scorecardresearch

കഞ്ഞി വെള്ളം കളയാതെ മുഖത്ത് പുരട്ടൂ, മസബ ഗുപ്തയുടെ ചർമ്മ രഹസ്യം

അരി കഴുകിയ അല്ലെങ്കിൽ കുതിർത്ത വെള്ളം ടോണറായി ഉപയോഗിച്ചാൽ ചർമ്മത്തിൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു

അരി കഴുകിയ അല്ലെങ്കിൽ കുതിർത്ത വെള്ളം ടോണറായി ഉപയോഗിച്ചാൽ ചർമ്മത്തിൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു

author-image
Lifestyle Desk
New Update
Beauty Tips

ഫാഷന്‍ ഡിസൈനറും നടിയുമായ മസബ ഗുപ്ത ചർമ്മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ്. നടി നീന ഗുപ്തയുടേയും ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളായ മസബ അടുത്തിടെ തന്റെ ചർമ്മ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരുന്നു. ‘മുഖത്തിന് മികച്ചതും വിലകുറഞ്ഞതുമായ ഒരു ടോണർ പറയൂ?’ എന്ന ക്യാപ്ഷനോടെ ഒരു ചെറിയ പാത്രം അരി കഴുകിയ വെള്ളത്തിന്റെ ഫോട്ടോ താരം ഷെയർ ചെയ്തിരുന്നു.

Advertisment

അരി കഴുകിയ അല്ലെങ്കിൽ കുതിർത്ത വെള്ളം ടോണറായി ഉപയോഗിച്ചാൽ ചർമ്മത്തിൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ വെള്ളത്തിൽ അന്നജം അടങ്ങിയിരിക്കുന്നു. കൊറിയക്കാരും ജാപ്പനീസുകാരും ചർമ്മ സംരക്ഷണ ദിനചര്യയിൽ അരി കഴുകിയ അല്ലെങ്കിൽ കുതിർത്ത വെള്ളം ഉൾപ്പെടുത്താറുണ്ട്. വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ വെള്ളം ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുമെന്ന് ഡെർമറ്റോളജിസ്റ്റ് അസ്മിത ധേക്‌നെ ചെബ്ബി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ചർമ്മത്തിന് തിളക്കം നൽകാനും ജലാംശം വർധിപ്പിക്കാനും സഹായിക്കുന്ന എൻസൈമുകളും വിറ്റാമിനുകളും ഈ ടോണറിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഫെറുലിക് ആസിഡും പാരാ അമിനോ ബെൻസോയിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ഷരീഫ ചൗസ് അഭിപ്രായപ്പെട്ടു. 

ചർമ്മത്തിന് തിളക്കം നൽകുന്ന പോഷകങ്ങളുടെ കലവറയാണ് ഈ വെള്ളം. ഈ വെള്ളം ഉടനടി ചർമ്മത്തിൽ പ്രയോഗിക്കാം. അതല്ലെങ്കിൽ കുറച്ച് ദിവസത്തേക്ക് പുളിപ്പിക്കാനായി മാറ്റിവച്ചശേഷം ഉപയോഗിക്കാം. ഇവയിലെ പോഷകങ്ങൾ മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യും. ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം പുരട്ടുന്നത് വേനൽക്കാല മാസങ്ങളിൽ ചർമ്മത്തിന് ഉന്മേഷം നൽകുമെന്നും അവർ വ്യക്തമാക്കി. 

Advertisment

ഇതിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും, വിറ്റാമിൻ ഇ, ഫെറുലിക് ആസിഡ് എന്നിവയുൾപ്പെടെ, ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, വാർധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നുവെന്ന് ഡോ. ചെബ്ബി പറഞ്ഞു. സെൻസിറ്റീവ് ചർമ്മമുള്ള ചില വ്യക്തികൾക്ക് ചൊറിച്ചിലോ അലർജിയോ അനുഭവപ്പെടാം. അതിനാൽ, ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തണമെന്നും അവർ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: