scorecardresearch

ശീർഷാസനം ചെയ്ത് രാകുൽ പ്രീത്, അഭിനന്ദിച്ച് ആരാധകർ

വളരെ പ്രയാസമേറിയ യോഗാസനമാണിത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ മാത്രമേ ഈ യോഗാസനം ചെയ്യാനാവൂ

വളരെ പ്രയാസമേറിയ യോഗാസനമാണിത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ മാത്രമേ ഈ യോഗാസനം ചെയ്യാനാവൂ

author-image
Lifestyle Desk
New Update
rahul preet, ie malayalam

ബോളിവുഡ് നടികളിൽ പലരും യോഗ ചെയ്യുന്നവരാണ്. പലരും സോഷ്യൽ മീഡിയ വഴി യോഗ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവയ്ക്കാറുമുണ്ട്. നടി രാകുൽ പ്രീത് സിങ് ശീർഷാസനം ചെയ്യുന്നതിന്റെ വീഡിയോ ആണ് അടുത്തിടെ പങ്കുവച്ചത്. താരത്തിന് നിറഞ്ഞ കയ്യടിയാണ് ആരാധകരിൽനിന്നും ലഭിക്കുന്നത്.

Advertisment

Read Also: കോടിക്കണക്കിനുപേർ യോഗ ഇഷ്ടപ്പെടുന്നതിന്റെ 5 കാരണങ്ങൾ

വളരെ പ്രയാസമേറിയ യോഗാസനമാണിത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ മാത്രമേ ഈ യോഗാസനം ചെയ്യാനാവൂ. അതിനാൽതന്നെ വീട്ടിൽ ആരുടെയും സഹായമില്ലാതെ ഈ യോഗാസനം ചെയ്യരുതെന്ന് രാകുൽ പ്രീത് വീഡിയോയ്ക്കൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്.

'ദേ ദേ പ്യാർ ഹെ', 'മർജവാൻ' എന്നിവയാണ് കവിഞ്ഞ വർഷം പുറത്തിറങ്ങിയ രാകുൽ പ്രീതിന്റെ ചിത്രങ്ങൾ. അജയ് ദേവ്ഗൺ, സിദ്ധാർഥ് മൽഹോത്ര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലാണ് രാകുൽ അടുത്തതായി അഭിനയിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയിട്ടുളള സിനിമ ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് വിവരം. ജോൺ എബ്രഹാം നായകനാവുന്ന 'അറ്റാക്ക്' എന്ന ചിത്രത്തിലും രാകുൽ കരാർ ഒപ്പിട്ടിട്ടുണ്ട്.

Advertisment
Yoga

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: