scorecardresearch

ചോറും മീൻകറിയും കഴിച്ച് കുറച്ചത് 25 കിലോ, ഡയറ്റ് രഹസ്യം വെളിപ്പെടുത്തി കരിഷ്മ കപൂർ

ഏത്തപ്പഴം, സപ്പോട്ടകൾ പോലുള്ള പഴങ്ങൾ ജോലി ചെയ്യുമ്പോഴോ അൽപ്പം സമ്മർദ്ദത്തിലായിരിക്കുമ്പോഴോ തിരക്കുള്ള ദിവസങ്ങളിലോ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴോ നിങ്ങൾക്ക് നല്ല ഊർജ്ജം നൽകുന്നു

ഏത്തപ്പഴം, സപ്പോട്ടകൾ പോലുള്ള പഴങ്ങൾ ജോലി ചെയ്യുമ്പോഴോ അൽപ്പം സമ്മർദ്ദത്തിലായിരിക്കുമ്പോഴോ തിരക്കുള്ള ദിവസങ്ങളിലോ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴോ നിങ്ങൾക്ക് നല്ല ഊർജ്ജം നൽകുന്നു

author-image
Lifestyle Desk
New Update
actress

ഫൊട്ടോ: കരിഷ്മ കപൂർ/ഇൻസ്റ്റഗ്രാം

ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. ചിട്ടയായ ഭക്ഷണക്രമവും പതിവ് വ്യായാമവും ദിനചര്യയുടെ ഭാഗമാക്കിയ താരങ്ങൾ ഒട്ടേറെയുണ്ട്. താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം അറിയാൻ ആരാധകർക്ക് എപ്പോഴും ആഗ്രഹമുണ്ട്. തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയ നടി കരിഷ്മ കപൂറിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകറിനോട് കരിഷ്മ താൻ ശരീര ഭാരം കുറച്ചതിനെക്കുറിച്ച് വീഡിയോയിൽ സംസാരിക്കുന്നുണ്ട്. എല്ലാ രാത്രിയും അത്താഴത്തിന് ചോറും മീൻകറിയും കഴിച്ച് താൻ 25 കിലോ കുറച്ചതായി നടി പറഞ്ഞു. ''എല്ലാ രാത്രിയും ചോറും മീൻകറിയും കുറച്ച് 25 കിലോ കുറച്ചു. എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ അതിശയിച്ചു. രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിച്ചിട്ടും ശരീര ഭാരം കുറഞ്ഞോയെന്നായിരുന്നു അവരുടെ സംശയം. ശരീര ഭാരം കുറയാൻ പട്ടിണി കിടക്കരുതെന്ന് ഞാൻ ആളുകളോട് പറയാറുണ്ട്. അങ്ങനെ ചെയ്താൽ കുറച്ച ശരീര ഭാരം തിരികെ വരാം,'' കരിഷ്മ വീഡിയോയിൽ പറഞ്ഞു.

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും കരിഷ്മ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. “വിവിധ പച്ചക്കറികൾ ചേർത്ത ഉപ്പുമാവ് ആരോഗ്യകരമായ ഭക്ഷണമാണ്. എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്. രുചികരമായ ഇന്ത്യൻ ലഘുഭക്ഷണങ്ങൾ നിങ്ങൾക്ക് കഴിക്കാൻ കഴിയില്ലെന്ന് കരുതരുത്. വേവിച്ച കാരറ്റ്, വെള്ളരി മുതലായവ മാത്രമല്ല. ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം.''

ഏത്തപ്പഴം, സപ്പോട്ടകൾ പോലുള്ള പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണെന്നും അവർ പറഞ്ഞു. ''ഇവ രണ്ടും പോഷകഗുണമുള്ളവയാണ്. ജോലി ചെയ്യുമ്പോഴോ അൽപ്പം സമ്മർദ്ദത്തിലായിരിക്കുമ്പോഴോ തിരക്കുള്ള ദിവസങ്ങളിലോ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴോ നിങ്ങൾക്ക് മികച്ച ഊർജ്ജം നൽകുന്നു. വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതിനുള്ള മികച്ച ഓപ്ഷനാണ്. എല്ലാ പോഷകങ്ങളും ഊർജ്ജവും ഇതിലൂടെ ലഭിക്കും.''

Advertisment

അതേസമയം, രാത്രിയിൽ ചോറും മീൻകറിയും കഴിക്കുന്നത് ചിലർക്ക് പ്രയോജനപ്പെടുമെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് നുപുർ പാട്ടീൽ പറഞ്ഞു. പച്ചക്കറി കഴിക്കുന്നത് കൂട്ടുക, മെലിഞ്ഞ പ്രോട്ടീൻ സ്രോതസ്സുകൾ തിരഞ്ഞെടുക്കുക, സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും പരിമിതപ്പെടുത്തുക തുടങ്ങിയ ലളിതമായ ഡയറ്റ് ടിപ്സുകൾ ഫലങ്ങൾ കൂട്ടുമെന്ന് പാട്ടീൽ അഭിപ്രായപ്പെട്ടു.

Read More

Bollywood Fitness

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: