തങ്കം എന്ന പുതിയ ചിത്രത്തിന്റെ തിളക്കത്തിലാണിപ്പോൾ നടി അപർണ ബാലമുരളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്‌ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. താരം തന്റെ പ്രൊഫൈലിലൂടെ ഷെയർ ചെയ്‌ത ഡിസൈനർ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ലൈറ്റ് ബ്ലൂ ഷെയ്‌ഡിലുള്ള ഡിസൈനർ ഗൗണാണ് അപർണ ധരിച്ചിരിക്കുന്നത്. ഇരു കൈകളിലും വ്യത്യസ്‌തമായ ഡിസൈൻ എന്നതാണ് ഗൗണിന്റെ പ്രത്യേകത. ഒരു കൈയിൽ പ്ലെയിനായി കൊടുത്തപ്പോൾ മറു കൈയിൽ നെറ്റ് മെറ്റീരിയലിൽ സ്റ്റേൺ വർക്ക് നൽകി. വളരെ സിമ്പിൾ ആൻഡ് എലഗന്റ് ലുക്ക് എന്നിതിനെ വിശേഷിപ്പിക്കാം. മിനിമൽ ആഭരണങ്ങളുമാണ് അപർണ ഇതിനൊപ്പം സ്റ്റൈൽ ചെയ്‌തിരിക്കുന്നത്.
തിങ്ക് ഓവർ തിങ്ങ്‌സ് സിഗ്നേച്ചറാണ് വസ്ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത്. 5500 രൂപയാണ് ഗൗണിന്റെ വില. ഫാത്തിമ അജ്‌മലാണ് അപർണയ്ക്കു മേക്കപ്പ് ചെയ്‌തത്. ചിത്രങ്ങൾ പകർത്തിയത് പൗർണമി മുകേഷ്.
സഹീദ് അറാഫദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ശ്യാം പുഷ്‌ക്കർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്.ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.