നടി, യൂട്യബർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന അഹാന യാത്രാചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസമാണ് അഹാന തന്റെ കുടുംബത്തിനൊപ്പം യൂറോപ്പ് യാത്ര പോയത്. തിരിച്ചെത്തിയതിനു ശേഷവും അഹാന തന്റെ പ്രൊഫൈലിലൂടെ അധികം ചിത്രങ്ങളും വീഡിയോയുമൊന്നും പങ്കുവച്ചിരുന്നില്ല. ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടിയായി യൂറോപ്പ് ട്രിപ്പിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരം.
സഹോദരിമാരെയും താരത്തിന്റെ മാതാപിതാക്കളെയും ചിത്രങ്ങളിൽ കാണാം. ലാവൻഡർ നിറത്തിലുള്ള ചെക്ക്സ് ജാക്കറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. വൈറ്റ് പാന്റ്സും അതിനൊപ്പം സ്റ്റൈൽ ചെയ്തിരിക്കുകയാണ്. യൂറോപ്പിൽ നിന്നും ഭക്ഷണം, ബസ്സ് യാത്ര എന്നിവയെല്ലാം ചിത്രങ്ങളിൽ കാണാം.
ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. യൂറോപ്പ് യാത്ര പോയപ്പോഴും സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അഹാന സ്റ്റൈൽ ചെയ്തത്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്. സീരീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.