scorecardresearch

20കൾ മുതൽ 50കൾ വരെ: സെക്സ് ശരീരത്തിനു ഗുണകരമാവുന്നതെങ്ങനെ?

വ്യക്തികളിൽ 20കളിലും 30കളിലും 40കളിലുമെല്ലാം സെക്സിന്റെ ആരോഗ്യഗുണങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം

വ്യക്തികളിൽ 20കളിലും 30കളിലും 40കളിലുമെല്ലാം സെക്സിന്റെ ആരോഗ്യഗുണങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഗർഭിണിയാകാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുയോജ്യമായ സമയം ഏതാണ്?

Photo: The Indian Express

ലൈംഗികത പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന പ്രക്രിയ മാത്രമല്ല, അതിനപ്പുറം നിരവധി ആരോഗ്യഗുണങ്ങൾ സെക്സിനുണ്ട്. പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മൂഡ് ബൂസ്റ്റിംഗ് ഹോർമോണുകളെ പ്രകാശിപ്പിക്കുകയും പങ്കാളിയുമായുള്ള അടുപ്പം കൂട്ടാൻ സഹായിക്കുകയും ചെയ്യും. ലൈംഗികബന്ധത്തിനിടെ രതിമൂർച്ഛ സംഭവിക്കുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട മാനസികാവസ്ഥ സമ്മാനിക്കുന്ന ഹോർമോണായ ഓക്‌സിടോസിനും രതിമൂർച്ഛ സമയത്ത് ശരീരം പുറത്തുവിടുന്നു.

Advertisment

ആത്മവിശ്വാസം നൽകുക, ചെറുപ്പം നിലനിർത്തുക, സമ്മർദ്ദം കുറയ്ക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളും സെക്സിനുണ്ട്. ഈ ആരോഗ്യഗുണങ്ങൾക്കപ്പുറം ഓരോ പ്രായത്തിലും നിങ്ങളുടെ ശരീരത്തിനെയും മാനസികാരോഗ്യത്തിനെയുമെല്ലാം ലൈംഗികത സ്വാധീനിക്കുന്നുണ്ട്. വ്യക്തികളുടെ 20കളിലും 30കളിലും 40കളിലുമെല്ലാം ഈ ഗുണങ്ങൾ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നു നോക്കാം.

20കളിലെ സെക്സ്
ഓരോ പ്രായത്തിലുമുള്ള ലൈംഗികാനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. 20കളിൽ ഉള്ള ഒരാൾ ലൈംഗികതയുടെ കാര്യത്തിൽ പൊതുവെ പുതിയ ആളാണ്. ലൈംഗികതയെ കുറിച്ച് കൂടുതലായി മനസ്സിലാക്കി തുടങ്ങുന്ന പ്രായമാണിത്. ഈ ദശകത്തിൽ കൂടുതൽ ലൈംഗിക പരീക്ഷണങ്ങളും സ്വാഭാവികമാണ്.

ശരീരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ലൈംഗിക മുൻഗണനകളെക്കുറിച്ച് കൂടുതലറിയുകയും ചെയ്യുന്നൊരു കാലമാണിത്. ലൈംഗിക ഫാന്റസികൾ പരീക്ഷിക്കുക, ലൈംഗിക ആഭിമുഖ്യം പര്യവേക്ഷണം ചെയ്യുക, രതിമൂർച്ഛയിലെത്താൻ സഹായിക്കുന്ന ലൈംഗിക സ്ഥാനങ്ങൾ കണ്ടെത്തുക എന്നിവയൊക്കെ ഈ പ്രായത്തിൽ സഹജമായ കാര്യങ്ങളാണ്.

Advertisment

ഈ പ്രായത്തിൽ സ്ഥിരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളുടെയും അസുഖങ്ങളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലൈംഗികവേളയിൽ ശരീരം കൂടുതൽ കലോറി എരിച്ചുകളയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വേദനാജനകമായ സെക്‌സ് പോലെയുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള സമയം കൂടിയാണിത്. സെക്സിൽ ഏർപ്പെടുമ്പോൾ വേദന തോന്നുകയോ രതിമൂർച്ഛയിലെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, അല്ലെങ്കിൽ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടണം.

30കളിലെ ലൈംഗികത
30കളിൽ ലൈംഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രണയ ബന്ധങ്ങളെ ശക്തിപ്പെടുത്താനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കും. സാധാരണഗതിയിൽ ഒരു വ്യക്തി മുപ്പതുകളിൽ എത്തുമ്പോൾ ജോലി, വിവാഹം, കുടുംബം തുടങ്ങിയ കാര്യങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ മുൻഗണന വരാം. ഇത് ജീവിതത്തിൽ അധിക സമ്മർദ്ദം ചെലുത്തും. എന്നാൽ ഈ ഘട്ടത്തിൽ സെക്സിന് വലിയ പ്രാധാന്യമുണ്ട്.

