scorecardresearch

കോഹ്ലി-അനുഷ്ക ദമ്പതികൾ സൂപ്പറാ; താരദമ്പതികളുടെ ആസ്തി പരിശോധിക്കാം

Virat Kohli & Anushka Sharma's Net Worth 2024: അവരുടെ ജീവിത യാത്ര അശ്രാന്തമായ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും തെളിവാണ്. കോഹ്ലി-അനുഷ്ക ദമ്പതികളുടെ ആസ്തി പരിശോധിക്കാം

Virat Kohli & Anushka Sharma's Net Worth 2024: അവരുടെ ജീവിത യാത്ര അശ്രാന്തമായ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും തെളിവാണ്. കോഹ്ലി-അനുഷ്ക ദമ്പതികളുടെ ആസ്തി പരിശോധിക്കാം

author-image
Lifestyle Desk
New Update
virat kohli | anushka sharma

ഫൊട്ടോ: X/ Anushka Sharma

Virat Kohli & Anushka Sharma's Net Worth 2024: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. 2017 ഡിസംബർ 11ന് ഇറ്റലിയിലെ ടസ്കാനിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അവരുടെ മോഹിപ്പിക്കുന്ന പ്രണയകഥയ്ക്കപ്പുറം ഇരുവരും പ്രചോദനത്തിന്റെ ഉറവിടങ്ങളുമാണ്. ജീവിതത്തിന്റെ ഉയർച്ച-താഴ്ചകളിൽ പരസ്പരം പിന്തുണച്ചും പ്രചോദിപ്പിച്ചും ഇരുവരും ഒറ്റക്കെട്ടായി മുന്നേറുകയാണ്.

Advertisment

1300 കോടിയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ദമ്പതിമാരാകാനുള്ള കുതിപ്പിലാണ് ഇരുവരും. അവരുടെ ജീവിത യാത്ര അശ്രാന്തമായ അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും തെളിവാണ്. കോഹ്ലി-അനുഷ്ക ദമ്പതികളുടെ ആസ്തി പരിശോധിക്കാം

ക്രിക്കറ്റിൻ്റെ ആധുനിക ഐക്കണുകളിൽ ഒന്നായ വിരാട് കോഹ്‌ലിയുടെ വരുമാനം വിവിധ സ്രോതസ്സുകളിൽ നിന്നാണ്. ബി.സി.സി.ഐയുമായുള്ള അദ്ദേഹത്തിൻ്റെ വാർഷിക ഗ്രേഡ് എ+ കരാർ പ്രകാരം ലഭിക്കുന്ന 7 കോടി രൂപയ്ക്ക് പുറമെ, ഓരോ ടെസ്റ്റ്, ഏകദിന, ടി20 മത്സരത്തിനും 3 മുതൽ 15 ലക്ഷം രൂപ വരെയുള്ള മാച്ച് ഫീസും ലഭിക്കും. 

Advertisment

ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ലാഭകരമായിരുന്നു. ലീഗിൽ നിന്ന് മാത്രം മൊത്തം 173 കോടി രൂപ കോഹ്ലി വരുമാനം നേടിയതായി ജിക്യു ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, മിന്ത്ര, പ്യൂമ, ഓഡി ഇന്ത്യ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായുള്ള അദ്ദേഹത്തിന്റെ പരസ്യ കരാറുകളും അദ്ദേഹത്തിൻ്റെ സമ്പത്തിൽ ഗണ്യമായ സംഭാവന നൽകുന്നു.

അതേസമയം, വിനോദ വ്യവസായത്തിൽ അനുഷ്ക ശർമ്മ ഒരു പ്രധാന സാന്നിധ്യമാണ്. ഒരു സിനിമാ പ്രോജക്റ്റിന് ഏകദേശം 7 കോടി രൂപയാണ് വാങ്ങുന്നത്. പ്യൂമ, ലിവ്‌സ്‌പേസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള കരാറുള്ളതിനാൽ നടിയുടെ വരുമാനം വർഷം തോറും കുതിച്ചുയരുന്നു. കൂടാതെ, പ്രൊഡക്ഷൻ ഹൗസ് ക്ലീൻ സ്ലേറ്റ് ഫിലിംസും, വസ്ത്ര വിപണന സ്ഥാപനമായ നുഷും ഉൾപ്പെടെയുള്ള സംരംഭങ്ങളും അനുഷ്കയുടെ വൈവിധ്യമാർന്ന താൽപര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ദമ്പതികൾ ഒരുമിച്ച് സാമ്പത്തിക പോർട്ട്‌ ഫോളിയോ വൈവിധ്യവൽക്കരിച്ചു കൊണ്ട് സ്റ്റാർട്ട്-അപ്പ് നിക്ഷേപങ്ങളിലേക്ക് പ്രവേശിച്ചു. സ്‌പോർട്‌സ് കോൺവോ പോലുള്ള സംരംഭങ്ങളിലെ കോഹ്‌ലിയുടെ പങ്കാളിത്തവും, ഹോൾസം ഫുഡ്‌സിലെ ശർമ്മയുടെ നിക്ഷേപവും, ഇരുവരുടേയും സംയോജിത സംരംഭകത്വ മനോഭാവമാണ് കാണിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്കും നവീകരണത്തിനുമുള്ള അവരുടെ കൂട്ടായ കാഴ്ചപ്പാടാണ് ഇത് എടുത്തുകാണിക്കുന്നത്.

Read More

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: