scorecardresearch

പല്ലി കടിച്ചാൽ നിങ്ങൾ എന്തു ചെയ്യും?

പല്ലിക്ക് കടിക്കാൻ കഴിയുമോ? അഥവ കടിയേറ്റാൽ നിങ്ങൾ എന്തു ചെയ്യും? കൂടുതൽ അറിയാം

പല്ലിക്ക് കടിക്കാൻ കഴിയുമോ? അഥവ കടിയേറ്റാൽ നിങ്ങൾ എന്തു ചെയ്യും? കൂടുതൽ അറിയാം

author-image
Lifestyle Desk
New Update
What To Do If Lizard Bites You

പല്ലി കടിക്കുമോ? | ചിത്രം: ഫ്രീപിക്

പല്ലിയില്ലാത്ത വീടുണ്ടോ? എത്രയൊക്കെ പ്രതിരോധ മാർഗങ്ങൾ സൃഷ്ടിച്ചാലും വീടിൻ്റെ പരിസരത്തെങ്കിലും ഒരു പല്ലി ഉണ്ടാകാതിരിക്കില്ല. ആർക്കും ശല്യമില്ലാതെ വെറുതെ ഭിത്തിയിലൂടെ പാഞ്ഞു നടക്കുന്ന ഈ ഇത്തിരി കുഞ്ഞൻ പല്ലി മനുഷ്യരെ കടിക്കുമോ? നിങ്ങൾ എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

Advertisment

കാര്യം രസകരമായി തോന്നുമെങ്കിലും പല്ലി കടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ അത് അത്ര അപകടകരമാകുന്നില്ലെന്നു മാത്രം. 

ചെറുപ്രാണികളെ വേട്ടയാടി ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷിച്ച് സമാധാന ജീവിതം നയിക്കുന്നവയാണ് പല്ലികൾ. അവ മനുഷ്യരെയും കടിക്കും. എന്നാൽ ശ്രദ്ധിക്കാൻ തക്കവണ്ണം അത് ഭയാനകമാകുന്നില്ലെന്നേയുള്ളൂ.

കാരണം, കട്ടികുറഞ്ഞ ദുർബലമായ താടിയെല്ലുകളാണ് പല്ലിക്കുള്ളത്. നുള്ളൽ പോലെയെ അത് തോന്നുകയുള്ളൂ. കൂടാതെ നമ്മൾ എത്ര പേടിക്കുന്നുവോ അതിലും ഭയമാണ് അവയ്ക്ക് മനുഷ്യരെ. 

Advertisment

അവയെ കുടുക്കാനോ പിടിക്കാനോ ശ്രമിച്ചാൽ മാത്രമേ കടി ഏൽക്കേണ്ടി വരികയുള്ളൂ. ഇതു കൊണ്ട് വേദന അനുഭവപ്പെടുകയോ, വിഷം ഏൽക്കുകയോ ഇല്ല. 

അപകടകരമല്ലെങ്കിലും എല്ലാ ഉരഗങ്ങളും സാൽമൊണെല്ല ബാക്ടീരയകളെ വഹിക്കുന്നുണ്ടാകാം. അതിനാൽ അവയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ കഴുകി വൃത്തിയാക്കണം. 

ഏതൊരു ജീവനുള്ള വസ്തുക്കളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് പല്ലികളും അക്രമം സ്വഭാവം കാണിക്കുന്നത്. ഇന്ത്യയിൽ ബംഗാൾ മോണിറ്റൻ അഥവ ഗാർഡൻ ലിസാഡ് കാഴ്ചയിൽ ഭയം തോന്നിപ്പിക്കുന്നവയാണ്. എന്നാൽ അവയും പ്രതിരോധ മാർഗം എന്ന നിലയിൽ അല്ലാതെ കടിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. 

What To Do If Lizard Bites You
കട്ടികുറഞ്ഞ ദുർബലമായ താടിയെല്ലുകളാണ് പല്ലിക്കുള്ളത് | ചിത്രം: ഫ്രീപിക്

പല്ലി കടിച്ചാൽ എന്തു ചെയ്യണം?

  • സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. 
  • മുറിവിൽ ആൻ്റിസെപ്റ്റിക് ക്രീം പുരട്ടാം. 
  • വീക്കം, ചുവപ്പ്, പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കുക. 
  • ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക.  
  • അജ്ഞാത വന്യജീവികളിൽ നിന്നും അക്രമണം നേരിടേണ്ടി വന്നാൽ പ്രാദേശിക ഡോക്ടറിൻ്റെയോ ഹെർപ്പറ്റോളജിസ്റ്റിൻ്റെയോ സഹായവും തേടാം. 

ഇനി വീടിൻ്റെ ഭിത്തിയിൽ പല്ലിയെ കണ്ടാൽ ഓടിമാറുന്നതിനു മുമ്പ് ഓർക്കുക, അതിന് നിങ്ങളെക്കാൽ സ്വന്തം ജീവനിൽ ഭയമുണ്ടെന്ന്.

വീടിനുള്ളിലെ പല്ലി ശല്യം കുറയ്ക്കാൻ നുറുങ്ങു വിദ്യകളുണ്ട്

കുരുമുളക് സ്പ്രേ

എറ്റവും ഫലപ്രദമായ മാർഗമാണിത്. വെള്ളത്തിലേയ്ക്ക് കുരുമുളക്, മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം. സ്ഥിരമായി പല്ലികൾ വരുന്ന ഇടങ്ങളിൽ ഇവ സ്പ്രേ ചെയ്തു കൊടുക്കാം.

കാപ്പിപ്പൊടി പുകയില

കാപ്പിപ്പൊടിയിലേയ്ക്ക് പുകയില പൊടിച്ചത് ചേർത്തിളക്കി യോജിപ്പിക്കാം. ഇതും പല്ലികൾ സ്ഥിരമായി വരുന്ന വീടിനുള്ളിലെ ഇടങ്ങളിൽ ഉപയോഗിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് ഇഷ്ടമല്ല. അതിനാൽ അവ വീടിൻ്റെ കോണുകളിലും പല്ലി വരാൻ സാധ്യതയുള്ള ഇടങ്ങളിലും വയ്ക്കാം.

മുട്ടത്തോട്

മുട്ടയുടെ മണം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. മുട്ടത്തോട് ശേഖരിച്ച് വൃത്തിയാക്കിയെടുക്കാം. അവ ജനാലകൾക്കും വാതിലുകൾക്കും അരികിൽ വയ്ക്കാം.

പെപ്പർമിൻ്റ് സ്പ്രേ

പല്ലികൾക്ക് അസഹനീയമായിരിക്കും പെപ്പർമിൻ്റിൻ്റെ ഗന്ധം. പെപ്പർമിൻ്റ് ഓയിൽ സ്പ്രേ പല്ലി ശല്യം രൂക്ഷമായ ഇടങ്ങളിൽ ഉപയോഗിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: