/indian-express-malayalam/media/media_files/2025/10/22/yoga-for-glowing-skin-fi-2025-10-22-10-14-33.jpg)
യുവത്വം തുളുമ്പുന്ന ചർമ്മത്തിന് യോഗ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/21/six-yoga-poses-to-look-younger-1-2025-10-21-11-42-14.jpg)
ഭുജംഗാസനം
മുഖം താഴ്ത്തി കിടന്ന് നെഞ്ച് ഉയർത്തി ശരീരത്തിന്റെ താഴ് ഭാഗം നിവർന്ന നിലയിൽ നിലനിർത്തുക. നട്ടെല്ലിനെ ശക്തിപ്പെടുത്തുകയും വയറിലെ പേശികളെ ശക്തിപ്പെടുത്തുകയും നെഞ്ച് പേശികളെ വികസിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/21/six-yoga-poses-to-look-younger-2-2025-10-21-11-42-14.jpg)
അധോ മുഖ സ്വാനാസനം
കൈകളും കാലുകളും തറയിൽ കുത്തി കമിഴ്ന്ന്, ഇടുപ്പ് ഉയർത്തി പിടിക്കാം. തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, നട്ടെല്ല്, ഹാംസ്ട്രിംഗുകൾ എന്നിവ സ്ട്രെച്ച് ചെയ്യാനും സഹായിക്കും. ഒപ്പം ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/21/six-yoga-poses-to-look-younger-3-2025-10-21-11-42-14.jpg)
മത്സ്യാസനം
തലയുടെ മുകൾഭാഗം ചെറുതായി തറയിൽ അമർത്തി പുറം വളയ്ക്കുക. ഇത് കഴുത്തും നെഞ്ചും സ്ട്രെച്ച് ചെയ്യുന്നതിന് സഹായിക്കും. ഒപ്പം ശരീരനില മെച്ചപ്പെടുത്തുന്നു, കഴുത്തിനു ചുറ്റുമുള്ള ചുളിവുകൾ കുറയ്ക്കുന്നു.
/indian-express-malayalam/media/media_files/2025/10/21/six-yoga-poses-to-look-younger-4-2025-10-21-11-42-14.jpg)
സർവാംഗാസനം
തോളുകൾ താങ്ങി കാലുകളും ശരീരഭാഗവും മുകളിലേക്ക് ഉയർത്തുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, മുഖത്തെ പേശികളെ ടോൺ ചെയ്യുന്നു, എൻഡോക്രൈൻ സിസ്റ്റത്തെ പുനരുജ്ജീവിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/10/21/six-yoga-poses-to-look-younger-5-2025-10-21-11-42-14.jpg)
വജ്രാസനം
കണങ്കാലുകളിൽ ഇരിക്കുക. നിങ്ങളുടെ പിൻഭാഗം ഉപ്പൂറ്റിയിൽ വരുന്ന വിധം കാലുകൾ മടക്കി വച്ച് ഇരിക്കാം.. പാദങ്ങളുടെ അടിഭാഗം മുകളിലേക്ക് വയ്ക്കണം. ശേഷം സാവധാനത്തിൽ ശ്വാസം ഉള്ളിലേയ്ക്കെടുത്ത് പുറത്തേയക്കു വിടുക. ഇത് ദഹനത്തെ സഹായിക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും രക്തത്തെ ഓക്സിജൻ നിറയ്ക്കുകയും ചർമ്മത്തിന് സ്വാഭാവിക യുവത്വവും തിളക്കവും നൽകുന്നു.
/indian-express-malayalam/media/media_files/2025/10/21/six-yoga-poses-to-look-younger-6-2025-10-21-11-42-14.jpg)
താടാസന
ശരീരം സ്ട്രെച്ച് ചെയ്ത് കൈകൾ മുകിളേയ്ക്ക് ഉയർത്തി കൂപ്പുകൈയായി നിൽക്കാം. കൈകൾ തലയ്ക്കു മുകളിലായിരിക്കണം. ശരീരനില മെച്ചപ്പെടുത്തുന്നു, കാലുകൾക്ക് ബലം നൽകുന്നു, മൊത്തത്തിലുള്ള ശരീരഘടന മെച്ചപ്പെടുത്തുന്നു, നിങ്ങളെ ഉയരവും ചെറുപ്പവും ഉള്ളവരായി കാണാൻ സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us