scorecardresearch

ആലിയ ഭട്ടിന്റെ കമ്പനി ഏറ്റെടുക്കാൻ റിലയൻസ്; 350 കോടി രൂപയ്ക്ക് വാങ്ങുന്നു എന്ന് റിപ്പോർട്ട്

എഡ്-എ-മ്മ എന്ന ചിൽഡ്രൻസ്, മാറ്റേർണിറ്റി വസ്ത്ര ബ്രാൻഡ് ഏറ്റെടുക്കാനാണ് റിലയൻസ് മുൻകൈ എടുക്കുന്നത്

എഡ്-എ-മ്മ എന്ന ചിൽഡ്രൻസ്, മാറ്റേർണിറ്റി വസ്ത്ര ബ്രാൻഡ് ഏറ്റെടുക്കാനാണ് റിലയൻസ് മുൻകൈ എടുക്കുന്നത്

author-image
Lifestyle Desk
New Update
Alia Bhatt| Alia Bhatt Brand| Alia Bhatt latest

ആലിയ ഭട്ടിന്റെ ബ്രാൻഡ് ഏറ്റെടുക്കാൻ റിലയൻസ്

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഉടമസ്ഥതിലുള്ള കിഡ്സ് വെയർ ബ്രാൻഡായ എഡ്-എ- മമ്മ റിലയൻസ് റീറ്റെയിൽസ് ഏറ്റെടുക്കാൻ പോകുന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 300-350 കോടിയാണ് കരാറിനായി ഒപ്പിട്ടിരിക്കുന്നതെന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഏഴു മുതൽ പത്തു ദിവസത്തിനുള്ളിൽ ഇതേ കുറിച്ച് തീരുമാനം ഉണ്ടായേക്കും.

Advertisment

ട്രെൻഡ്സ്, മദർ കെയർ എന്നീ ബ്രാൻഡുകൾക്ക് പുറമെ കുട്ടികളുടെ വസ്ത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഡ്-എ- മമ്മ ഏറ്റെടുക്കാൻ റിലയൻസ് ഗ്രൂപ്പ് തീരുമാനിച്ചത്. 2020 ൽ ആരംഭിച്ച ബ്രാൻഡ് വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ വിപണിയിൽ കുതിപ്പ് നടത്തുകയും 150 കോടി നേട്ടം സ്വന്തമാക്കുകയും ചെയ്തു.

ലോകത്തിലെ തന്നെ പ്രമുഖ ബ്രാൻഡുകളുമായി പങ്കാളിത്വമുള്ള റിലയൻസ് ഗ്രൂപ്പിന് റിറ്റെയിൽ മേഖലയിൽ ഒഴിച്ചു കൂടാനാകാത്ത സ്ഥാനമുണ്ട്. വിപണിയിൽ റിലയൻസിനെ മുഖ്യധാര ബ്രാൻഡാക്കാനായി അർമാനി എക്സ്ചേഞ്ച്, ബർബറി, ജിമ്മി ചൂ പോലുള്ള പ്രമുഖ കമ്പനികൾ സഹായിച്ചിട്ടുണ്ട്.

Advertisment

സിൽഡ്രൻസ് വെയർ, ടീൻസ് വെയർ, മറ്റേർണിറ്റി വെയർ എന്നിവയാണ് എഡ്-എ- മമ്മ വിപണിയിൽ പരിചയപ്പെടുത്തിയ വസ്ത്രങ്ങൾ. ഒരേ സമയം കംഫർട്ടബിളും ട്രെൻഡിയുമായ വസ്ത്രങ്ങൾ ഒരുക്കുവാൻ ബ്രാൻഡിന് സാധിച്ചു. ഫസ്റ്റ്‌ക്രൈ, ആജിയോ, മിന്ത്ര, ആമസോൺ, ടാറ്റ ക്ലിക്ക് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലൂടെയും എഡ്-എ- മമ്മ ഉത്പന്നങ്ങൾ വിപണിയിലെത്തി.

റിലയൻസ് പോലുള്ള ഒരു പ്രമുഖ ബ്രാൻഡിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം മാത്രമല്ല ഇതിലൂടെ എഡ്-എ- മമ്മ സ്വന്തമാക്കുന്നത്. മറിച്ച് ആളുകളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ഒരു അവസരം കൂടിയാണിത്.

Alia Bhatt Reliance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: