scorecardresearch

അമാലിനായി കുഞ്ഞു മറിയം ഓർഡർ ചെയ്ത പിറന്നാൾ കേക്ക്

അമാലിനായി പൃഥ്വിരാജും സുപ്രിയയും സമ്മാനിച്ച പിറന്നാൾ കേക്കും ശ്രദ്ധ നേടുകയാണ്

അമാലിനായി പൃഥ്വിരാജും സുപ്രിയയും സമ്മാനിച്ച പിറന്നാൾ കേക്കും ശ്രദ്ധ നേടുകയാണ്

author-image
Lifestyle Desk
New Update
Amal Sufiya birthday cake

ഞായറാഴ്ചയായിരുന്നു ദുൽഖറിന്റെ ഭാര്യയും ആർക്കിടെക്റ്റുമായ അമാൽ സൂഫിയയുടെ ജന്മദിനം. ദുൽഖറും നസ്രിയയും സുപ്രിയയുമടക്കം നിരവധി പേർ അമാലിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. അമാലിനായി പ്രിയപ്പെട്ടവർ സമ്മാനിച്ച പിറന്നാൾ കേക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

മകൾ മറിയം സമ്മാനിച്ച ക്യൂട്ട് കേക്കാണ് അമാലിന്റെ പിറന്നാൾ കേക്കുകൾക്കിടയിലെ സൂപ്പർസ്റ്റാർ. 'ഐ ലവ് യൂ മമ്മ, ഹാപ്പി ബർത്ത്ഡേ' എന്നെഴുതിയ കേക്ക് അമാലിനായി ഓർഡർ ചെയ്തത് കുഞ്ഞുമറിയമാണ്. ഗ്ലൂട്ടൻ & ഡയറി ഫ്രീ വാനില കേക്കാണിത്. കൊച്ചിയിലെ പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്.

അമാലിനായി സുപ്രിയയും പൃഥ്വിയും സമ്മാനിച്ചത് ഗ്ലൂട്ടൻ & ഡയറി ഫ്രീ സ്ട്രോബറി കസ്റ്റർഡ് കേക്ക് ആയിരുന്നു.

Advertisment

ഒരു ഗ്ലൂട്ടൻ & ഡയറി ഫ്രീ റോസ് മിൽക്ക് കേക്കും അമാലിനായി ദുൽഖറിന്റെ സഹോദരി സുറുമി ഓർഡർ ചെയ്തിരുന്നു.

publive-image
publive-image

അമാലിന്റെ പ്രിയപ്പെട്ട കേക്ക് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഷസ്നീൻ. അമാലിനും മമ്മൂട്ടിയുടെ കുടുംബത്തിനുമായി മുൻപും ധാരാളം കേക്കുകൾ ഷസ്നീൻ ഡിസൈൻ ചെയ്തിട്ടുണ്ട്. ഷസ്നീന് നന്ദി പറഞ്ഞുകൊണ്ട് അമാലും ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കേക്കുകളില്ലാതെ എന്റെ പിറന്നാൾ അപൂർണം എന്നാണ് നന്ദി പറഞ്ഞുകൊണ്ട് അമാൽ കുറിച്ചത്.

Birthday Prithviraj Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: