scorecardresearch
Latest News

സെക്സാണ് തന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്ന് അനിൽ കപൂർ; യഥാർത്ഥത്തിൽ ലൈംഗികത ചെറുപ്പം നിലനിർത്തുമോ? വിദഗ്ധർ പറയുന്നു

“ആഴ്ചയിൽ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കും. വർഷത്തിന്റെ ആരോഹണ ക്രമത്തിലല്ല യഥാർത്ഥ പ്രായം കണക്കാക്കേണ്ടത്, ജീവശാസ്ത്രപരമായ ഘടകങ്ങളാണ് പ്രായം നിർണയിക്കുന്നത്”

sexual health and ageing, youthfulness and sex, indianexpress, sex benefits for health, anil kapoor news, anil kapoor koffee with karan, anil kapoor on sex

ഈ നിത്യയൗവ്വനത്തിന്റെ രഹസ്യമെന്താണ് എന്ന സംവിധായകൻ കരൺ ജോഹറിന്റെ ചോദ്യത്തിന് ബോളിവുഡ് താരം അനിൽ കപൂർ പറഞ്ഞ മറുപടി ഏറെ വൈറലായിരുന്നു. തന്നെ ചെറുപ്പമാക്കുന്ന മൂന്നു ഘടകങ്ങൾ ഏതെന്ന ചോദ്യത്തിന് ‘സെക്സ്, സെക്സ്, സെക്സ്’ എന്നാണ് അനിൽ കപൂർ ഉത്തരം നൽകിയത്. നടൻ വരുൺ ധവാനൊപ്പം കരൺ ജോഹർ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരൺ’ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അനിൽ കപൂർ.

അനിൽ കപൂറിന്റെ രസകരമായ മറുപടി വൈറലായതോടെ ശരിക്കും ലൈംഗികതയും പ്രായാധിക്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്നാണ് പലരും തിരക്കുന്നത്. ഈ വിഷയത്തിൽ വിദഗ്ധരുമായി നടത്തിയ ചർച്ചയിലെ ചില സുപ്രധാന കണ്ടെത്തലുകൾ ഇതാ.

ലൈംഗികത ചെറുപ്പം നിലനിർത്തുമോ എന്ന വിഷയത്തിൽ ഇതിനകം തന്നെ ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. മിഖായേൽ റോയ്‌സന്റെ ‘RealAge – Are You as young as You Can Be?’എന്ന പുസ്തകത്തിൽ, ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സെക്സിന്റെ ആന്റി ഏജിംഗ്‌ സവിശേഷതകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. “ആഴ്ചയിൽ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കും. ആഴ്ചയിൽ ഒരു തവണ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നും 1.6 വർഷം വരെ പ്രായത്തിൽ കുറവ് അനുഭവപ്പെട്ടേക്കാം. വർഷത്തിന്റെ ആരോഹണ ക്രമത്തിലല്ല യഥാർത്ഥ പ്രായം കണക്കാക്കേണ്ടത്, ജീവശാസ്ത്രപരമായ ഘടകങ്ങളാണ് പ്രായം നിർണയിക്കുന്നത്,” എന്നാണ് റോയ്സൺ അഭിപ്രായപ്പെടുന്നത്.

1982 ഡിസംബറിൽ പുറത്തിറക്കിയ മറ്റൊരു പഠനത്തിൽ, ലൈംഗികതയുടെ തീവ്രത പുരുഷന്റെയും അതിലൂടെ ഉണ്ടാകുന്ന ലൈംഗികാസക്തി സ്ത്രീയുടെയും ആയുസ് കൂടാൻ കാരണമാകുന്നുവെന്ന് ജറെന്റോളോജിസ്റ്റുകൾ പരാമർശിക്കുന്നുണ്ട്. ബോംബെ സൈക്കാട്രി സൊസൈറ്റിയുടെ 2008 ലെ സിൽവർ ജൂബിലി നാഷണൽ അവാർഡിന് അർഹമായ ഒരു പ്രബന്ധത്തിൽ, പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങൾ ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുവെന്നും കൂടാതെ വലിയ ശതമാനം (83 .4 %) പുരുഷന്മാരും അൻപതുകൾക്കു ശേഷവും ലൈംഗികത നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും പറയുന്നു.

സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയെ ചെറുപ്പം നിലനിർത്താൻ സഹായിക്കുമെന്ന് ഐ എ എസ് എച്ച് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ്രോളജി ആൻഡ് സെക്ഷ്വൽ ഹെൽത്ത് ) സ്ഥാപകൻ ഡോക്ടർ ചിരാഗ് ഭണ്ഡാരി ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “ലൈംഗിക ബന്ധത്തിന് ശേഷം ഹാപ്പി ഹോർമോൺസ് എന്നറിയപ്പെടുന്ന എൻഡോർഫിന്നിന്റെ അളവ് ഉയരുന്നു. സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആന്റി ഏജിങ് സവിശേഷത അടങ്ങിയ ടെസ്റ്റോസ്റ്റീറോണുകളുടെ അളവിൽ വർധന ഉണ്ടാകുകയും ഇത് ഉന്മേഷത്തോടെയും ചെറുപ്പമായും നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു, ” ഭണ്ഡാരി പറയുന്നതിങ്ങനെ.

“ഹൃദയാഘാതം ലൈംഗിക ജീവിതത്തിന്റെ തടയിടുന്ന ഒന്നല്ല. ഹൃദയ ശസ്ത്രക്രിയക്ക് ശേഷവും മസിലുകളുടെ ആരോഗ്യവും ശക്തിയും വീണ്ടെടുക്കാൻ സാധിക്കും, ” ഫോർട്ടിസ് ആശുപത്രിയിലെ മനഃശാസ്ത്രരോഗ വിദഗ്ധനും സെക്സോളജിസ്റ്റുമായുള്ള ഡോക്ടർ സഞ്ജയ് കുമവത് ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. ലൈംഗികാസക്തി നിലനിർത്താനുള്ള ചില വഴികളും അദ്ദേഹം പങ്കുവയ്ക്കുന്നു.

  • നല്ല ഭക്ഷണക്രമവും വ്യായാമവും യോഗയും നടത്തവും ആരോഗ്യകരമായ ലൈംഗിക ജീവിതം ഉണ്ടാകാൻ സഹായിക്കുന്നു.
  • സാമൂഹിക പ്രവർത്തങ്ങളിൽ ഏർപ്പെടുന്നത് ഗുണകരമാവും.
  • എല്ലായ്‌പോഴും ഒഴിവുകാല വിനോദങ്ങളിൽ ഏർപ്പെടുന്നത് മോശം ചിന്തകളിൽനിന്നും മാറ്റി മാനസിക ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.
  • പസ്സിൽസ് പോലുള്ള വിനോദങ്ങളിലൂടെ മാനസിക ശേഷി വികസിപ്പിക്കുക.
  • പുതുമയുള്ള കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക
  • കൃത്യസമയത്തു ഉറങ്ങാൻ ശ്രദ്ധിക്കുക, കൃത്യമായ ഒരു സമയക്രമം പാലിക്കുന്നത് ശാരീരികമായി ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

ലൈംഗികാസക്തിക്കും സന്തുഷ്ടമായ ലൈംഗിക ജീവിതത്തിനും സഹായകരമായ ചില ഭക്ഷണങ്ങൾ ആയുർവേദ വിദഗ്ധ ഡോക്ടർ രേഖ രാധാമണിയും നിർദ്ദേശിക്കുന്നുണ്ട്.

  • മാതളം : സ്ഥിരമായി മാതളം കഴിക്കുന്നതിലൂടെ ലൈംഗിക ഉന്മേഷം കൂടാൻ സഹായിക്കുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് വളരെ ഗുണപ്രദമാണ് മാതളം.
  • ബാർലി: ജനിതക അവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും.
  • ഈന്തപ്പഴം: ലൈംഗിക ആരോഗ്യത്തിനും പുരുഷന്മാരിൽ മെച്ചപ്പെട്ട ബീജ സംയോജനത്തിനും ഈന്തപ്പഴം സഹായിക്കും
  • കൽക്കണ്ടവും നെയ്യും ചേർത്ത് കുറുക്കിയെടുക്കുന്ന ഉഴുന്ന് സൂപ്പ്: കരാക സംഹിതയിൽ പ്രതിപാദിക്കുന്ന പാചകക്കൂട്ടാണിത്.
  • മുരിങ്ങയില: ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണമേന്മ കൂടാൻ ഏറ്റവും സഹായകമാണ് മുരിങ്ങയിലയും മുരിങ്ങകായയും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Anil kapoor says sex makes him feel younger but does it sex health benefits and ageing

Best of Express