/indian-express-malayalam/media/media_files/uploads/2023/06/mahila-samman-saving-certificate-scheme-eligibility-how-to-apply-calculation-interest-rate-tax-benefits-840210.jpeg)
Mahila Samman Saving Certificate Scheme - Eligibility, How to Apply, Calculation, Interest Rate, Tax Benefits
Mahila Samman Saving Certificate Scheme - Eligibility, How to Apply, Calculation, Interest Rate, Tax Benefits: സ്ത്രീകൾക്കായുള്ള കേന്ദ്രസർക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (Mahila Samman Savings Certificate.) സ്ത്രീകളുടെ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ് പദ്ധതിയിൽ നിക്ഷേപം നടത്താം. 1000 രൂപ മുതൽ നിക്ഷേപം നടത്താം. രണ്ടു വർഷത്തേക്ക് 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. രണ്ടു വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിങ്സ് പദ്ധതി വാഗ്‌ദാനം ചെയ്യുന്നത്. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ കൂടുതല്‍ പലിശ പദ്ധതിയിലൂടെ ലഭിക്കും. നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ലെന്നതാണ് മഹിളാ സമ്മാൻ സേവിങ്സ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.
2023 ഏപ്രിൽ ഒന്നു മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. സ്ത്രീകൾക്ക് സ്വന്തം പേരിൽ മാത്രമേ അക്കൗണ്ട് തുടങ്ങാനാവൂ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷാകർത്താവിന് അക്കൗണ്ട് തുടങ്ങാം. ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം. പക്ഷേ, എല്ലാ അക്കൗണ്ടിലും കൂടി പരമാവധി നിക്ഷേപം രണ്ടു ലക്ഷം രൂപയിൽ കവിയരുത്. ഒന്നിലധികം അക്കൗണ്ട് തുടങ്ങുന്നവർക്ക് ഒരു അക്കൗണ്ട് തുടങ്ങി മൂന്നുമാസം കഴിഞ്ഞുമാത്രമേ അടുത്തത് തുടങ്ങാനാവൂ.
മഹിളാ സമ്മാൻ സേവിങ്സ് പദ്ധതിയുടെ നേട്ടങ്ങൾ
രണ്ടു വര്‍ഷത്തേക്ക് മാത്രമേ സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയൂ. രണ്ട് വര്‍ഷത്തേക്ക് 2,00,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവര്‍ഷം 7.50 ശതമാനം പലിശ ലഭിക്കും. അതായത് ആദ്യ വര്‍ഷം 15,000 രൂപയും രണ്ടാം വര്‍ഷം 16,125 രൂപയും ലഭിക്കും. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, മൊത്തം 2,31,125 രൂപയാണ് ലഭിക്കുക.
ഒരു ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് ആദ്യ വർഷം 7500 രൂപയും രണ്ടാമത്തെ വർഷം 8062.05 രൂപയും ലഭിക്കും. രണ്ടു വർഷം പൂർത്തിയാകുമ്പോൾ ആകെ 1,15,526.5 രൂപ ലഭിക്കും. ഒരുവർഷത്തിനുശേഷം അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെ 40 ശതമാനം ഒറ്റത്തവണ പിൻവലിക്കാം.
അക്കൗണ്ട് തുറന്ന് ആറ് മാസത്തിന് ശേഷം ഒരു കാരണവും ഇല്ലെങ്കിലും ക്ലോസ് ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ പലിശ നിരക്ക് കുറയും, 5.5 ശതമാനമായിരിക്കും പലിശ നിരക്ക്. അക്കൗണ്ട് ഉടമയുടെ മരണം അല്ലെങ്കിൽ ഗുരുതരമായ രോഗം തുടങ്ങിയ സന്ദർഭങ്ങളിൽ അക്കൗണ്ട് ക്ലോസ് ചെയ്യാം.
പദ്ധതിയിൽ എങ്ങനെ ചേരാം?
അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പദ്ധതിയിൽ ചേരാം. കെവൈസി രേഖകള്‍ ഇതിന് ആവശ്യമാണ്. പോസ്റ്റ് ഓഫീസ് /ബാങ്കിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചശേഷം, ഫോമും തിരിച്ചറിയൽ രേഖകളും ആവശ്യമായ ഡോക്യുമെന്റേഷനും സമർപ്പിക്കുക. നിക്ഷേപ തുക തീരുമാനിക്കുക, തുടർന്ന് പണമോ ചെക്കോ ഉപയോഗിച്ച് നിക്ഷേപം നടത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.