/indian-express-malayalam/media/media_files/Q01aFRCw11h93WTGzrP1.jpg)
ഫൊട്ടോ: സാമന്ത/ഇൻസ്റ്റഗ്രാം
വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി ഫാഷൻ ലോകത്തിന്റെ ശ്രദ്ധ കവരാറുണ്ട് തെന്നിന്ത്യൻ നടി സാമന്ത. ഏതു ഔട്ട്ഫിറ്റും താരത്തിന് ഇണങ്ങും. മുംബൈയിൽ നടന്ന പ്രൈം വീഡിയോ പരിപാടിയിൽ പങ്കെടുക്കാനും സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.
/indian-express-malayalam/media/media_files/Hhs90YR5FTVo4HIYbSa5.jpg)
'സിറ്റാഡൽ: ഹണി ബണ്ണി' എന്ന പുതിയ വെബ് സീരീസിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനാണ് സാമന്ത ഗ്ലാമർ ലുക്കിൽ എത്തിയത്.
/indian-express-malayalam/media/media_files/gIwQ206MuF6SbLi6YipN.jpg)
സിൽവർ, ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് സാമന്ത തിരഞ്ഞെടുത്തത്. സാമന്ത ധരിച്ച സിൽവർ മെറ്റാലിക് കോർസെറ്റ് ടോപ്പാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നത്. സ്റ്റൈലിഷ് ഹാൾട്ടർ നെക്‌ലൈനായിരുന്നു ടോപ്പിന്റെ പ്രത്യേകത.
/indian-express-malayalam/media/media_files/YkgCAB8FBOxjIz7d3ARw.jpg)
ചിറകുകൾ പോലെ തോന്നുന്ന രീതിയിൽ മെറ്റൽ പീസുകൾ കൊണ്ടുള്ള ഡിസൈൻ ടോപ്പിന്റെ മറ്റൊരു സവിശേഷതയായിരുന്നു. ബ്ലാക്ക് ഫ്ലോർ-ലെങ്ത് പാന്റ്സാണ് ടോപ്പിനൊപ്പം സാമന്ത തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/EaT1ZtB4qkpSLw8xXUiH.jpg)
സീരിസിലെ കേന്ദ്ര കഥാപാത്രമായ വരുണ്‍ ധവാനും പരിപാടിയിൽ സാമന്തയ്ക്കൊപ്പം പങ്കെടുത്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.