scorecardresearch

മോദി സര്‍ക്കാരിനെതിരെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍; പാര്‍ലമെന്റില്‍ ബിജെപിയെ നേരിടാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കും?

മേയ് 28-ാം തീയതി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി

മേയ് 28-ാം തീയതി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി

author-image
WebDesk
New Update
Narendra Modi, Parliament

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. മേയ് 28-ാം തീയതി നടക്കാനിരിക്കുന്ന ഉദ്ഘാടനം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പ്രധാമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

Advertisment

തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ജനതാദൾ (യുണൈറ്റഡ്), ആം ആദ്മി പാർട്ടി (എഎപി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സമാജ്വാദി പാർട്ടി (എസ്പി), രാഷ്ട്രീയ ജനതാദൾ (ആർജെഡി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), നാഷണൽ കോൺഫറൻസ്, കേരള കോൺഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), വിടുതലൈ ചിരുതൈകൾ കാറ്റ്ച്ചി (വിസികെ), രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) എന്നിവയാണ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍.

publive-image
ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരുസഭയിലേയും അംഗബലം

ലോകസഭയില്‍ ബിജെപിക്ക് പിന്നിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. 301 അംഗങ്ങളാണ് ബിജെപിക്ക് ലോകസഭയില്‍ ഉള്ളത്. എന്നാല്‍ രാജ്യസഭയില്‍ ബിജെപിയേക്കാള്‍ നാല് സീറ്റുകള്‍ മേല്‍പ്പറഞ്ഞ പാര്‍ട്ടികള്‍ക്കുണ്ട്. 93 എംപിമാരാണ് ബിജെപിക്ക് രാജ്യസയിലുള്ളത്. എന്നാല്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് അലൈന്‍സ് (എന്‍ഡിഎ), വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി). ബിജു ജനതാദള്‍ (ബിജെഡി) എന്നിവരുടെ പിന്തുണ ബിജെപിക്കൊപ്പമാണ്.

Advertisment

വൈഎസ്ആര്‍സിപിയുടെ ആന്ദ്ര പ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍ മോഹന്‍ റെഡ്ഢി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രിയായ നവീന്‍ പഠ്നായിക്കും എത്തും. വൈഎസ്ആര്‍സിപിക്ക് 23 എംപിമാരാണുള്ളത്. നവീനിന്റെ ബിജെഡിക്ക് ഒന്‍പതും.

Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: