/indian-express-malayalam/media/media_files/HMywD4WPiIlGnrPMmah4.jpg)
ഒരു ബജറ്റ് ഇല്ലെങ്കിൽ, അമിതമായി ചെലവഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് ഒഴിവാക്കാൻ, പ്രതിമാസ ബജറ്റ് ഉണ്ടാക്കുക
പണം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാൾക്ക് ഇപ്പോൾ സാമ്പത്തികം ഇടപാടുകൾ വളരെ വേഗം കൈകാര്യം ചെയ്യാൻ കഴിയുന്ന കാലമാണ്. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു വശത്ത്, ഫണ്ട് ആവശ്യമുള്ളവർക്ക് ഇപ്പോൾ അവ എളുപ്പത്തിൽ വിനിയോഗിക്കാൻ സാധിക്കും. എന്നാൽ മറുവശത്ത്, ഇത് വിവേചനരഹിതമായ ചെലവുകളിലേക്കും നയിക്കും, അത് ഒരാളെ അനാവശ്യ കടത്തിലാക്കും. ഉത്സവ സീസണിലെ ചെലവ് ചെയ്യാനുള്ള അമിത ആവേശവും പലപ്പോഴും ഈ ശീലങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധാലുവല്ലെങ്കിൽ, ഈ ഹാനികരമായ ശീലങ്ങൾ നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കും.
നിങ്ങളുടെ പണം അശ്രദ്ധമായി ചെലവഴിക്കുന്ന ശീലം ഇല്ലാതാക്കാൻ സഹായിക്കുന്ന ഫലപ്രദമായ മാർഗങ്ങളുണ്ട്, അത് സമർത്ഥമായി ഉപയോഗിക്കാൻ പഠിക്കുക. നമ്മിൽ പലരെയും പിന്നീട് കുറ്റബോധമുള്ളവരാക്കാൻ വഴിയൊരുക്കുന്ന ശീലങ്ങളിൽ ചിലത് നോക്കാം, ഭാവിയിൽ സാമ്പത്തികമായി ശക്തരാകുന്നതിന് ആ ശീലങ്ങളെ എങ്ങനെ മറികടക്കാം.
അമിത ചെലവ്
പണം ചെലവിടുന്നതിൽ അച്ചടക്കത്തോടെയുള്ള സമീപനം വളർത്തിയെടുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച രീതിയാണ് ബജറ്റിങ്. ഒരു ബജറ്റ് ഇല്ലെങ്കിൽ, അമിതമായി ചെലവഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് ഒഴിവാക്കാൻ, പ്രതിമാസ ബജറ്റ് ഉണ്ടാക്കുക. നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്തുകൊണ്ട് വേണം അത് ആരംഭിക്കാൻ. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും മുൻഗണന നൽകുകയും ചെയ്യേണ്ട മേഖലകൾ തിരിച്ചറിയാൻ ഇത് നിങ്ങളെ സഹായിക്കും.
ഉദാഹരണത്തിന്, അത്യാവശ്യമല്ലാത്ത ഇനങ്ങളിൽ വിവേചനാധികാരമുള്ള ചെലവുകൾ പരിമിതപ്പെടുത്തുമ്പോൾ ആവശ്യമായ ചെലവുകൾ, കടം തിരിച്ചടവ്, സമ്പാദ്യം എന്നിവയ്ക്കായി നിങ്ങൾക്ക് കൂടുതൽ പണം അനുവദിക്കാം. നിങ്ങളുടെ സമ്പാദ്യവും ബജറ്റിങ്ങ് കഴിവുകളും വിലയിരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 'ദി പ്രോസ്‌പെരിറ്റി പ്ലാനർ & വർക്ക്‌ബുക്ക്' എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വർക്ക്‌ബുക്ക് ഉപയോഗപ്രദമായേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തികം നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള ഒരു ഗൈഡായും ഇത് സഹായിക്കും.
അമിത കടം
വിവേചനരഹിതമായ വായ്പ ഉപഭോഗം അമിതമായ കടത്തിലേക്ക് നയിച്ചേക്കാം. തിരിച്ചടവ് വൈകിയാല്‍ പിഴയും ഉയർന്ന പലിശയും ഉണ്ടാകും. ഇവ രണ്ടും നിങ്ങളെ കടത്തിൽ കുടുക്കി, നിങ്ങളെ സാമ്പത്തികമായി പ്രയാസത്തിലാക്കും നിങ്ങളുടെ സമ്പത്ത് നശിപ്പിക്കുകയും ചെയ്യും. കടം വിനാശക്കരമാകുനതിനു പകരം ഉൽപ്പാദനപരമായി ഉപയോഗിക്കാമെന്നും നിങ്ങളുടെ പ്രതിമാസ ചെലവുകൾക്കായി ഒരു ബജറ്റ് ഉണ്ടാക്കണമെന്നും മനസ്സിലാക്കുക എന്നതാണ്. ഉദാഹരണത്തിന്, ഒരു ആസ്തി നിർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലുള്ള വായ്പയാണ് ഗാർഹിക വായ്പ അഥവാ ഹോം ലോൺ. പക്ഷേ, കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കടത്തിലേക്ക് നയിക്കുന്ന വിനാശകരമായ വായ്പയുടെ രൂപമാണ്.
അടിയന്തര ഫണ്ട്
സാമ്പത്തിക ഇടപെടൽ ആവശ്യമുള്ള പെട്ടെന്നുള്ളതും പലപ്പോഴും നിർണായകവുമായ സംഭവമാണ് അടിയന്തര ഘട്ടങ്ങൾ. ഒരു അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി നിങ്ങളുടെ സമ്പാദ്യത്തിൽ കൈവെക്കാൻ പ്രേരിപ്പിക്കാം. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കുകയും ഭാവിയിലെ ആവശ്യങ്ങളെ നേരിടാൻ നിങ്ങൾക്ക് മുൻകരുതില്ലാതാകുകയും ചെയ്യും. പകരം, അത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിങ്ങളെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാതെ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു എമർജൻസി ഫണ്ട് എപ്പോഴും സൂക്ഷിക്കുക. എമർജൻസി ഫണ്ടിന്റെ അഭാവത്തിൽ, അപ്രതീക്ഷിത ചെലവുകൾ നികത്താൻ ക്രെഡിറ്റ് കാർഡുകൾ, വായ്പകൾ അല്ലെങ്കിൽ മറ്റ് ഉയർന്ന പലിശയുള്ള വായ്പാ മാർഗങ്ങളെ ആശ്രയിക്കാൻ നിങ്ങൾ നിർബന്ധിതരായേക്കാം, ഇവയെല്ലാം നിങ്ങളെ വൻ കടത്തിൽ വീഴ്ത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യും.
ഇൻഷുറൻസ്
അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ ആസ്തികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു സുരക്ഷാ വലയായി ഇൻഷുറൻസ് പ്രവർത്തിക്കുന്നു. ഇൻഷുറൻസ് ഒഴിവാക്കുന്നതിലൂടെ, നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെഡിക്കൽ ആവശ്യങ്ങൾ, അപകടങ്ങൾ അല്ലെങ്കിൽ മരണം പോലുള്ള പ്രവചനാതീതമായ സംഭവങ്ങളിൽ നിന്ന് ഉണ്ടാകാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. നിങ്ങളുടെ കുടുംബത്തിന്റെ മെഡിക്കൽ ചരിത്രവും ആവശ്യങ്ങളും വിലയിരുത്തുകയും നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 50 ശതമാനമെങ്കിലും കൂടുതൽ ആരോഗ്യ ഇന്‍ഷുറന്‍സ് വേണം. ചെലവേറിയ ആശുപത്രിവാസം ആവശ്യമായ ആരോഗ്യ അടിയന്തരാവസ്ഥയിൽ നിങ്ങളുടെ സാമ്പത്തിക ശേഷിയെ ബാധിക്കാതിരിക്കാൻ സഹായിക്കും. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭാവി സംരക്ഷിക്കുന്നതിന്, മതിയായ ലൈഫ് ഇൻഷുറൻസ് പോളിസിയും കരുതുക.
റിട്ടയർമെന്റ് ആസൂത്രണം ചെയ്യുന്നില്ല
വിരമിക്കൽ എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ഘട്ടമാണ്, അത് ചില സാമ്പത്തിക ആസൂത്രണത്തിലൂടെ സന്തോഷകരമായ സമയമാക്കി മാറ്റാം. വിരമിക്കലിന് വേണ്ടിയുള്ള ആസൂത്രണം ദീർഘകാല ലക്ഷ്യമാണ്, നിങ്ങൾ അത് എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും നല്ലത്. നിങ്ങളുടെ റിട്ടയർമെന്റ് പ്ലാനിങ് ലക്ഷ്യം സംരക്ഷിക്കാൻ അനുവദിക്കുന്ന വിധത്തിൽ നിങ്ങളുടെ സാമ്പത്തികം ആസൂത്രണം ചെയ്യുക. നിങ്ങൾക്ക് നിക്ഷേപങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി അവയെ വിന്യസിക്കാൻ അവ പതിവായി അവലോകനം ചെയ്യുക. ഏറ്റവും പ്രധാനമായി, കോമ്പൗണ്ടിംഗിന്റെ ശക്തി അവഗണിക്കരുത് - നിങ്ങൾ എത്രത്തോളം നിക്ഷേപം തുടരുന്നുവോ അത്രയും മികച്ച റിട്ടയർമെന്റ് കോർപ്പസ് സൃഷ്ടിക്കുന്നതിനുള്ള നിങ്ങളുടെ സാധ്യതകൾ കൂടും.
ക്രെഡിറ്റ് കാർഡ് നിരുത്തരവാദപരമായി ഉപയോഗിക്കുന്നു
നിങ്ങളുടെ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാതിരിക്കുക, നിങ്ങളുടെ കുടിശ്ശികയുള്ള ബില്ലിനെതിരെ ഏറ്റവും കുറഞ്ഞ (മിനിമം ഡ്യൂ) പേയ്‌മെന്റുകൾ മാത്രം നടത്തുക, അല്ലെങ്കിൽ നിങ്ങളുടെ മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കുന്നത് നിരുത്തരവാദപരമായ ക്രെഡിറ്റ് ഉപയോഗത്തിന്റെ ചില ഉദാഹരണങ്ങളാണ്. ഈ ശീലങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുക മാത്രമല്ല, നിങ്ങളെ കടക്കെണിയിലാക്കുകയും, ഭാവിയിൽ നിങ്ങളുടെ ക്രെഡിറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യും. എളുപ്പത്തിൽ പേയ്‌മെന്റുകൾ നടത്താൻ നിങ്ങളെ സഹായിക്കുന്ന ഒരു ഉപകാരപ്രദമായ സംവിധാനമാണ് ക്രെഡിറ്റ് കാർഡ്, എന്നാൽ സമർത്ഥമായി ഉപയോഗിക്കുമ്പോൾ, പതിവ് ചെലവുകൾ ലാഭിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. എന്നാൽ, ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാര്യം, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ പൂർണ്ണമായി, കൃത്യസമയത്ത് അടയ്ക്കുകയും നിങ്ങളുടെ ലഭ്യമായ മൊത്തം ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിനു ഉള്ളിൽ അത് നിലനിർത്തുകയും ചെയ്യുക എന്നതാണ്.
തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ ഒരിക്കലും വൈകരുത് , പ്രത്യേകിച്ചും നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ. ഒരു ചെറിയ ചുവടുവെപ്പ് പോലും ശരിയായ ദിശയിലേക്കുള്ള ഒരു മുന്നേറ്റമാണ്.
Read More Article Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.