Jayakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/uploads/2018/06/j-k-3.jpg)
വരച്ചും മായ്ച്ചും
1.
പകലിനെ മായ്ച്ചു,
മഞ്ഞയും കാഴ്ചയും മറഞ്ഞു.
കടലിനെ മായ്ച്ചു,
നീലയും ഉറക്കവും കറുത്തു.
കുട്ടിയെ മായ്ച്ചപ്പോൾ
കയറു പൊട്ടിയ പട്ടം
ഒറ്റയ്ക്കു പറന്നു.
കടലാസ്സിലിപ്പോൾ
വയലറ്റ് പെൻസിലിന്റെ
മുഷിഞ്ഞ മുറിപ്പാടേയുള്ളൂ.
നീ അകന്നുമായുമ്പോൾ
അടുത്തടുത്തുവരുന്ന
ഒഴിഞ്ഞ കാലൊച്ചകളേയുള്ളൂ.
2.
പേടി
മരണം
പ്രേതങ്ങൾ;
ഈ
നാക്കിലവെട്ടത്തിനപ്പുറം
എല്ലാമുണ്ട്.
വെളിച്ചത്തിൽനിന്ന്
ഒരു കാൽവെച്ച്
ഇരുട്ടിലെത്തുമ്പോൾ
ആരാണെന്നെ
കറുപ്പിൽ വരക്കുന്നത്?
ആരാണെന്നെ
മായ്ച്ചുകളഞ്ഞത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.