scorecardresearch

നിങ്ങളുടെ പ്രണയം സത്യസന്ധമാണോ? ഈ 9 കാര്യങ്ങൾ പരിശോധിക്കൂ

നിങ്ങളുടെ പ്രണയം സത്യസന്ധമാണോ? നിങ്ങളുടെ പ്രണയിതാവ് നിങ്ങളോട് സത്യസന്ധനാണോ? ഈ 9 കാര്യങ്ങൾ പരിശോധിക്കൂ

നിങ്ങളുടെ പ്രണയം സത്യസന്ധമാണോ? നിങ്ങളുടെ പ്രണയിതാവ് നിങ്ങളോട് സത്യസന്ധനാണോ? ഈ 9 കാര്യങ്ങൾ പരിശോധിക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
committed relationship signs, Healthy relationship, Healthy love affair, right person signs, relationship tips, love relationship tips, love relationship advice, love relationship goals

പരസ്പരം പ്രണയിക്കുന്നവർക്കിടയിൽ പ്രണയബന്ധത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും സർവസാധാരണമാണ്. ഒരുപാട് നാളായി ഒന്നിച്ചാണെങ്കിൽ പോലും ചില സമയങ്ങളിൽ യഥാർത്ഥത്തിൽ സ്നേഹിക്കപ്പെടുന്നുണ്ടോ എന്നു സംശയിക്കാത്ത പ്രണയിതാക്കൾ ഉണ്ടാവില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹത്തിലാണോ? നിങ്ങളുടെ പ്രണയം സത്യസന്ധമാണോ? നിങ്ങളുടെ പ്രണയിതാവ് നിങ്ങളോട് സത്യസന്ധനാണോ? ഈ കാര്യങ്ങൾ മനസ്സിലാക്കാൻ താഴെ പറയുന്ന 9 കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

Advertisment

പരസ്പരമുള്ള ആകർഷണവും ആസക്തിയും
അടുത്തിടെമാത്രം പ്രണയബന്ധത്തിലായ ആളുകളുടെ മാനസികാവസ്ഥ പരിശോധിച്ചാൽ, പ്രണയിനികൾ ദിവസത്തിന്റെ 85% ലും പങ്കാളികളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ബന്ധത്തിന്റെ തുടക്കകാലങ്ങളിൽ നിങ്ങൾ പങ്കാളിയെക്കുറിച്ച് കൂടുതൽ ദിവാസ്വപ്നം കാണാം. എന്നാൽ, ബന്ധം മുന്നോട്ട് പോവുമ്പോഴും ബന്ധത്തിലെ ഈ ആസക്തി സ്വാഭാവികമായും കടന്നുപോകും. ഇത് മനുഷ്യസഹജമായ ഒരവസ്ഥയാണ്, അതിനാൽ നിങ്ങളുടെ മെസേജ് കണ്ടിട്ടും പങ്കാളി പെട്ടെന്ന് പ്രതികരിച്ചില്ലെങ്കിൽ വിഷമിക്കേണ്ട. അവർ നിങ്ങളോട് പ്രതിജ്ഞാബദ്ധരാണെന്നും സമയം പോലെ അവർ നിങ്ങൾക്ക് മറുപടി തരുമെന്നും പ്രതീക്ഷിക്കുക. (എന്നാൽ പങ്കാളി നിങ്ങളോട് ഒട്ടും ആകർഷണം കാണിക്കാതിരിക്കുകയും താൽപ്പര്യമില്ലാതെ പെരുമാറുകയും ചെയ്യുന്നുവെന്ന് തോന്നിയാൽ, ആ ബന്ധത്തെ ഗൗരവകരമായി കാണാതിരിക്കുന്നതാവും നല്ലത്, യാഥാർത്ഥ്യബോധത്തോടെ നിങ്ങളുടെ ബന്ധത്തെ വിശകലനം ചെയ്യുക.)

താൽപ്പര്യം തുല്യമാണോ?
നിങ്ങളുടെ ബന്ധത്തിൽ എപ്പോഴും കാണണമെന്ന് ആവശ്യപ്പെടുന്നതും പുറത്തുപോവാം എന്നു പറയുന്നതും നിങ്ങൾ മാത്രമാവാതിരിക്കാൻ ശ്രമിക്കുക. ഒരു പ്രണയത്തിൽ ഇരുവരുടെയും താൽപ്പര്യങ്ങൾ തുല്യമായിരിക്കുന്നതാണ് നല്ലത്. പങ്കാളിയെ എപ്പോഴും നിങ്ങൾ അങ്ങോട്ട് സമീപിക്കാതെയിരിക്കുക. തിരിച്ചുള്ള സമീപനങ്ങളും പ്രധാനമാണ്. ഒരു ബന്ധത്തിൽ ഇരുവരും എത്രത്തോളം പരസ്പരം നിക്ഷേപിച്ചിരിക്കുന്നുവെന്നത് പ്രണയബന്ധത്തിന്റെ ഗൗരവത്തെ കൂടി സൂചിപ്പിക്കുന്ന കാര്യമാണ്.

മറ്റൊരു ബന്ധത്തിനോട് നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?
നിങ്ങൾ സത്യസന്ധമായൊരു ബന്ധത്തിലാണെങ്കിൽ, ആ വ്യക്തിയോടൊപ്പം നിങ്ങളൊരു ഭാവി സങ്കൽപ്പിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നുവെങ്കിൽ മറ്റ് ഇണകളോടുള്ള നിങ്ങളുടെ താൽപ്പര്യം കുറയും. മറ്റൊരു പ്രണയത്തിനുള്ള സാധ്യത തുറന്നിടുന്ന അവസരങ്ങൾ പോലും നിങ്ങൾ ഗൗനിക്കില്ല. ആകർഷണം തോന്നുന്ന മറ്റുള്ളവരെ പിന്തുടരാനോ അവരോട് സംസാരിക്കാനോ ഒന്നും സമയം കളയാൻ നിങ്ങൾക്കു തോന്നില്ല. നിങ്ങളുടെ പങ്കാളിത്തത്തിൽ നിങ്ങൾ എത്രമാത്രം അർപ്പണബോധമുള്ളയാളാണെന്ന് ഇത് കാണിക്കുന്നു.

Advertisment

ബന്ധം നിഗൂഢമായി കൊണ്ടുനടക്കില്ല
നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ ഒരിക്കലും ആ ബന്ധം പരമരഹസ്യമായി സൂക്ഷിക്കില്ല. നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കൾക്ക് പങ്കാളിയെ പരിചയപ്പെടുത്തും, തിരികെ പങ്കാളി അയാളുടെ സുഹൃത്തുക്കളെ നിങ്ങൾക്കും പരിചയപ്പെടുത്തും. നിങ്ങൾക്കൊപ്പം ഭാവി ജീവിതം പങ്കാളി ആഗ്രഹിക്കുന്നുവെങ്കിൽ വിശ്വസ്ത സുഹൃത്തുകളെ മാത്രമല്ല, സാഹചര്യത്തിന് അനുസരിച്ച് വീട്ടുകാരെയും നിങ്ങൾക്ക് പരിചയപ്പെടുത്തും.

എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം
ഒരു പുതിയ ബന്ധം ആരംഭിക്കുമ്പോൾ പങ്കാളിയോട് നിങ്ങൾക്ക് സംസാരിക്കാവുന്ന വിഷയങ്ങൾക്ക് പരിമിതിയുണ്ട്. എന്നാൽ പ്രണയം ആത്മാർത്ഥമായാണ് മുന്നോട്ട് പോവുന്നതെങ്കിൽ സ്വാഭാവികമായും ആ ബന്ധത്തിൽ എന്തും സംസാരിക്കാനുള്ള സ്വാതന്ത്യം വന്നുചേരും. നിങ്ങളുടെ പ്രതീക്ഷകൾ, സ്വപ്നങ്ങൾ, സാമ്പത്തിക സ്ഥിതി, പ്രശ്നങ്ങൾ, മുൻകാല ബന്ധങ്ങൾ, മനോവിചാരങ്ങൾ, ഭയങ്ങൾ എന്നു തുടങ്ങി ഏതുകാര്യവും പരസ്പരം മടി കൂടാതെ സംസാരിക്കാനുള്ള സ്വാതന്ത്യം നിങ്ങൾക്കും പങ്കാളിയ്ക്കും ഇടയിലുണ്ടോ എങ്കിൽ നിങ്ങളുടെ ബന്ധത്തിൽ കമ്മ്യൂണിക്കേഷൻ ശരിയായ രീതിയിലാണ് നടക്കുന്നത് എന്നാണ് അർത്ഥം.

