scorecardresearch

Teachers’ Day 2020: Quotes, history, importance, and significance: അധ്യാപക ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും

Teachers’ Day 2020: Quotes, history, importance, and significance: പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു

Teachers’ Day 2020: Quotes, history, importance, and significance: പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു

author-image
Lifestyle Desk
New Update
Teachers Day, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech, when is teachers day, sarvepalli radhakrishnan, speech on teachers day, teacher day, teachers day drawing, teachers day song, poem on teachers day in english, dr sarvepalli radhakrishnan, when is teachers day 2020, teachers day greeting card, teachers day wishes, teacher day quotes, teachers day gift, Teachers Day Importance, Teachers Day Significance, why Teachers Day celebrated, 5 September, Teachers Day Date, Teachers Day India, അധ്യാപകദിനം

Teachers’ Day 2020: Quotes, history, importance, and significance: ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് അധ്യാപകദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്. 1888 സെപ്റ്റംബർ അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു.

Advertisment

Read Here: Teachers Day 2020 Wishes: അധ്യാപക ദിനത്തിൽ ഇഷ്ടപ്പെട്ടവർക്ക് കൈമാറാം ഈ ആശംസകൾ

ചരിത്രം

തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണന്റെ ജനനം. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി. 1971 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ ആണ് ഇന്ത്യൻ തത്വശാസ്ത്രത്തിന് ലോകഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ ആയി പ്രവർത്തിച്ചു. 1936 ൽ ഓക്‌സ്‌ഫോർഡിൽ ഈസ്റ്റേൺ റിലീജിയസ് ആന്റ് എത്തിക്സിനെക്കുറിച്ച് പഠിപ്പിക്കാൻ ക്ഷണം ലഭിച്ചു.

തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നതിൽ താൻ അഭിമാനിക്കുന്നതായി ഡോ.രാധാകൃഷ്ണൻ പറഞ്ഞതായി കരുതപ്പെടുന്നു. 1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

അധ്യാപകദിനത്തിന്റെ പ്രാധാന്യം

Advertisment

അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും വിദ്യാർത്ഥികൾ ഈ ദിനം ഓർക്കുന്നു.

Read Here: Teachers’ Day 2020: Quotes, history, importance, and significance

Teachers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: