സെക്‌സിലേർപ്പെടാൻ പ്രത്യേക സമയങ്ങളൊന്നും ഇല്ല. എന്നാൽ, ചില സമയത്ത് സെക്‌സിലേർപ്പെടുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്.

കിടക്കയിൽനിന്ന് എഴുന്നേറ്റ് ഒരു കപ്പ് ചായ കുടിച്ച് പുതിയ ദിവസം ആരംഭിക്കാനാണ് നമ്മളിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. അതുതന്നെയാണ് നമ്മുടെ പതിവും. എന്നാൽ, ഒരു കപ്പ് ചായയേക്കാൾ ഉന്മേഷം നൽകുന്നതാണ് അതിരാവിലെയുള്ള ലെെംഗികബന്ധമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, അതിരാവിലെ സെക്‌സിലേർപ്പെടാൻ വിമുഖതയുള്ളവരാണ് കൂടുതൽ മലയാളികളും. അതിനുള്ള കാരണവും പരിഹാര മാർഗങ്ങളും പിന്നീട് പറയാം.

Read Also: ഓർമയില്ലേ ഗുജറാത്ത്…; കൊലവിളി മുദ്രാവാക്യങ്ങളുമായി ബിജെപി പ്രകടനം
അതിരാവിലെയുള്ള സെക്‌സ് ഒരു ദിവസത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ആദ്യം പറയാം. സെക്‌സിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. സെക്‌സിനോട് ഏറ്റവും തീക്ഷണമായ ആഗ്രഹം തോന്നുന്നത് അതിരാവിലെയാണ്. ശരീരം അതിനായി കൂടുതൽ ത്വര കാണിക്കുമെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കുന്നത്. ലെെംഗിക ഉത്തേജനം നൽകുന്ന ഇസ്ട്രോജനും ടെസ്റ്റോസിറോണും ഏറ്റവും കൂടിയ അളവിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന സമയമാണിത്. അതുകൊണ്ടാണ് അതിരാവിലെ സെക്‌സിലേർപ്പെടാൻ ശരീരം ആഗ്രഹിക്കുന്നത്. ടെസ്റ്റോസിറോൺ കൂടുതൽ ഉത്‌പാദിപ്പിക്കപ്പെടുന്ന സമയമായതിനാൽ ലെെംഗികശേഷിയും വർധിക്കും. കൂടുതൽ സമയം സെക്‌സിലേർപ്പെടാൻ ഇതുകൊണ്ട് സാധിക്കും.

പങ്കാളികൾക്കിടയിലെ സ്‌നേഹബന്ധം കൂടുതൽ ദൃഢമാക്കാൻ അതിരാവിലെയുള്ള സെക്‌സ് സഹായിക്കും. സ്നേഹത്തെയും പരസ്‌പര ബന്ധത്തെയും നിയന്ത്രിക്കുന്നത് ഓക്‌സിടോസിൻ ആണ്. അതിരാവിലെ സെക്‌സിലേർപ്പെടുമ്പോൾ ഓക്‌സിടോസിൻ അളവ് വർധിക്കുകയും തൽക്ഷണം പങ്കാളികൾക്കിടയിലെ സ്‌നേഹബന്ധം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. ഇത് കുടുംബ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

Read Also: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ

അതിരാവിലെ സെക്‌സിലേർപ്പെടുന്നത് സമ്മർദങ്ങൾ കുറയ്‌ക്കുമെന്നും പഠനങ്ങളിൽ പറയുന്നു. കൂടുതൽ സന്തോഷത്തോടെ ജോലി സ്ഥലങ്ങളിലും മറ്റ് ഇടങ്ങളിലും വ്യാപരിക്കാൻ ഇതുവഴി സാധിക്കും. അതിരാവിലെ സെക്‌സിലേർപ്പെട്ട ശേഷം പിന്നീട് ആ ദിവസം കൂടുതൽ സന്തോഷത്തോടെ കടന്നുപോകുന്നതായി നിങ്ങൾക്ക് തോന്നും. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ.

അതിരാവിലെയുള്ള സെക്‌സ് വ്യായാമത്തിനു തുല്യമാണ്. രാവിലെ ഒരു മണിക്കൂർ നടക്കുന്നതിനു സമാനമാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിൽ നിന്ന് കലോറി ഉരുക്കിക്കളയാൻ ഇതുവഴി സാധിക്കും. നടക്കാൻ മടിയുള്ളവരാണെങ്കിൽ രാവിലെ വ്യായാമത്തിനു തുല്യമായി സെക്‌സ് പരീക്ഷിക്കാം. അതിരാവിലെ സെക്‌സിലേർപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ വേഗതയിലാക്കും. തലച്ചോറിന് ഇത് കൂടുതൽ കരുത്ത് പകരും.

Read Also: ഏതാനും നിമിഷത്തെ സന്തോഷം മാത്രമല്ല സെക്സ്; ഗുണങ്ങൾ അതുക്കുംമേലെ

ഇതിനെല്ലാം പുറമേ അതിരാവിലെയുള്ള സെക്‌സിനു മറ്റൊരു ഗുണമുണ്ട്. അത് നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരും ചെറുപ്പവുമാക്കും. ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും അതിരാവിലെ സെക്‌സിലേർപ്പെട്ടാൽ അത് പുരുഷന്റെയും സ്ത്രീയുടെയും സൗന്ദര്യം വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

എന്നാൽ, അതിരാവിലെയുള്ള സെക്‌സ് പ്രായോഗികമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. തിരക്കുപിടിച്ച ജീവിതത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഇനി എന്ത് എന്ന ചിന്തയിൽ ഓടിപ്പിടഞ്ഞ് ഓരോ കാര്യങ്ങൾ പൂർത്തിയാക്കാൻ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, നിങ്ങൾ എത്ര തിരക്കുള്ളവരാണെങ്കിലും സെക്‌സിനുവേണ്ടി സമയം മാറ്റിവച്ചാൽ അത് പിന്നീടുള്ള ഓരോ പ്രവർത്തനങ്ങളെയും പോസിറ്റീവായി പരിണമിപ്പിക്കും. അതിനുവേണ്ട രീതിയിൽ ടെെം മാനേജ്‌മെന്റ് കൊണ്ടുവരികയാണ് ദമ്പതികൾ ചെയ്യേണ്ടത്.

Read Also: ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

പഠനങ്ങൾ അനുസരിച്ച് അതിരാവിലെ സെക്‌സ് ചെയ്യാൻ പലരും മടിക്കുന്നത് വായ്‌നാറ്റം കാരണമാണ്. അതിനും പ്രതിവിധിയുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സെക്‌സിനു മുൻപ് വായ്‌നാറ്റം കുറയ്‌ക്കുന്ന രീതിയിൽ എന്തെങ്കിലും വായിൽ ഇട്ടു ചവയ്‌ക്കുക. ഏലക്കായയോ മറ്റോ ബെഡ് റൂമിൽ വയ്‌ക്കുന്നത് ഉത്തമമാണ്. മൗത്ത് വാഷ് പോലുള്ളവയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook