പിന്റെ ബുദ്ധികേന്ദ്രം?

പൊതുചെലവിൽ സമ്പൂർണ്ണ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനുള്ള ഇന്ത്യയിലെ ആദ്യ സംരംഭമായ 2017-18 ലെ ഡൽഹി ബജറ്റിന്റെ ശില്പിയാണ് ഷാ. 20 ലക്ഷം തൊഴിലവസരങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന, എഎപി സർക്കാരിന്റെ 2022-23ലെ ബജറ്റ് ഷായുടെ മേൽനോട്ടത്തിലാണ് തയാറായത്. ഡിഡിഡിസിയിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ഇലക്‌ട്രിക് വെഹിക്കിൾ പോളിസി, കോമൺ മൊബിലിറ്റി കാർഡ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി സംരംഭം, ഇലക്ട്രിക് ബസുകളുടെ വലിയ തോതിലുള്ള ഇൻഡക്ഷൻ തുടങ്ങി ഡൽഹി സർക്കാരിന്റെ നിരവധി നിർണായക ഗതാഗത പരിഷ്കാരങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എഎപിയിൽ ചേരുന്നതിന് മുൻപ്, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ജമീൽ പോവർട്ടി ആക്ഷൻ ലാബിലും (ജെ-പിഎഎൽ) ഷാ ജോലി ചെയ്തിരുന്നു. അവിടെ സൗത്ത് ഏഷ്യ ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഷാ. അതിനുമുമ്പ് ജനാഗ്രഹ സെന്റർ ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഡെമോക്രസിയിലും പദവി വഹിച്ചു.

ഐഐടി മദ്രാസിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിടെക്, എംടെക് പൂർത്തിയാക്കി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിൽ നിന്ന് എംപിഎ ബിരുദവും നേടി. അവിടെ അദ്ദേഹം ഫുൾബ്രൈറ്റ്-നെഹ്‌റു ഫെല്ലോ ആയിരുന്നു.

Bjp Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: