/indian-express-malayalam/media/media_files/uploads/2023/04/jk.jpg)
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ചത് ഭീകരാക്രമണത്തിലെന്ന് സ്ഥിരീകരണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിന് കാരണമെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ചികിത്സയിലാണ്. പൂഞ്ച്-ജമ്മു ദേശീയപാതയില്‍വെച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
''ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അജ്ഞാതരായ തീവ്രവാദികള്‍ സൈനീക വാഹനത്തിന് നേരെ വെടിയുതര്‍ത്തതിനെ തുടര്‍ന്ന് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, ഭീകരര്‍ കനത്ത മഴയും പ്രദേശത്തെ കുറഞ്ഞ ദൃശ്യപരതയും മുതലെടുത്തു, ഭീകരര്‍ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്നാണ് വാഹനത്തിന് തീപിടിച്ചത്'' എച്ച്ക്യു നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പൂഞ്ച് മേഖലയിലെ ഭീംബർ ഗലി പ്രദേശത്തിന് സമീപമാണ് സംഭവം. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയിലെ ഭീംബര്‍ ഗലി പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് സൈനികര്‍ വെന്തുമരിച്ചുവെന്ന് ആര്‍മി പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് വാഹനത്തിൽ മണ്ണെണ്ണ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.