scorecardresearch

മുഖക്കുരു മാറുന്നില്ലേ? ഇതാണ് കാരണം

മുഖക്കുരുവുമായി മല്ലിടുകയാണോ? മുഖക്കുരുവിന് കാരണമാകുന്ന ഈ പ്രശ്നങ്ങൾ കൂടി തിരിച്ചറിയൂ

മുഖക്കുരുവുമായി മല്ലിടുകയാണോ? മുഖക്കുരുവിന് കാരണമാകുന്ന ഈ പ്രശ്നങ്ങൾ കൂടി തിരിച്ചറിയൂ

author-image
Lifestyle Desk
New Update
Acne, Face, Skin, Lifestyle

ചിത്രം: ഫ്രിപിക്

എല്ലാവരിലും ഇടക്കിടെ വന്നു പോകാറുള്ള ഒരു ചർമ്മ അവസ്ഥയാണ് മുഖക്കുരു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്നതും എന്തു ചെയ്തിട്ടും പരിഹാരം ഇല്ലാത്തതുമായ മുഖക്കുരു പലരെയും മാനസികമായി തളർത്തിയേക്കാം. എല്ലാ പ്രായക്കാർക്കും സാധാരണയായി ഉണ്ടാകാറുള്ള ഒരു 'സ്കിൻ കണ്ടീഷനാണ്' മുഖക്കുരു. ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, തുടങ്ങിയ രൂപത്തിലും ഇവ പ്രത്യക്ഷപ്പെടാം.

Advertisment

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, അധിക എണ്ണ ഉൽപാദനം, ബാക്ടീരിയകൾ, ചർമ്മത്തിലെ മൃതകോശങ്ങൾ, മരുന്നുകൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകാം. ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ മുഖക്കുരു മാറ്റുന്ന ആയിരക്കണക്കിന് ക്രീമുകളും മരുന്നുകളും നിങ്ങൾക്ക് കണ്ടെത്താനാകും എന്നാൽ ഇവയിൽ പലതും ഫലപ്രദമല്ല എന്നതാണ് വസ്തുത.

കൂടാതെ നിരവധി വീഡിയോകളും ഇത്തരം ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന തരത്തിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. നിങ്ങൾ കാണുന്ന പല വീഡിയോകളും സാലിസിലിക് ആസിഡ്, ബെൻസോയിൽ പെറോക്സൈഡ്, റെറ്റിനോയിഡുകൾ മുതലായവ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. ഇവ വാങ്ങാൻ എളുപ്പവും, പലരിലും ഫലപ്രദമായി പ്രവർത്തുക്കുമെങ്കിലും ചിലപ്പോഴൊക്കെ വിവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഇത്തരം ഉൽപ്പന്നങ്ങൾ മാറിമാറി ഉപയോഗിച്ചാലും പലരിലും മുഖക്കുരു ഭേതപ്പെടാറില്ല. അത്തരം സന്ദർഭങ്ങളിൽ, പ്രശ്നത്തിൻ്റെ മൂലകാരണം മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നതാണ് ഫലപ്രദം.

മുഖക്കുരു ഉള്ള വ്യക്തികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisment

ഭക്ഷണക്രമം
എണ്ണമയമുള്ള ഭക്ഷണങ്ങൾ, ചോക്കലേറ്റുകൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും സെബം ഉൽപാദനവും മുഖക്കുരുവും വർദ്ധിപ്പിക്കുന്നു. ഉയർന്ന ഗ്ലൈസെമിക് സൂചികയാണ് ഇതിന് കാരണമെന്ന് ഡോ റിങ്കി കപൂർ പറയുന്നു.

സ്ട്രെസ് ലെവൽ
സമ്മർദം വിവിധ രീതികളിൽ ശരീരത്തെ മോശമായി ബാധിക്കുന്നു. നിരന്തരമായ സമ്മർദ്ദം ഇൻഫ്ലമേഷൻ ഉണ്ടാക്കുന്നു. ഇത് സെബം ഉൽപാദനം വർദ്ധിപ്പിക്കുകയും സുഷിരങ്ങളിൽ തടസം സൃഷ്ടിക്കുകയും മുഖക്കുരു കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. 

ചർമ്മ സംരക്ഷണ ദിനചര്യകൾ
ചർമ്മത്തെ മനസിലാക്കാതെ പരിപാലിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ഉണ്ടാക്കുമെന്നാണ് ഡോ റിങ്കി കപൂർ പറയുന്നത്. കോമഡോജെനിക് ക്രീമുകൾ, ലോഷനുകൾ, ക്ലെൻസറുകൾ മുതലായവയ ചർമ്മത്തിൽ നിന്ന് സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുന്നു. കഠിനമായ ക്ലെൻസറുകൾ അല്ലെങ്കിൽ പരുക്കൻ എക്സ്ഫോളിയൻ്റുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയകൾ അകത്ത് പ്രവേശിക്കാനും മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു.

ഹോർമോൺ അസന്തുലിതാവസ്ഥ
പ്രധാനമായും പുരുഷന്മാരിൽ കാണപ്പെടുന്ന ഹോർമോണുകളുടെ ഒരു കൂട്ടമാണ് ആൻഡ്രോജൻ. സ്ത്രീകളിലും ഇവ കുറഞ്ഞ അളവിൽ കാണപ്പെടുന്നു. ആൻഡ്രോജൻ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ- സാധാരണയായി പ്രായപൂർത്തിയാകുമ്പോഴോ, ഗർഭാവസ്ഥയിലോ, ആർത്തവവിരാമത്തിലോ, ഇത് ചർമ്മത്തിൽ മുഖക്കുരു രൂപപ്പെടാൻ കാരണമാകുന്നു.

തൈറോയ്ഡ് തകരാറുകൾ
തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിൽ നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് മെറ്റബോളിസത്തെ സഹായിക്കുകയും ശരീരത്തിൻ്റെ മറ്റ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് തകരാറുകൾ, ചർമ്മത്തിലെ കോശ വിനിമയത്തിൽ മാറ്റം വരുത്തുകയും ഉപരിതലത്തിൽ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടാൻ കാരണമാവുകയും മുഖക്കുരു സൃഷ്ടിക്കുകയും ചെയ്യുന്നു.

ക്രീം, സെറം മുതലായവ പരീക്ഷിച്ചു മടുത്തെങ്കിൽ നിങ്ങളുടെ  മുഖക്കുരുവിന്റെ കാരണം തിരിച്ചറിയാനും ഉചിതമായ ചികിത്സ സ്വീകരിക്കാനം ഡെർമറ്റോളജിസ്റ്റിനെ സമീപിക്കാൻ മടിക്കരുത്.

Read More

Acne Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: