scorecardresearch

ഓർഗൻസ ലെഹങ്കയിൽ അതിസുന്ദരിയായി റായ് ലക്ഷ്മി, വില അറിയാമോ?

ലെഹങ്കയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. മൂൺ ഗ്രേ ഓർഗൻസ സെറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്

ലെഹങ്കയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. മൂൺ ഗ്രേ ഓർഗൻസ സെറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്

author-image
Lifestyle Desk
New Update
Rai Laxmi

ഫൊട്ടോ: റായ് ലക്ഷ്മി/ഇൻസ്റ്റഗ്രാം

മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മോഡൽ രംഗത്തുനിന്നാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. രൂപത്തിലും പേരിലും മാറ്റം വരുത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ലക്ഷ്മി റായ് എന്ന പേര് റായ് ലക്ഷ്മിയെന്നാണ് താരം മാറ്റിയത്.

Advertisment

ലെഹങ്കയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. മൂൺ ഗ്രേ ഓർഗൻസ സെറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മിറർ വർക്കുകളാൽ നിറഞ്ഞ ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു താരം. വസ്ത്രത്തിനു ഇണങ്ങുന്ന ആഭരണങ്ങളാണ് താരം ധരിച്ചത്.

ഡിസൈനർ അഭിനവ് മിശ്രയുടെ കളക്ഷനിൽനിന്നുള്ളതാണ് റായ് ലക്ഷ്മി ധരിച്ച ലെഹങ്ക സെറ്റ്. 290,000 രൂപയാണ് ഈ ലെഹങ്കയുടെ വില. 

actress

2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്ണ് ലക്ഷ്മി റായ് അഭിനയരംഗത്തേക്ക് എത്തുന്നത്. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, അറബീം ഒട്ടകോം പി. മാധവൻ നായരും, പ്രിവ്യു, ആറു സുന്ദരിമാരുടെ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും ചുവടുറപ്പിച്ചു. നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളിലും റായ് ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. 

Advertisment

Read More

Raai Laxmi Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: