scorecardresearch

48-ാം നിലയിൽ നിന്നുള്ള അത്ഭുതകാഴ്ചകളുമായി ശിൽപ്പ ഷെട്ടിയുടെ റെസ്റ്റോറന്റ്; വീഡിയോ

 'ബാസ്റ്റ്യൻ അറ്റ് ദ ടോപ്പ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട തന്റെ ലക്ഷ്വറി റെസ്റ്റോറന്റിന്റെ അകത്തളക്കാഴ്ചകൾ പങ്കുവയ്ക്കുകയാണ് ശിൽപ്പ ഷെട്ടി.

 'ബാസ്റ്റ്യൻ അറ്റ് ദ ടോപ്പ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട തന്റെ ലക്ഷ്വറി റെസ്റ്റോറന്റിന്റെ അകത്തളക്കാഴ്ചകൾ പങ്കുവയ്ക്കുകയാണ് ശിൽപ്പ ഷെട്ടി.

author-image
Lifestyle Desk
New Update
Shilpa Shetty | Bastian Restaurant

ബാസ്റ്റ്യനിൽ നിന്നുള്ള കാഴ്ചകളുമായി ശിൽപ്പ

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് ശിൽപ്പ ഷെട്ടി. വലിയൊരു ആരാധകവൃന്ദം തന്നെ ശിൽപ്പ ഷെട്ടിയ്ക്കുണ്ട്. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ശിൽപ്പ ബോളിവുഡിലെ മറ്റേതു നായികമാരെക്കാളും മുന്നിലാണ് . പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശിൽപ്പാ ഷെട്ടി. 48-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുന്ന ശിൽപ്പ നിരവധിയേറെ പേർക്ക് ഒരു പ്രചോദനമാണ്.

Advertisment

അഭിനയത്തിനൊപ്പം ബിസിനസ് രംഗത്തും സജീവമാണ് ശിൽപ്പ. ഹൈ-എൻഡ് റെസ്റ്റോറന്റായ ബാസ്റ്റ്യന്റെ സഹ ഉടമകളിൽ ഒരാളാണ് ശിൽപ്പ. സീഫുഡിന് പേരുകേണ്ട ബാസ്റ്റ്യൻ റെസ്റ്റോറന്റ് മുംബൈ ദാദറിലെ കോഹിനൂർ ടവറിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.  'ബാസ്റ്റ്യൻ അറ്റ് ദ ടോപ്പ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ ലക്ഷ്വറി റെസ്റ്റോറന്റ് നഗരത്തിലെ ഏറ്റവും ഉയരമുള്ള ഈ വാണിജ്യ കെട്ടിടത്തിന്റെ 48-ാം നിലയിൽ നിന്നുള്ള ദൃശ്യാനുഭവം കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.  

Advertisment

അത്യാഡംബരം നിറഞ്ഞ ഇന്റീരിയർ കാഴ്ചകളാണ് ഈ റെസ്റ്റോറന്റിനെ സവിശേഷമാക്കുന്നത്. ഏഷ്യൻ, കാലിഫോർണിയൻ, യൂറോപ്യൻ വിഭവങ്ങൾക്കൊപ്പം മികച്ച ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഈ റെസ്റ്റോറന്റ് ആഡംബരപൂർണമായ ഇന്റീരിയർ ക്രമീകരണങ്ങളാൽ സമ്പന്നമാണ്. സെലിബ്രിറ്റികളുടെ ജനപ്രിയ ഹാംഗ്ഔട്ട് സ്പോട്ടായി മാറിയിരിക്കുകയാണ് ഈ റെസ്റ്റോറന്റ്. 


2019-ൽ ആണ് ശിൽപ ഷെട്ടി ബാസ്റ്റിയനിന്റെ സഹ ഉടമയായി മാറിയത്.  ഈ റസ്റ്റോറന്റ് ശൃംഖലയുടെ 50 ശതമാനം ഓഹരി ശിൽപ്പ സ്വന്തമാക്കുകയായിരുന്നു. 

Check out More Lifestyle Stories Here 

Shilpa Shetty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: