/indian-express-malayalam/media/media_files/uploads/2023/05/Ahaana-Krishna.jpg)
Ahaana Krishna
നടി, യൂട്യബർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന അഹാന ഇടയ്ക്കിടെ യാത്രാചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ബാങ്കോക്കിൽ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന ഇപ്പോൾ.
യാത്രയ്ക്കിടയിൽ മനസ്സു കവർന്ന ഒരിഷ്ട വിഭവം ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് അഹാന ഇപ്പോൾ. മാംഗോ സ്റ്റിക്കി റൈസ് എന്ന പരമ്പരാഗത തായ് ഡെസ്സേര്‍ട്ടാണ് അഹാന പരിചയപ്പെടുത്തുന്നത്. നമ്മുടെ ചോറിന്റെയും മാമ്പഴ പുളിശ്ശേരിയുടെയും തായ് കസിൻ സിസ്റ്ററായി വരും ഈ ഡെസ്സേർട്ട് എന്നാണ് അഹാന പറയുന്നത്.
തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവചേര്‍ത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം മാമ്പഴവും ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വേനല്‍ക്കാലത്ത് തായ്‌ലന്‍ഡില്‍ ഏറെ പ്രചാരത്തിലുള്ള വിഭവം കൂടിയാണിത്. സോഷ്യൽ മീഡിയയിലും ഏറെ ഹിറ്റാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് റാപ്പർ മില്ലിയാണ് ഈ വിഭവത്തെ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കുന്നതിൽ വലിയ പങ്കു വഹിച്ച ഒരാൾ.
യു.എസിലെ കാലിഫോര്‍ണിയയില്‍വെച്ച് നടന്ന ഒരു സംഗീത പരിപാടിയ്ക്കിടയിൽ മില്ലി സ്റ്റേജില്‍വെച്ച് ഈ ഡെസേര്‍ട്ട് കഴിക്കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യുകയും ചെയ്തു. 'മാംഗോ സ്റ്റിക്കി റൈസ്' എന്നു തുടങ്ങുന്ന പാട്ട് മിലി സംഗീതനിശയിൽ പാടുകയും ചെയ്തു. ഇതിനു ശേഷം മാംഗോ സ്റ്റിക്കി റൈസിന് വലിയ പ്രചാരമാണ് ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.