/indian-express-malayalam/media/media_files/zfGsdgnFUBaWOVDLf3hm.jpg)
പ്രിയങ്ക ചോപ്ര
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഒരുക്കിയ പാർട്ടിയിൽ ബോളിവുഡിൽനിന്നും വലിയൊരു താരനിര തന്നെ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രിയങ്ക ചോപ്ര, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്, ആദിത്യ ഷെട്ടി, അദിതി റാവു തുടങ്ങി ബി ടൗണിലെ താരസുന്ദരികളെല്ലാം സ്റ്റൈലിഷ് ലുക്കിലാണ് പാർട്ടിക്കെത്തിയത്.
പിങ്ക് സാരിക്കൊപ്പം ബൽഗാരി നെക്ലേസും അണിഞ്ഞ് സ്റ്റണ്ണിങ് ലുക്കിലാണ് പ്രിയങ്ക ചോപ്ര പാർട്ടിക്കെത്തിയത്. പ്രിയങ്ക കഴുത്തിൽ അണിഞ്ഞിരുന്ന നെക്ലേസാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 8 കോടിയാണ് നെക്ലേസിന്റെ വില. തന്റെ ജുവലറി കളക്ഷനിലെ പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് ഈ നെക്ലേസെന്ന് പ്രിയങ്ക അടുത്തിടെ പറഞ്ഞിരുന്നു.
അംബാനി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രിയങ്ക. ഏതാനും ദിവസം മുൻപാണ് പ്രിയങ്ക ഭർത്താവ് നിക് ജൊനാസിനും മകൾ മാൾട്ടിക്കും ഒപ്പം മുംബൈയിൽ എത്തിയത്. ബൾഗാറി ബ്രാൻഡിന്റെ പ്രൊമോഷനാണ് പ്രിയങ്ക മുംബൈയിൽ എത്തിയത്. ബൾഗാറി ഗ്ലോബൽ ബ്രാൻഡിന്റെ അംബാസിഡറാണ് പ്രിയങ്ക.
2023 ഒക്ടോബറിലാണ് ജിയോ മാമി ഫെസ്റ്റിവലിന്റെ ഉദ്ഘാടന രാത്രിക്കായി പ്രിയങ്ക അവസാനമായി മുംബൈ സന്ദർശിച്ചത്. പിന്നീട്, യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് ജിയോ വേൾഡ് പ്ലാസ ലോഞ്ച് ഇവന്റിലും പ്രിയങ്ക പങ്കെടുത്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us