scorecardresearch
Latest News

ഒരിക്കലും മുഖത്ത് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ചൂടുവെള്ളത്തിൽ മുഖം കഴുകരുത്

ഒരിക്കലും മുഖത്ത് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ബ്യൂട്ടി നുറുങ്ങുകളും ചർമ്മ സംരക്ഷണ ടിപ്സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്റർനെറ്റ്. ഇവയിൽ മുഖത്തിനു അനുയോജ്യമായവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. ശരീരത്തിലെ മറ്റു ചർമ്മ ഭാഗങ്ങളെ അപേക്ഷിച്ച് മുഖത്തെ ചർമ്മം വളരെ നേർത്തതാണ്. അതിനാൽ തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി മുഖത്ത് എന്തെങ്കിലും വസ്തുക്കൾ പ്രയോഗിക്കുന്നതിനു മുൻപ് ശ്രദ്ധ വേണം.

ചർമ്മത്തിന്റെ തരം അനുസരിച്ച് മുഖത്ത് ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പട്ടികയും മാറും. സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റ് ഡോ. ജയ്ശ്രീ ശരദ് മുഖത്ത് ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്.

ചൂട് വെള്ളം

ചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് മുഖത്തെ ചർമ്മത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെടുത്തും. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. എന്നിരുന്നാലും, സ്റ്റീം ഫേഷ്യൽ പോലെയുള്ള ഒന്ന് പരീക്ഷിക്കാം.

നാരങ്ങ വെള്ളം

നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ ചർമ്മത്തിൽ ചൊറിച്ചിലുണ്ടാക്കും. നാരങ്ങ വെള്ളം പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷനിലേക്ക് നയിച്ചേക്കാമെന്ന് ഡോ.ജയ്ശ്രീ പറഞ്ഞു.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ മുഖത്ത് പുരട്ടാൻ പാടില്ല. അത് ചർമ്മത്തെ പ്രകോപിപ്പിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ ചർമ്മത്തിൽ ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നത് പൊള്ളലും പാടുകളും കറുപ്പും ഹൈപ്പർപിഗ്മെന്റേഷനും കാരണമാകും.

ബേക്കിങ് സോഡ

ബേക്കിങ് സോഡ ചർമ്മത്തിന് അനുയോജ്യമല്ല. ഇത് യഥാർത്ഥത്തിൽ ചർമ്മത്തെ പ്രകോപിപ്പിക്കുകയും ഹൈപ്പർപിഗ്മെന്റേഷൻ ഉണ്ടാക്കുകയും ചെയ്യുന്നു.

ടൂത്ത്പേസ്റ്റ്

പല്ല് തേക്കുന്നതിനു പുറമേ, പൊള്ളലേറ്റതിന് ആശ്വാസം നേടാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നു. എന്നാൽ ഇതൊരിക്കലും മുഖത്ത് ഉപയോഗിക്കരുത്. ടൂത്ത് പേസ്റ്റിൽ ട്രൈക്ലോസൻ, കെമിക്കൽസ്, ആൽക്കഹോൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ പ്രകോപിപ്പിക്കുക മാത്രമല്ല, പാടുകൾക്കും പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ, പൊള്ളൽ എന്നിവയ്ക്കും കാരണമാകും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 5 things you should never apply on your face