scorecardresearch

സാരിയിൽ ദേസി ഗേളായി കല്യാണി, ഇഷ്ടമായെന്ന് കീർത്തി സുരേഷ്

സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്

സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്

author-image
Lifestyle Desk
New Update
kalyani Priyadarshan | Actress

കല്യാണി പ്രിയദർശൻ

സാരിയിൽ അതിസുന്ദരിയാണെന്ന് കല്യാണി പ്രിയദർശൻ പലതവണ തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ ആരാധകരും ഇക്കാര്യം സമ്മതിക്കാറുണ്ട്. സാരിയിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

ദേസി ഗേൾ ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. സാരിക്കൊത്ത ആഭരണങ്ങളും മിനിമം മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്. ഒരുപാട് ഇഷ്ടമായെന്നാണ് കല്യാണി പങ്കുവച്ച ചിത്രങ്ങൾക്ക് കീർത്തി സുരേഷിന്റെ കമന്റ്.

മനു സി കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് കല്യാണിയുടെ പുതിയ ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പികുന്നത്. സുദൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമാണം. ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

Advertisment

സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയ്ക്ക് മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണിപ്പോൾ. കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു.

ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ ‘ഇരുമുഗന്‍’, ഹൃതിക് റോഷന്റെ ‘കൃഷ്‌ 3’ എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.

Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: