/indian-express-malayalam/media/media_files/2025/01/11/Y4y3ibuP1sx3kXBEJHZA.jpeg)
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ചില നുറുങ്ങു വിദ്യകൾ | ചിത്രം: ഫ്രീപിക്
Natural Methods for Whitening Teeth: ബാക്ടീരിയകളിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് തേക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ദിവസത്തിൽ രണ്ടു തവണ പല്ല് തേക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപായും.
എങ്കിലും ചില സമയങ്ങളിൽ പല്ലുകൾക്കുണ്ടാകുന്ന നിറ വ്യത്യാസത്തിന് പരിഹാരം ലഭിച്ചെന്നു വരില്ല. ഇതിനായി വിദഗ്ധർ ധാരാളം നുറുങ്ങു വിദ്യകൾ നിർദേശിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ലഭ്യമാണ്.
ആപ്പിൾ സിഡാർ വിനാഗിരി
ഇതൊരു നാച്വറൽ ബ്ലീച്ചിങ് ഏജൻ്റാണ്. പല്ലിലെ മഞ്ഞ നിറം നീക്കം ചെയ്യുന്നതിന് ഗുണപ്രദമാണ്യ ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ഡയല്യൂട്ട് ചെയ്യാം. ഇതുപയോഗിച്ച് വായ കഴുകാം. ശേഷം പല്ല് തേയ്ക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ.
ഓറഞ്ചിന്‍റെ തൊലി
ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.
/indian-express-malayalam/media/media_files/2025/01/11/6Vk6wyWey6XU9E57fmjH.jpg)
ഗ്രാമ്പൂ
ഗ്രാമ്പൂ അതിൻ്റെ ആൻ്റിസെപ്റ്റിക് ഗുണങ്ങളാൽ ദന്തസംരക്ഷണത്തിന് മികച്ചതാണ്. ഇവ പല്ലിലെ കറ മാറാന്‍ സഹായിക്കും. ഇതിനായി ഗ്രാമ്പൂ പൊടിച്ച് ഒലീവ് ഓയിലുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാം.
തുളസി
ആയുർവേദത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് തുളസി. ഇവയും പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ച് തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കാം.
കല്ലുപ്പ്ഉമിനീരിൻ്റെ പിഎച്ച് ലെവൽ വർധിപ്പിക്കുന്നതിന് കല്ലുപ്പിന് കഴിയും. ഇത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനു സഹായിക്കും.
ആലം
ആലത്തിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് പല്ല് തേയ്ക്കാൻ ഉപയോഗിക്കാം.​ഇത് പല്ലുകൾക്ക് തിളക്കം നൽകുന്നു. ഒരു നുള്ള് ആലം മതിയാകും. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ. ഇത് സ്ഥിരമായി ഉപയോഗിക്കാൻ പാടില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ആഘോഷവേളകളിൽ തിളങ്ങാം, ഈ ഫെയ്സ് സ്ക്രബുകൾ ഉപയോഗിക്കൂ
- പഴുത്ത വാഴപ്പഴം ഒരെണ്ണം മതി, പട്ടുപോലുള്ള ചർമ്മം നേടാൻ 6 വഴികളുണ്ട്.
- കൊഴിച്ചിൽ തടയുക മാത്രമല്ല മുടി വളർച്ച വേഗത്തിലാക്കാം, ഈ 3 എണ്ണകൾ നിങ്ങളെ സഹായിക്കും
- ഫെയ്സ് വാഷ് ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഇവ വീട്ടിലുണ്ടെങ്കിൽ ആരോഗ്യവും തിളക്കവുമുള്ള ചർമ്മം നേടണമെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us