ഭാര്യയ്ക്കായി പിഷാരടി ഒരുക്കിയ പിറന്നാൾ കേക്ക്

കേക്കിലും തമാശയാണല്ലോ ചേട്ടാ എന്നാണ് ആരാധകരുടെ കമന്റ്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody wife, Ramesh Pisharody family, Ramesh Pisharody instagram, രമേഷ് പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും മിമിക്രി കലാകാരനും സംവിധായകനും സ്റ്റാൻഡപ്പ് കൊമേഡിയനുമൊക്കെയാണ് രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹം എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. ഇപ്പോഴിതാ, ഭാര്യ സൗമ്യയുടെ ജന്മദിനത്തിന് പിഷാരടി ഒരുക്കിയ പിറന്നാൾ കേക്കാണ് ശ്രദ്ധ നേടുന്നത്.

കോഴിയുടെ രൂപത്തിലുള്ള ഒരു കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി എന്നത്.

കേക്കിലും തമാശയാണല്ലോ ചേട്ടാ എന്നാണ് ആരാധകരുടെ കമന്റ്. ഇതിപ്പോ പൂവൻകോഴിയാണല്ലോ മുട്ടയിട്ടിരിക്കുന്നത്, കോഴിയും കിളിയാണല്ലേ? എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകൾ.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody wife birthday cake

Next Story
വടംവലിച്ച്, തറയിൽ വീണുരുണ്ട് സാമന്ത; വീഡിയോ ഏറ്റെടുത്ത് ആരാധകർsamantha, samantha akkineni, samantha ruth prabhu, samantha video, samantha instagram
The moderation of comments is automated and not cleared manually by malayalam.indianexpress.com