ജോലി, ബന്ധങ്ങൾ, കുടുംബം തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കിടയിൽ, സംതൃപ്തവും ആരോഗ്യകരവുമായ ലൈംഗിക ജീവിതം നിലനിർത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിൽ കൂടി അവിഭാജ്യ ഘടകമായ കാര്യമാണ്.സ്ഥിരമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം ഒഴിവാക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ദൈനംദിന സമ്മർദ്ദങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുകയും ചെയ്യും. സെക്സിന് എൻഡോർഫിൻ, ഡോപാമൈൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കാൻ കഴിയും. ഇത് ആനന്ദം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, ഹോർമോൺ ബാലൻസ്, വൈകാരിക സ്ഥിരത എന്നിവയ്ക്കും കാരണമാകുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് അണുബാധകളെയും രോഗങ്ങളെയും നല്ലൊരളവിൽ പ്രതിരോധിക്കും. ലൈംഗികവേളയിൽ ശരീരം പ്രോലക്റ്റിൻ എന്ന ഹോർമോൺ പുറത്തുവിടുന്നു, ഇത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും.

30കളിലെ സംതൃപ്തമായ ലൈംഗിക ജീവിതം മൊത്തത്തിലുള്ള ക്ഷേമത്തെ ഗണ്യമായി സ്വാധീനിക്കുകയും മധ്യവയസ്സിനോട് അടുക്കുമ്പോഴേക്കും ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവായ വീക്ഷണം രൂപപ്പെടാൻ സഹായിക്കുകയും ചെയ്യും.

40കളിലെ സെക്സ്
40 വയസ്സിന് മുകളിലുള്ള ആളുകൾ ലൈംഗിക ആത്മവിശ്വാസമുള്ളവരായിരിക്കും. കാരണം അവർക്ക് അവരുടെ ശരീരത്തെയും മുൻഗണനകളെയും നന്നായി മനസ്സിലാക്കാൻ കഴിയും. 40കളിലെ സെക്‌സ് സമ്മർദ്ദം ഒഴിവാക്കുന്നതും പങ്കാളിയോട് കൂടുതൽ അടുപ്പം തോന്നാനും സഹായിക്കും. എന്താണ് നിങ്ങൾ വേണ്ടതെന്ന് കൃത്യമായി ആശയവിനിമയം നടത്താനും ഈ ഘട്ടത്തിൽ സാധിക്കും.

ലൈംഗികതയുടെ അത്ഭുതങ്ങൾ അനാവരണം ചെയ്യപ്പെടുകയും ശാരീരികവും വൈകാരികവുമായ ക്ഷേമം സമ്മാനിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങൾ സന്തുലിതമായി നിലനിർത്താൻ സെക്സ് സഹായിക്കും. ക്രമമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോഗ സാധ്യതയും രക്തസമ്മർദ്ദവും കുറയ്ക്കും.

ലൈംഗികവേളയിൽ പുറത്തുവിടുന്ന എൻഡോർഫിൻ സ്വാഭാവിക വേദനസംഹാരിയായി പ്രവർത്തിക്കും. ഇത് തലവേദന, ആർത്തവ വേദന തുടങ്ങിയവയെ എല്ലാം ലഘൂകരിക്കാൻ സഹായിക്കും. മിഡ്‌ലൈഫ് ക്രൈസിസിലൂടെ കടന്നുപോകുന്നവരിൽ സമ്മർദ്ദം കുറയ്ക്കാനും സെക്സിനു സാധ്യമാണ്.

ആരോഗ്യകരമായ വാർദ്ധക്യവും ദീർഘായുസ്സും പ്രധാനം ചെയ്യാനും സെക്സിനാവും. സ്ഥിരമായ ലൈംഗിക പ്രവർത്തനങ്ങൾക്ക് ആന്റി ഏജിംഗ് ഗുണങ്ങളുണ്ടെന്നും ഇത് യുവത്വവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.

Sex Benefits,Sex Benefits for skin, Sex Benefits for man, Sex Benefits for women
സെക്സിന്റെ ആരോഗ്യഗുണങ്ങൾ

50കളിലെ സെക്സ്
50കളിലേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിന് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. സ്ത്രീകളിൽ യോനിയിലെ വരൾച്ച പോലുള്ള പ്രശ്നങ്ങളും ആർത്തവിരാമം മൂലമുള്ള പ്രശ്നങ്ങളുമൊക്കെ കണ്ടു തുടങ്ങും. സാധാരണയായി 45നും 55നും ഇടയിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ആർത്തവവിരാമം ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ഇത് ശരീരതാപം വർധിപ്പിക്കുകയും ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയും യോനിയിലെ വരൾച്ചയ്ക്കുമെല്ലാം കാരണമാകും.

യോനിയിലെ വരൾച്ചയും കുറഞ്ഞ സെക്‌സ് ഡ്രൈവും ഈ പ്രായത്തിൽ ലൈംഗികാനുഭവം ആസ്വദിക്കുന്നതിന് ബുദ്ധിമുട്ടായി മാറാറുണ്ട്. ആർത്തവവിരാമത്തിനു ശേഷം ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുകയെന്നത് കൂടുതൽ അധ്വാനം ആവശ്യമായ കാര്യമാണ്. എന്നാൽ 50കളിലും സജീവമായി സെക്സിൽ ഏർപ്പെടുന്നത് യോനിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും കാലക്രമേണ യോനിയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Sex

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: