/indian-express-malayalam/media/media_files/uploads/2020/07/sufiyum-sujathayum-padasaram.jpg)
സിനിമകൾ റിലീസ് ആയി കഴിഞ്ഞാൽ അതിൽ നായകനോ നായികയോ ഉപയോഗിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാച്ച് പോലുള്ള ആക്സസറീസുകൾ എന്നിവ പലതും ട്രെൻഡ് ആവാറുണ്ട്. നോക്കെത്താദൂരത്ത് കണ്ണുംനട്ടിലെ നാദിയ മൊയ്തുവിന്റെ മഞ്ഞചുരിദാർ, അനിയത്തിപ്രാവിലെ വസ്ത്രങ്ങൾ, ചാർളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മൾട്ടി കളർ മുണ്ടുകൾ എന്നിങ്ങനെ സ്ക്രീനിൽ നിന്നും ഇറങ്ങി ഫാഷൻപ്രേമികളുടെ ഇഷ്ടം കവർന്ന ആടയാഭരണങ്ങൾ ഏറെയാണ്.
ഇപ്പോഴിതാ, ഒരു പാദസരമാണ് ട്രെൻഡായി കൊണ്ടിരിക്കുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരി അണിഞ്ഞ കൊലുസ് പാദസരപ്രേമികളുടെ മനസു കവർന്നിരിക്കുകയാണ്. നർത്തകിയായ സുജാതയെ കാണിക്കുന്ന പല സീനുകളിലും ഏറെ പ്രാധാന്യത്തോടെ പാദസരത്തെയും അതിന്റെ ചലനങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. സിൽവറിനൊപ്പം പച്ചയും പിങ്കും കല്ലുകളുള്ള ഈ പാദസരമാണ് ഇപ്പോൾ ട്രെൻഡാവുന്നത്.
ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവും 'സൂഫിയും സുജാതയും' പാദസരങ്ങൾ ട്രെൻഡാവുന്നതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2020/07/sufiyum-sujathayum.jpg)
/indian-express-malayalam/media/media_files/uploads/2020/07/sufiyum-sujathayum-2.jpg)
/indian-express-malayalam/media/media_files/uploads/2020/07/sufiyum-sujathayum-1.jpg)
കോവിഡാനന്തര മലയാളസിനിമയിലെ ആദ്യ റിലീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അതിഥി റാവു ഹൈദാരിയും ജയസൂര്യയും നവാഗതനായ ദേവ് മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘സൂഫിയും സുജാതയും’. ജൂലൈ മൂന്നിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us