scorecardresearch

പോസ്റ്റ് ഓഫീസ് എഫ്‌ഡിയാണോ ആർഡിയാണോ ലാഭകരം?

വളരെ ജനപ്രിയവും അപകടരഹിതവുമായ സേവിംഗ്സ് ഓപ്ഷനുകളാണ് പോസ്‌റ്റ് ഓഫീസ് ഫിക്‌സഡ് ഡിപ്പോസിറ്റും റിക്കറിംഗ് ഡെപ്പോസിറ്റും. ഏതാണ് കൂടുതൽ ലാഭകരമെന്നു നോക്കാം

വളരെ ജനപ്രിയവും അപകടരഹിതവുമായ സേവിംഗ്സ് ഓപ്ഷനുകളാണ് പോസ്‌റ്റ് ഓഫീസ് ഫിക്‌സഡ് ഡിപ്പോസിറ്റും റിക്കറിംഗ് ഡെപ്പോസിറ്റും. ഏതാണ് കൂടുതൽ ലാഭകരമെന്നു നോക്കാം

author-image
Info Desk
New Update
post office

വളരെ ജനപ്രിയവും അപകടരഹിതവുമായ സേവിംഗ്സ് ഓപ്ഷനുകളാണ് പോസ്‌റ്റ് ഓഫീസ് ഫിക്‌സഡ് ഡിപ്പോസിറ്റും (എഫ്‌ഡി), പോസ്‌റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റും (ആർഡി). എഫ്‌ഡിയിൽ, ഒരാൾ ഒറ്റത്തവണയായി തുക നിക്ഷേപിക്കുമ്പോൾ, ആർഡിനിക്ഷേപകർക്ക് എല്ലാ മാസവും പണം നിക്ഷേപിക്കാനുള്ള സാവകാശമാണ് ഒരുക്കുന്നത്. 

Advertisment

രണ്ടും ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുമ്പോഴും എന്താണ് കൂടുതൽ ലാഭകരം എന്ന ചോദ്യം പലർക്കുമുണ്ടാവും. വിശദമായി നോക്കാം. 

പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ് 
ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് എഫ്ഡി. നിക്ഷേപകനു ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണയായി തുക നിക്ഷേപിക്കാം. ആ തുകയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച നിരക്കിലുള്ള പലിശയോടെ കാലാവധി പൂർത്തിയാകുമ്പോൾ പണം കൈപ്പറ്റാം.  ഒരു വർഷം മുതൽ 5 വർഷം വരെയാണ് പോസ്റ്റ് ഓഫീസ് എഫ്ഡികളുടെ കാലാവധി. സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയായതിനാൽ, ആകർഷകമായ പലിശ നിരക്കുകളും നിക്ഷേപിച്ച തുകയ്ക്ക് സുരക്ഷയും ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 5 വർഷത്തേക്ക് നികുതി ലാഭിക്കുന്നതിനുള്ള ആനുകൂല്യങ്ങളും ഇവിടെ ലഭ്യമാണ്. ഒറ്റത്തവണ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, അതേസമയം പരമാവധി തുകയ്ക്ക് പരിധിയില്ല.

എഫ്ഡി പലിശ നിരക്ക്
ഒരു വർഷമാണ് എഫ് ഡി നിക്ഷേപിക്കുന്നതെങ്കിൽ  6.9% ആണ് പലിശ നിരക്ക്. രണ്ടു വർഷ നിക്ഷേപത്തിന് 7.0%, മൂന്നുവർഷ നിക്ഷേപത്തിന് 7.1%, അഞ്ചുവർഷ നിക്ഷേപത്തിനു 7.5% എന്നിങ്ങനെ പോവുന്നു പലിശനിരക്ക്. 

Advertisment

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്
നിക്ഷേപകർക്ക് ഒന്നു മുതൽ 5 വർഷം വരെ നിശ്ചിത കാലയളവിലേക്ക് പ്രതിമാസം നിക്ഷേപം നടത്താൻ സാധിക്കും.  എല്ലാ മാസവും നിക്ഷേപകനു ഒരു നിശ്ചിത തുക നിക്ഷേപിക്കാം. സേവിംഗ്സ് അക്കൗണ്ട് വഴി ഏത് പോസ്റ്റോഫീസിലും ആർഡി അക്കൗണ്ട് തുടങ്ങാം. ഇത് ഓഫ്‌ലൈനായും ഓൺലൈനായും ആരംഭിക്കാനാവും. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി 5 വർഷമാണ്. അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടാം. 

ആർക്കൊക്കെ പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കാൻ കഴിയും?

  • സിംഗിൾ അഡൽറ്റ്
  • ജോയിൻ്റ് അക്കൗണ്ട് (3 മുതിർന്നവർ വരെ) (ജോയിൻ്റ് എ അല്ലെങ്കിൽ ജോയിൻ്റ് ബി)
  • പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി രക്ഷാധികാരി
  • മൈനർ ആണെങ്കിൽ 10 വയസ്സിനുശേഷം ആർഡി ആരംഭിക്കാം

പോസ്റ്റ് ഓഫീസ് ആർഡിയിലെ പ്രതിമാസ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്, പരമാവധി തുക എത്ര വേണമെങ്കിലും ആവാം. നിലവിൽ ആർഡിയുടെ പ്രതിവർഷ പലിശനിരക്ക് 6.7% ആണ്. 2,69,969  രൂപയോളമാണ് ഇവിടെ പലിശ ലഭിക്കുക. 

ആർഡിയോ എഫ്ഡിയോ ഏതാണ് ലാഭകരം?

ഒരു നിക്ഷേപകൻ 6,00,000  രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ, പ്രതിവർഷം 7.5 ശതമാനം  പലിശനിരക്ക് ഈടാക്കി, അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ 8,69,969 രൂപ കയ്യിൽ കിട്ടും. 

അതേസമയം, ആർഡിയുടെ കാര്യം നോക്കാം. പ്രതിമാസം 10,000 രൂപ എന്ന രീതിയിൽ 5 വർഷം നിക്ഷേപകൻ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുന്നു എന്നു കരുതുക.  പ്രതിവർഷം 6.7% എന്ന പലിശനിരക്കിൽ അഞ്ചു വർഷ കാലാവധി പൂർത്തിയാവുമ്പോൾ 7,13,659 രൂപ നിക്ഷേപകനു ലഭിക്കും. 

അങ്ങനെ നോക്കുമ്പോൾ ആർഡിയേക്കാളും മികച്ച വരുമാനം തരുന്നത് എഫ്ഡി തന്നെയാണ്. എന്നാൽ ആർഡിയ്ക്ക് തുക ഗഡുകളാക്കി പ്രതിമാസം നിക്ഷേപിച്ചാൽ മതി എന്ന സൗകര്യമുണ്ട്. 

Read More Article Here

Finance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: