ബോളിവുഡ് താര ദമ്പതികളില്‍ ആരാധകര്‍ ഏറെയുളളവരാണ് ആലിയ- റണ്‍ബീര്‍ എന്നിവര്‍. തങ്ങള്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന കാര്യം ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. ‘ബ്രഹ്‌മാസ്ത്ര’ യുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയ ഗര്‍ഭിണിയായ ആലിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘ ബേബി ഓണ്‍ ബോര്‍ഡ്’ എന്നെഴുതിയ ഒരു സ്റ്റേറ്റ്‌മെന്റ് മാറ്റേര്‍ണിറ്റി വസ്ത്രം ആലിയ പ്രചരണത്തിനെത്തിയപ്പോള്‍ അണിഞ്ഞിത് ശ്രദ്ധ നേടി.
കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡ് സ്വന്തമായുളള ആലിയ മറ്റേര്‍ണിറ്റി വസ്ത്രങ്ങള്‍ക്കു വേണ്ടിയും ബ്രാന്‍ഡ് ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആലിയ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ കാര്യം പറഞ്ഞത്.
‘ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി ഞാനൊരു ബ്രാന്‍ഡ് തുടങ്ങി. അന്ന് എന്നോടു പലരും ചോദിച്ചു നിനക്കു കുട്ടികള്‍ ഇല്ലല്ലോ , പിന്നെ എന്തിനാണ് ഇങ്ങനെ ഒരെണ്ണം. ഇന്നു ഞാനൊരു മാറ്റേര്‍ണിറ്റി ബ്രാന്‍ഡ് ആരംഭിക്കാന്‍ പോകുന്നു. ഇതിന്റെ കാരണം എന്താണെന്നു ചോദിക്കുകയില്ലെന്നു വിശ്വസിക്കുന്നു’ ആലിയ കുറിച്ചു.
തന്റെ ശരീരം മാറുന്നതിനനുസരിച്ച് ഫാഷന്‍ സെന്‍സും മാറ്റം ഉണ്ടാകണമെന്നില്ലെന്നു ആലിയ പറയുന്നു.’ റണ്‍ബീറിന്റെ വസ്ത്രങ്ങള്‍ ഞാന്‍ പല തവണ ഉപയോഗിച്ചിട്ടുണ്ട്. എന്റെ വസ്ത്രങ്ങള്‍ ശരീരത്തിനു ഇണങ്ങുന്നില്ല എന്നതാണ് കാരണം. അതുകൊണ്ടാണ് ഇങ്ങനെയൊന്നു വേണമെന്നു തോന്നിയത്. എന്റെ വസ്ത്രങ്ങളെല്ലാം ഇലാസ്റ്റിക്ക് ഉപയോഗിച്ചു വലുതാക്കുകയാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. അതിനൊരു മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്’ ആലിയ പറഞ്ഞു.