ന്യൂഡല്‍ഹി: തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തീവ്രവാദത്തേക്കാള്‍ അപകടകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്താനും യുവാക്കളെ ഇല്ലാതാക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനും തീവ്രവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ടെന്നും ഉള്ളടക്കം പ്രചരിപ്പിക്കാനും അവരുടെ ഐഡന്റിറ്റി മറയ്ക്കാനും ഭീകരര്‍ ഇരുണ്ടശൃഖലകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സമാധാനത്തിനും സുരക്ഷയിലും ഗുരുതരമായ ഭീഷണിയാണ് തീവ്രവാദം എന്നത് നിസ്സംശയം പറയാം. പക്ഷേ, തീവ്രവാദത്തേക്കാള്‍ തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് അപകടകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അത്തരം ഫണ്ടിംഗില്‍ നിന്നാണ് തീവ്രവാദത്തിന്റെ മാര്‍ഗങ്ങളും രീതികളും പരിപോഷിപ്പിക്കപ്പെടുന്നത്. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നു. അഭ്യന്തര മന്ത്രാലയം ആതിഥേയത്വം വഹിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാന്‍ പാടില്ലെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. ഭീകരവാദത്തെ നേരിടാന്‍, സുരക്ഷാ ഒരുക്കുന്നതില്‍ നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നമ്മള്‍ പുരോഗതി കൈവരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തെ തുരങ്കം വയ്ക്കാനോ തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന രാജ്യങ്ങള്‍ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു.
‘ചില രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയും അഭയം നല്‍കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു, ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അവരുടെ അത്തരം ഉദ്ദേശ്യങ്ങളില്‍ വിജയിക്കാതിരിക്കുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കും, ”അദ്ദേഹം പറഞ്ഞു.