/indian-express-malayalam/media/media_files/uploads/2019/12/Gang-Rape.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് സിങ് കുമാറിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. അക്ഷയ് സിങ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
2017 ലെ വിധിയില്‍ തെറ്റില്ലെന്നും വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി നിലപാടെടുത്തു. മറ്റ് മൂന്ന് പ്രതികളുടെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് വധശിക്ഷ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. മാധ്യമങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഇത്തരം വാദങ്ങളെല്ലാം നേരത്തെ ഉന്നയിച്ചതാണെന്നും സമയം ചെലവഴിക്കാനില്ലെന്നും കോടതി മറുപടി നല്‍കി.
Read Also: നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമായിരിക്കാം, ഞങ്ങള്‍ക്ക് സഹോദരങ്ങളാണ്: വിനീത് ശ്രീനിവാസന്‍
അക്ഷയ്‌യുടെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന ഹർജിക്കെതിരെ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുമ്പോൾ തന്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ഇരയായ പെൺകുട്ടിയുടെ ആവശ്യം. ഇപ്പോഴത്തെ വിധിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവൻ ഗുപ്ത (23), വിനയ് ശർമ (24) എന്നിവർ സമർപ്പിച്ച പുനരവലോകന ഹർജി കഴിഞ്ഞ ജൂലൈ ഒൻപതിന് സുപ്രീം കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗികാതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.