Teachers Day 2018 Wishes in Malayalam: ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിന് ഒരു ദിനം. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നുതന്ന് വിദ്യാർത്ഥികളിൽനിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്.
ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം സ്കൂളുകളിലും കോളേജുകളിലും അധ്യാപകരെ ആദരിക്കുന്നതിന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വിദ്യാലയ ജീവിതത്തിലേക്കും കലാലയ ജീവിതത്തിലേക്കും തിരികെ പോകാൻ കൊതിക്കുന്നവരാണ് പലരും. കരയുമ്പോൾ ആശ്വസിപ്പിച്ച അധ്യാപകരെയും തളരുമ്പോൾ കരുത്ത് പകർന്ന് കൂടെനിന്ന അധ്യാപകരെയും വീണ്ടും കാണാനും അവർക്കൊപ്പം നിമിഷങ്ങൾ പങ്കിടാനും കൊതിക്കാത്തവരുണ്ടാകില്ല. അങ്ങനെയുളളവർക്ക് വേണ്ടിയുളളതാണ് അധ്യാപകദിനം. ഈ ദിനത്തിൽ നമുക്കോർക്കാം നമ്മുടെ അധ്യാപകരെ.
വിദ്യ പകർന്നുതന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം
Read Here: Happy Teachers Day 2018: അധ്യാപക ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും
ചില ആശംസകൾ ഇതാ

വായിക്കാനും എഴുതാനും എന്നെ പഠിപ്പിച്ചതിന് നന്ദി. തെറ്റേതാണെന്നും ശരിയേതാണെന്നും ചൂണ്ടിക്കാണിച്ച് എന്നെ ശരിയായ രീതിയിൽ നയിച്ചതിനും നന്ദി. സ്വപ്നം കാണാൻ പഠിപ്പിച്ചതിനും പട്ടത്തെപ്പോലെ ഉയരങ്ങളിലേക്ക് ഉയരാനും എന്നെ അനുവദിച്ചതിന് നന്ദി. എന്റെ സുഹൃത്തായും വഴികാട്ടിയായും ഒപ്പംനിന്നതിനും നന്ദി. അധ്യാപക ദിനാംശംസകൾ

എപ്പോഴും എനിക്ക് പ്രചോദനം പകർന്ന് എന്റെ ലക്ഷ്യങ്ങൾ നേടാൻ ഒപ്പംനിന്നതിന് നന്ദി. സൗഹൃദവും അച്ചടക്കവും സ്നേഹവും എല്ലാം ഞാൻ ഒരാളിൽനിന്നും അനുഭവിച്ചു. ആ വ്യക്തി നിങ്ങളാണ്. ഹാപ്പി ടീച്ചേഴ്സ് ഡേ

പ്രിയപ്പെട്ട ടീച്ചർ, എന്റെ കരിയർ രൂപപ്പെടുത്തുന്നതിനുളള വഴികാട്ടിയും മാർഗ്ഗദർശിയും നിങ്ങളായിരുന്നു. അതിന് ഞാൻ നന്ദി പറയുന്നു. എന്നെപ്പോലെ മറ്റുളള കുട്ടികൾക്കും നിങ്ങൾ നല്ലൊരു മാർഗ്ഗദർശിയാവട്ടെ.

നിങ്ങളുടെ വിദ്യാർത്ഥിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് ശരിയായ പാത കാട്ടിത്തന്നതിനും ജീവിതത്തിൽ ഉയരത്തിലെത്തിച്ചതിനും നന്ദി. ഹാപ്പി ടീച്ചേഴ്സ് ഡേ

നിങ്ങൾ പഠിപ്പിച്ച രീതിയും പകർന്നുതന്ന അറിവും സ്നേഹവും കരുതലുമാണ് ഈ ലോകത്തിലെ തന്നെ മികച്ച ടീച്ചറായി നിങ്ങളെ മാറ്റുന്നത്. ഹാപ്പി ടീച്ചേഴ്സ് ഡേ