ലൈംഗികത മാത്രമല്ല നിങ്ങളെ ഒന്നിച്ചുനിർത്തുന്ന ഘടകം
പ്രണയത്തിനോട് ചേർന്നു കിടക്കുന്ന ഒന്നാണ് പരസ്പരമുള്ള ലൈംഗിക ആകർഷണം. എന്നാൽ, നിങ്ങളുടെ ബന്ധം ലൈംഗികതയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ കാലക്രമേണ പരസ്പരമുള്ള ലൈംഗികാകർഷണം ഇല്ലാതാവുമ്പോൾ ബന്ധം നിലനിർത്താൻ പ്രയാസമായിരിക്കും. അതിനാൽ, സെക്സിനെ നിങ്ങളുടെ പ്രണയത്തിന്റെ അടിസ്ഥാനമായി കാണരുത്. അത് ബന്ധത്തിലെ ഒരു ഘടകം മാത്രമാണ്, അല്ലാതെയിരിക്കുമ്പോഴും പരസ്പരം സന്തോഷത്തോടെ സമയം ചെലവഴിക്കാൻ പ്രണയിതാക്കൾക്ക് സാധിക്കണം.

പങ്കാളിയുടെ സാന്നിധ്യത്തിൽ നിങ്ങൾ കംഫർട്ടബിളാണ്
പങ്കാളിയുടെ സാന്നിധ്യത്തിൽ നിങ്ങൾ കംഫർട്ടബിളാണോ എന്നറിയാൻ എളുപ്പവഴികളുണ്ട്. നിങ്ങൾ അവരുമായി പുറത്തുപോവുമ്പോൾ, വസ്ത്രം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ആകർഷത കൂട്ടാനായി നിങ്ങൾ പതിവിലും കൂടുതൽ സമയം ചെലവഴിക്കുന്നുമുണ്ടെങ്കിൽ അവരുടെ പ്രണയത്തിൽ നിങ്ങൾക്ക് സംശയമുണ്ട് എന്നാണർത്ഥം. കാരണം നിങ്ങളോടുള്ള അവരുടെയിഷ്ടം ബാഹ്യരൂപത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്.

പണമിടപാടുകൾ ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല
നിങ്ങൾ ഒന്നിച്ച് പുറത്തുപോവുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മറ്റും ബില്ല് അടയ്ക്കുന്നതും മറ്റും ഒരാളുടെ മാത്രം ഉത്തരവാദിത്വമായി കാണരുത്. ഈ ഉത്തരവാദിത്വം പങ്കാളികൾക്ക് പരസ്പരം വിഭജിച്ചെടുക്കാം. സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത പുലർത്താനും ഇതു നിങ്ങളെ സഹായിക്കും.

അവരിൽ നിങ്ങൾക്ക് പ്രതീക്ഷയുണ്ട്
ആത്മാർത്ഥമായ ഒരു ബന്ധത്തിൽ, ഒരു പങ്കാളിയുടെ വിജയം ഇരുവർക്കും സന്തോഷം നൽകും. നിങ്ങൾ അനിശ്ചിതാവസ്ഥയിൽ നിൽക്കുന്ന ഘട്ടത്തിലും പങ്കാളി വിജയം നേടുന്നത് കാണുമ്പോൾ അസൂയ ഇല്ലാതെ അവരെ അനുമോദിക്കാൻ കഴിയണം. അതുപോലെ തിരിച്ചാണ് സാഹചര്യമെങ്കിൽ, നിങ്ങളുടെ വിജയത്തിൽ അഹങ്കരിക്കാതെ, പങ്കാളി വിജയിക്കുമെന്ന പ്രതീക്ഷിക്കുകയും അതിനായി അവരെ പിന്തുണയ്ക്കുകയും ചെയ്യാൻ കഴിയണം. പരസ്പരമുള്ള കരുതലിനെയും ആദരവിനെയുമൊക്കെയാണ് ഇത് സൂചിപ്പിക്കുന്നത്.

Relationship Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: