scorecardresearch

സൺസ്ക്രീൻ ചർമ്മത്തിൽ ശരിയായ രീതിയിൽ പുരട്ടൂ; ഇതാ ചില ടിപ്‌സുകൾ

വേനൽക്കാലത്ത് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം

വേനൽക്കാലത്ത് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം

author-image
Lifestyle Desk
New Update
skincare

Source: Freepik

സൺസ്‌ക്രീൻ എല്ലാ ദിവസവും ചർമ്മത്തിൽ പുരട്ടേണ്ടതിന്റെ പ്രാധാന്യം ഏവർക്കും അറിയാവുന്നതാണ്. സൺസ്‌ക്രീൻ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സൂര്യതാപം ഏൽക്കാനുള്ള സാധ്യത കുറയ്ക്കുകയും, വാർധക്യത്തിന്റെ ലക്ഷണങ്ങൾ തടയുകയും, ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

ഈ ഗുണങ്ങൾ ലഭിക്കാൻ, ശരിയായ സൺസ്‌ക്രീൻ തിരഞ്ഞെടുക്കണം. മാത്രമല്ല, അവ ചർമ്മത്തിൽ ശരിയായ രീതിയിൽ പുരട്ടുകയും വേണം. വേനൽക്കാലത്ത് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം.

1. എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ 

എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുക.

2. മുഖം, കൈകൾ, കാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ പുരട്ടുക

സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന ചെവി, കഴുത്ത്, പാദങ്ങളുടെ മുകൾഭാഗം തുടങ്ങിയ ഭാഗങ്ങളിൽ സൺസ്ക്രീൻ കൂടുതലായി പുരട്ടുക. 

3. ഇടവിട്ട് ഇടവിട്ട് സൺസ്ക്രീൻ പുരട്ടുക

ഓരോ രണ്ട് മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ പുരട്ടുക. നിങ്ങൾ പുറത്താണെങ്കിൽ ഓരോ മണിക്കൂർ കൂടുമ്പോൾ പുരട്ടാവുന്നതാണ്. 

Advertisment

4. മഴ സമയത്തും പുരട്ടുക

മഴയുള്ള ദിവസങ്ങളിൽ പോലും ചർമ്മത്തിന് സൂര്യ സംരക്ഷണം ആവശ്യമാണ്. അൾട്രാവയലറ്റ് രശ്മികൾക്ക് മേഘങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും, അതിനാൽ മേഘാവൃതമായ ദിവസങ്ങളിൽ പോലും സൺസ്ക്രീൻ പുരട്ടുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: