/indian-express-malayalam/media/media_files/uploads/2023/02/manju-warrier-2.jpg)
പൊതുപരിപാടികളിലും മറ്റും വളരെ സിമ്പിളായി എത്താറുള്ള താരമാണ് മഞ്ജു വാര്യർ. കുർത്ത സെറ്റുകളാണ് മഞ്ജു കൂടുതലായും അണിയാറുള്ളത്. ചില സമയങ്ങളിൽ മഞ്ജുവിന്റെ ഫാഷൻ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് വൈറ്റ് ഷർട്ടും ബ്ലാക്ക് സ്കർട്ടും ധരിച്ചുള്ള മഞ്ജുവിന്റെ ലുക്ക്. പലരും ആ ലുക്ക് അനുകരിച്ച് തങ്ങളുടെ വസ്ത്രം സ്റ്റൈൽ ചെയ്‌തിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് മഞ്ജു ധരിക്കുന്ന വാച്ചിനെക്കുറിച്ചാണ്.
പുതിയ ചിത്രമായ 'ആയിഷ'യുടെ പ്രമോഷനെത്തിയപ്പോൾ മഞ്ജു ധരിച്ചിരുന്നത് കാസിയോയുടെ വിന്റേജ് സീരീസിൽ വരുന്ന വാച്ചാണ്. ഫാഷൻ ആരാധകരുടെ കണ്ണു പോയത് ആ വാച്ചിലേക്കാണ്. ഡിജിറ്റൽ ടൈമിങ്ങിലുള്ള വാച്ച് റോസ്‌ഗോൾഡ് ഉപയോഗിച്ചാണ് പ്ലേറ്റ് ചെയ്‌തിരിക്കുന്നത്. 5995 രൂപയാണ് വാച്ചിന്റെ വില.
ഇത്ര സിമ്പിളായിരുന്നോ മഞ്ജു എന്നാണ് ആരാധകർ ചോദിക്കുന്നത്. സാധാരണ താരങ്ങൾ ലക്ഷങ്ങൾ വില വരുന്ന വസ്‌തുക്കൾ ഉപയോഗിക്കുമ്പോൾ മഞ്ജു ഇവയെല്ലാം ഉപയോഗിക്കുന്നത് അവരുടെ വിനയം കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ 'ആയിഷ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.ആമിർ പള്ളിയ്ക്കലാണ് ചിത്രത്തിന്റെ സംവിധായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us