scorecardresearch

പ്രണയബന്ധത്തിൽ ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ

"ഏതൊരു ബന്ധത്തിനും പരിശ്രമവും സ്നേഹവും ആവശ്യമാണ്. നിങ്ങളുടെ ബന്ധങ്ങളിൽ സ്നേഹം ആസ്വദിക്കണമെങ്കിൽ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക"

"ഏതൊരു ബന്ധത്തിനും പരിശ്രമവും സ്നേഹവും ആവശ്യമാണ്. നിങ്ങളുടെ ബന്ധങ്ങളിൽ സ്നേഹം ആസ്വദിക്കണമെങ്കിൽ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക"

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
priyanka chopra, പ്രിയങ്കാ ചോപ്ര, priyanka chopra jonas, priyanka nick, priyanka nick separation, priyanka nick divorce, priyanka chopra mother, madhu chopra, madhu chopra on priyanka separation, priyanka chopra news

ഈ ലോകത്തെ ഏറ്റവും സുന്ദരമായ വികാരങ്ങളിലൊന്നാണ് പ്രണയം, രണ്ടു പേർ തമ്മിൽ പ്രണയിക്കുമ്പോൾ അവരുടെ ലോകം തന്നെ മാറുകയാണ്. എന്നാൽ ആധുനിക കാലത്ത്, പ്രണയം പലപ്പോഴും ടോക്സിക് ആയി പോവുന്ന നിരവധി സംഭവങ്ങൾ ദിനംപ്രതിയെന്നവണ്ണം വാർത്തകളിൽ നിറയുകയാണ്. വ്യക്തികളുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന രീതിയിലേക്ക് ബന്ധങ്ങൾ ടോക്സിക് ആയി മാറാറുണ്ട്. അതിർ വരമ്പുകളും നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ പ്രണയത്തിലേക്ക് കടന്നുവരുമ്പോഴാണ് പലപ്പോഴും ബന്ധങ്ങൾ വിഷലിപ്തമാവുന്നതും പിരിയലിന്റെ വക്കിലെത്തുന്നതും.

Advertisment

പ്രണയം തകരാതിരിക്കാനും ബന്ധങ്ങൾ ശക്തമായി മുന്നോട്ട് പോകാനും പ്രണയിനികൾ പരസ്പരം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രണയബന്ധത്തിനിടയിൽ പറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമായ 7 കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് യോഗ ഗുരുവും ഇന്ത്യൻ യോഗ അസോസിയേഷന്റെ പ്രസിഡന്റുമായ ഡോക്ടർ ഹൻസാജി യോഗേന്ദ്ര.

"ഏതൊരു ബന്ധത്തിനും പരിശ്രമവും സ്നേഹവും ആവശ്യമാണ്. നിങ്ങളുടെ ബന്ധങ്ങളിൽ സ്നേഹം ആസ്വദിക്കണമെങ്കിൽ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക," ഹൻസാജി പറയുന്നു.

Advertisment
  • പെട്ടെന്ന് പ്രണയം തുറന്നു പറയുന്നത് ഒഴിവാക്കുക
  • പരസ്പരം സ്പേസ് നൽകാതെ ഇരിക്കരുത്
  • പങ്കാളി നിങ്ങളോട് എല്ലാം പറയുമെന്ന് പ്രതീക്ഷിക്കരുത്
  • എല്ലാം ഒരുമിച്ച് ചെയ്യാൻ ആഗ്രഹിക്കരുത്
  • പ്രണയിതാവിന്റെ വിളിയും കാത്ത് മറ്റൊന്നും ചെയ്യാതിരിക്കരുത്
  • ചെറിയ ചെറിയ സ്വരചേർച്ചകൾ കാണുമ്പോഴേക്കും പിൻവലിയരുത്
  • നിങ്ങളുടെ സന്തോഷത്തിന്റെ ഉത്തരവാദിത്തം പ്രണയിതാവിനെ ഏൽപ്പിക്കരുത്
Relationship Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: