scorecardresearch

മുഖക്കുരു തടയും, ചർമ്മത്തിലെ പാടുകളും ചുളിവുകളും അകറ്റും; ഈ പഴം കഴിക്കൂ

ഈ പഴം ചർമ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നതിനൊപ്പം ചർമത്തെ ജീവസുറ്റതായി നിലനിർത്തും

ഈ പഴം ചർമ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നതിനൊപ്പം ചർമത്തെ ജീവസുറ്റതായി നിലനിർത്തും

author-image
Lifestyle Desk
New Update
30 കഴിഞ്ഞോ? 
ശീലമാക്കൂ ഈ ദിനചര്യകൾ

വേനലിന്റെ ആധിക്യത്തിൽ നിന്നുള്ള വിടവാങ്ങലാണ് മൺസൂൺ കാലം. എന്നാൽ ചർമ സംരക്ഷണത്തിന് മതിയായ പ്രാധാന്യം ലഭിക്കേണ്ട സമയവുമാണ്. മൺസൂൺ കാലവും ചർമ രോഗങ്ങളും തമ്മിൽ സുപ്രധാനമായ ബന്ധമുണ്ടെന്നാണ് ത്വക്ക് രോഗ വിദഗ്ധ ഡോ.സേജൽ സഹീറ്റ അഭിപ്രായപ്പെടുന്നത്.

Advertisment

അമിതമായ ഈർപ്പവും വിയർപ്പും ചർമ പ്രശ്നങ്ങളിലേക്ക് നയിക്കും. ഫംഗസ് അണുബാധ, മുഖക്കുരു, എക്‌സീമ തുടങ്ങിയവയാണ് പ്രധാന മഴക്കാല ചർമ പ്രശ്നങ്ങൾ. നല്ല രീതിയിലുള്ള ചർമ പരിപാലനവും ശുചിത്വവും ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ പഴവർഗങ്ങൾ കഴിക്കുന്നതു ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

നൂട്രീഷനിസ്റ് ലവ്‌നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മഴക്കാല ചർമ പരിപാലനത്തിന് സഹായിക്കുന്ന ഒരു പഴത്തെ പരിചയപ്പെടുത്തുകയാണ്. "അത്ഭുതപ്പെടേണ്ട, 'പ്ലം' ചർമ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നതിനൊപ്പം ചർമത്തെ ജീവസുറ്റതായി നിലനിർത്തും," ബത്ര തന്റെ പോസ്റ്റിൽ കുറിച്ചു. പ്ലം കഴിക്കുന്നതിലൂടെ ചർമത്തിനുണ്ടാകുന്ന നേട്ടങ്ങളും അവർ പങ്കുവച്ചു.

മുഖക്കുരുവിനെ പ്രതിരോധിക്കും

പ്ലമ്മിന്റെ ആന്റിമൈക്രോബയലും ആന്റി ഇൻഫ്ലാമേറ്ററി ഘടകങ്ങളും മുഖക്കുരുവിനെ പ്രതിരോധിക്കാൻ സഹായിക്കും. കൂടാതെ അമിതമായി മുഖത്ത് തങ്ങിനിൽക്കുന്ന എണ്ണമയം വലിച്ചെടുക്കുന്നു. വിറ്റാമിൻ എ യുടെ സാന്നിധ്യം മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ മായ്ക്കാൻ സഹായിക്കുന്നു.

Advertisment

ചർമ്മത്തിലെ പാടുകളും ചുളിവുകളും അകറ്റി ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു

"കൊളാജിൻറെ അളവ് കുറയുന്നത് ചർമ്മത്തിന്റെ കാന്തിയും ജീവനും നഷ്ടപ്പെടാൻ കാരണമായേക്കാം. കൊളാജിൻറെ ഉത്പാദനത്തിന് സഹായിക്കുന്ന തന്മാത്രകളെ സംയോജിപ്പിക്കുന്ന ഹൈഡ്രോക്‌സിപ്രോലൈൻ, ഹൈഡ്രോക്‌സിലേയ്‌സിന് തുടങ്ങിയവയെ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി പ്ലമ്മിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ പുനരുജ്ജീവിപ്പിച്ച് ചുളിവുകളും പാടുകളും മാറ്റുന്നു," ബത്ര പറഞ്ഞു.

സൂര്യരശ്മികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു

സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ചർമത്തെ ദോഷകരമായി ബാധിക്കും. എന്നാൽ പ്ലമ്മിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി ,ഇ എന്നിവ മുഖത്തിന് കവചമായി നിലകൊണ്ട് സൂര്യരശ്മികളിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നു. "നശിച്ച ചർമകോശങ്ങളെ അകറ്റി പുതിയ കോശങ്ങൾ രൂപപ്പെടാനും ചർമത്തിന്റെ സ്വാഭാവികത നിലനിർത്തി കറുത്ത പാടുകളും മറ്റും മാറ്റാനും കാരണമാകുന്നു," ഡോ.സഹീറ്റ അഭിപ്രായപ്പെട്ടു.

മാതളം, പപ്പായ, അവക്കാഡോ തുടങ്ങിയ ഫലങ്ങൾ മഴക്കാലത്തു കഴിക്കുന്നത് ചർമത്തെ കാന്തിയുള്ളതാക്കാനും, എണ്ണമയം കുറച്ച് മുഖക്കുരുവിനെ തടയാനും, ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താനും സഹായിക്കുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.

Acne

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: