scorecardresearch

യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം

യുകെയില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് പുതിയ നീക്കം തിരിച്ചടിയാകും

studyabroad,uk
പ്രതീകാത്മക ചിത്രം

ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്തുമെന്ന് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തിയ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്ന അവകാശങ്ങള്‍ നീക്കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ജനുവരി മുതലാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്.

യുകെയില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് പുതിയ നീക്കം തിരിച്ചടിയാകും. രാജ്യത്തേക്കുള്ള കുടിയേറ്റങ്ങള്‍ കുറയ്ക്കുമെന്നത് പ്രധാനമന്ത്രി ഋഷി സുനകിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കുടിയേറ്റങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ തേടുന്നതായി ഋഷി സുനക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഗവേഷണ പ്രോഗ്രാമുകളിലേത് ഒഴികെയുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള പുതിയ നടപടികള്‍ കുടിയേറ്റം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും ബ്രിട്ടനില്‍ ജോലി കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥി വിസകള്‍ പിന്‍വാതിലിലൂടെ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ തടയുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഒമ്പത് മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന കോഴ്സുകള്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളികളെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നു, എന്നാല്‍ ആശ്രിതരുടെ എണ്ണം 2019 മുതല്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ച് കഴിഞ്ഞ വര്‍ഷം 1,36,000 ല്‍ എത്തി.

2022-ലെ വാര്‍ഷിക നെറ്റ് മൈഗ്രേഷന്‍ എസ്റ്റിമേറ്റ് പുറത്തിറക്കുന്നതിന് മുമ്പാണ് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നടപടികള്‍ ബ്രിട്ടന്‍ പ്രഖ്യാപിച്ചത്. വന്‍തോതിലുള്ള നിയമപരമായ കുടിയേറ്റവും പൊതു സേവനങ്ങള്‍ നേരിടുന്ന അധിക സമ്മര്‍ദ്ദങ്ങളും ബ്രിട്ടന്റെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആധിപത്യം പുലര്‍ത്തുകയും 2016 ലെ ബ്രെക്‌സിറ്റ് റഫറണ്ടത്തിന്റെ പ്രധാന നീക്കമാണ്.

പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്ന് ജോലിയിലേക്ക് മാറാനുള്ള സാധ്യയയും ബ്രിട്ടന്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുകെയിലേക്കുള്ള കുടിയേറ്റ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസകളാണ്, ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം 4,86,000 വിസകളാണ് അനുവദിച്ചത്.

സമ്പദ് വ്യവസ്ഥക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഇവിടെ വരാന്‍ അനുവദിക്കുന്നതിനൊപ്പം ഞങ്ങളുടെ പൊതു സേവനങ്ങള്‍ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ അനുവദിക്കുന്നതിനുള്ള ന്യായമായ കാര്യമാണ് നടപടി. വിസയില്‍ രാജ്യത്തേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ ആശ്രിതരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഞങ്ങള്‍ കണ്ടു,’ ആഭ്യന്തര മന്ത്രി സുല്ല ബ്രാവര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uk foreign students family migration curb